ഓസോൺ പാളി സംരക്ഷണത്തിൽ കാട്ടിയ താൽപ്പര്യം ആഗോള താപന വിഷയത്തിൽ ഉണ്ടാകാത്തത് എന്തുകൊണ്ട് ? 




ഭൂമിയില്‍ ജീവന്‍ ഇന്നത്തെ രൂപത്തില്‍ വികസിക്കാനുള്ള പ്രധാന കാരണമായ ഓസോണ്‍ പാളിയുടെ തകർച്ചയെ പറ്റിയുള്ള ഗൗരവതരമായ ചർച്ച കൾ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു.ആദിമ കാലത്ത് വായുരഹിത സാഹചര്യത്തില്‍ ജീവിച്ചിരുന്ന സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തന ഫലമായി അന്തരീക്ഷത്തില്‍ ഓക്സിജന്‍ രൂപപ്പെടുകയും അതില്‍ നിന്ന് സൂര്യപ്രകാശത്തിന്റെ സഹായത്തോടെ ഓസോണ്‍ ഉണ്ടാവുകയും ചെയ്തു.ഓസോ ണ്‍ പാളിയില്ലായിരുന്നെങ്കില്‍ ഭൂമിയിൽ ഉണ്ടാവുക സമുദ്രത്തിനടിയില്‍ വെളിച്ചവും വായുവും തട്ടാതെ ജീവിക്കുന്ന സൂക്ഷ്മ ജീവികളായേനെ.


ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനു തന്നെ കാരണമായ ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ പടിപടിയായി വിജയം കണ്ടു വരുന്നു. ഏറ്റവും വിജയകരമായ പരിസ്ഥിതി കരാര്‍ എന്നാണ് ഇതിനു കാരണമായ മോണ്ട്രിയല്‍ ഉടമ്പടി അറിയപ്പെടുന്നത്. സമുദ്രത്തില്‍ നിന്ന് ജീവന്‍ കരയിലേക്ക് നീങ്ങുന്നത് ഓസോണ്‍ പാളിയുടെ രൂപീകരണ ശേഷമാണ്.സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയിലെത്തിയാല്‍ അത് സൂര്യാഘാതം,കാഴ്ചനഷ്ടം,ജനിതക തകരാറുകള്‍,ത്വക് കാന്‍സര്‍ എന്നിവയ്ക്കൊക്കെ കാരണമാകും. ചിലയിനം ജീവ ജാലങ്ങളെത്തന്നെ തുടച്ചു മാറ്റാനുള്ള കഴിവ് യു.വി കിരണങ്ങള്‍ക്കുണ്ട്.അന്തരീക്ഷത്തിന്‍റെ താഴെത്തട്ടായ ട്രോപ്പോസ്ഫിയറില്‍ ഓസോണ്‍ വായു മലിനീകാരിയും ഹരിതഗൃഹ വാതകവുമായാണ് കണക്കാക്കപ്പെടുന്നത്.


മോൺട്രിയൽ പ്രോട്ടോക്കോൾ (1987)ലോകമെമ്പാടുമുള്ള സിഎഫ്‌സി ഉപയോഗത്തിനു തടയിട്ടു.തുടർന്ന് ഓസോണിനെ ബാധിക്കാത്ത ഹൈഡ്രോ ഫ്‌ളൂറോ കാർബൺ എന്ന മറ്റൊരു രാസ സംയുക്തം റെഫ്രിജറേറ്ററുകളിൽ ഉപയോഗിച്ചു തുടങ്ങി.പക്ഷേ, ഇതൊരു ഹരിത ഗൃഹവാതകമാണെന്നു താമസിയാതെ കണ്ടെത്തി.അതോടെ ഇതിന്റെ ഉപയോഗം കുറയ്ക്കാനും ഉത്പാദനം കുറയ്ക്കാനുമുള്ള തിരുത്തൽ 2016ൽ മോൺട്രിയൽ പ്രോട്ടോ ക്കോളിൽ എഴുതിച്ചേർന്നു (കിഗാലി ഭേദഗതി).യുഎന്നിലെ എല്ലാ അംഗരാജ്യങ്ങളും ഒപ്പുവച്ചിട്ടുള്ളതാണ്.ധാരണ നടപ്പിൽ വന്നതോടെ ഓസോൺ പാളിയുടെ ആരോഗ്യം വീണ്ടും ശരിയായി തുടങ്ങി.2050-2070 കാലഘട്ടത്തിൽ ഇത് പൂർണമായും ആശ്വാസകരമായ നിലയിലേക്കു പോകുമെന്നു ഗവേഷകർ പ്രതീക്ഷിക്കുന്നു.ലോകത്തെ എല്ലാ രാജ്യങ്ങളും വിചാരിച്ചാൽ ഭൂമിയുടെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന പ്രശ്‌നങ്ങൾ കുറച്ച് പഴയസ്ഥിതി കൈവരിക്കാമെന്ന സന്ദേശവും ഉടമ്പടി മുന്നോട്ടുവയ്ക്കുന്നു.


ക്യോട്ടോ പ്രോട്ടോക്കോൾ 1997 ഡിസംബറിൽ ജപ്പാനിലെ ക്യോട്ടോയിലാണ് ചർച്ച ചെയ്തത്.കാലാവസ്ഥാ വ്യതിയാനത്തെ കുറക്കുന്നതിനു വേണ്ടി ഐക്യ രാഷ്ട്രസഭ കൊണ്ടുവന്ന പദ്ധതിയാണ് ക്യോട്ടോ പ്രൊട്ടോക്കോൾ.ക്യോട്ടോ പ്രോട്ടോക്കോൾ നടപ്പിൽ വരണമെങ്കിൽ UNFCFC(United Nations Framework Convention on Climate Change)ൽ ഉൾപ്പെട്ടിരിക്കുന്ന 55 രാജ്യങ്ങളെങ്കിലും അംഗീകരിക്കണമായിരുന്നു.ഉടമ്പടിയിൽ 191 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്.വികസിത രാജ്യങ്ങൾ,പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകൾ കാനഡ തുടങ്ങിയവർ ഇതിനെ ശക്തമായി എതിർക്കു വാൻ താൽപ്പര്യം കാട്ടി. 2011ൽ കാനഡ ഔദ്യോഗികമായി കരാറിൽ നിന്നു പിന്മാറി.കരാർ പ്രകാരം ഉടമ്പടി രാജ്യങ്ങൾ ഹരിത ഗൃഹ വാതകം പുറം തള്ളുന്ന തോതു കുറക്കണം.കൂടാതെ അന്തരീക്ഷത്തിലെ കാർബൺ മോണോക്സൈഡിന്റെ അളവ് കുറക്കാനും പദ്ധതി ലക്ഷ്യം വെച്ചു.അതിനു ശേഷം 90 ദിവസങ്ങൾ വരെ പ്രാബല്യത്തിൽ വരില്ല.1990 ൽ ലോകത്തിലെ മൊത്തം കാർബൺ ഡൈ ഓക്സൈഡിന്റെ ഉദ്വമനത്തിന്റെ 55% സ്വീകരിക്കാൻ അനുഗുണമായ രാജ്യങ്ങളുണ്ടായിരുന്നു എന്നതാണ്  വ്യവസ്ഥ.


2002 മേയ് 23 ന് ക്യോട്ടോ ഉടമ്പടി അംഗീകരിക്കാൻ ഐസ്ലാന്റ് 55 ആം രാജ്യമായി.റഷ്യ 2004 നവംബറിൽ കരാർ അംഗീകരിച്ചു അതു വഴി 2005 ഫിബ്രവരി 16 ന് കിയോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്നു.അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി എന്ന നിലയിൽ,ജോർജ് W. ബുഷ് കാർബൺ ഡൈ ഓക്സൈഡ് ഉദ്വമന കുറക്കാൻ വാഗ്ദാനം ചെയ്തു.2001ൽ അധികാരമേറ്റ കുറച്ചു കഴിഞ്ഞ്, പ്രസിഡന്റ് ബുഷ് ക്യോട്ടോ പ്രോട്ടോക്കോൾ പിന്തുണ പിൻവലിച്ചു.എന്നാൽ അത്  അംഗീകരിക്കാൻ കോൺഗ്രസ് വിസമ്മതിക്കുകയും ചെയ്തു.അമേരിക്കൻ സമ്പദ്വ്യവസ്ഥക്ക് 40000 കൊടി ഡോളറിന്റെ സാമ്പത്തിക നഷ്ടങ്ങൾക്ക് കാരണമാവുകയും 49 ലക്ഷം തൊഴിലുകൾക്ക് ചെലവാക്കുമെന്നും പ്രസിഡന്റ് ബുഷ് അവകാശപ്പെട്ടു. വികസ്വര രാജ്യങ്ങളുടെ ഇളവുകളോടും ബുഷ് എതിർത്തു.എന്നാൽ അമേരിക്കൻ നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങിയിരുന്നു.വൈകിയെ ങ്കിലും ആസ്ട്രേലിയ കരാർ അംഗീകരിക്കുവാൻ തയ്യാറായി.2012ല്‍ ക്യോട്ടോ ഉടമ്പടിയുടെ കാലാവധി കഴിഞ്ഞു.അതുകഴിഞ്ഞാല്‍ എന്തുവേണം എന്നാലോചിക്കാന്‍ പോയ വര്‍ഷങ്ങളില്‍ ഒട്ടേറെ അന്താരാഷ്ട്ര സമ്മേളനങ്ങളും ചര്‍ച്ചകളും നടന്നു.2020ല്‍ പുതിയ കാലാവസ്ഥാ ഉടമ്പടി നിലവില്‍ വരുമ്പോഴേക്കും സമ്പന്ന രാഷ്ട്രങ്ങള്‍ 1000 ഡോളര്‍ സ്വരൂപിക്കണമെന്ന്,ദോഹ പ്രഖ്യാപനത്തില്‍ പറഞ്ഞു.190ത്തിലധികം രാജ്യങ്ങൾ അംഗമായി രുന്ന സമ്മേളനത്തിൽ ഹരിത വാതകങ്ങളെ പടിപടിയായി നിയന്ത്രിച്ച്,അന്തരീക്ഷ ഊഷ്മാവിലെ വർധന 2 ഡിഗ്രി.സെൽഷിയസിൽ  താഴെ നിർത്തു വാൻ വേണ്ട വിവിധങ്ങളായ പദ്ധതികൾ നിർദ്ദേശിച്ചു.അതിൻ്റെ ഭാഗമായി ഓരോ രാജ്യങ്ങളും കൈ കൊള്ളേണ്ട വിശേഷ നിലപാടുകൾ,രാജ്യങ്ങൾ മൊത്തത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ,അതിനായി മാറ്റി വെക്കേണ്ട സാമ്പത്തിക സഹായം,സുസ്ഥിര വികസന പദ്ധതികൾ മുതലായവ പഴയ കാലത്തെ പരിസ്ഥിതി കോൺഗ്രസ്സുകളിലും മെച്ചപ്പെട്ട പ്രതീക്ഷകൾ ഉണ്ടാക്കി.


പാരീസ് പരിസ്ഥിതി സമ്മേളനം കുറച്ചു കൂടി ക്രിയാത്മക തീരുമാനങ്ങളിലെക്ക് നീങ്ങുവാൻ രാജ്യങ്ങളെ നിർബന്ധിതമാക്കി.ആഗോള താപന വര്‍ധന 2 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്താന്‍ കഴിയുക എന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാന്‍ 2020 മുതല്‍ വര്‍ഷം തോറും 10,000 കോടി ഡോളര്‍ സമ്പന്ന രാഷ്ട്രങ്ങള്‍ വികസ്വര രാഷ്ട്രങ്ങള്‍ക്ക് നല്‍കുക എന്ന തീരുമാനം പാരീസ് പരിസ്ഥിതി ഉച്ചകോടിയുടെ വിജയമായി കാണാം. മുന്‍കാല ഉച്ച കോടിയില്‍ ഇത്തരം തീരുമാനം കണ്ടുവരാത്തതാണ്.ലഭിക്കുന്ന പണം വികസ്വര രാജ്യങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാന ത്തിലാകും ഭാവി കാര്യങ്ങള്‍.പെട്രോളിയം,കല്‍ക്കരി പോലെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കൽ , നിർമ്മാണത്തിൽ പുതിയ മാർഗ്ഗങ്ങൾ തുടങ്ങി ബഹുമുഖ പരിസ്ഥിതി സൗഹൃദ ആസൂത്രണങ്ങളിലൂടെ  പ്രകൃതി സുരക്ഷ സാധ്യമാകുന്ന ശ്രങ്ങൾ, ഓസോൺ പാളിയുടെ മടങ്ങി വരവിൽ കൈ കൊണ്ട രീതിയിൽ  സാധ്യമാക്കേണ്ടതുണ്ട് .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment