പാലക്കാട് വിതരണം ചെയ്യുന്നതും കിണറുകളിലുള്ളതും മാരക ദോഷങ്ങൾ വരുത്തുന്ന ജലം 




പാലക്കാടിന്റെ കിഴക്കൻ പ്രദേശങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. പല പഞ്ചായത്തുകളിലും ജലദൗർലഭ്യം വാർത്തയല്ലാതായിട്ട് കാലമേറെയായെങ്കിലും തടയിണകൾ കെട്ടിയും കുഴൽ കിണറുകൾ കുഴിച്ചും ജലവിതരണം നടത്താൻ വാട്ടർ അതോറിറ്റിയും വിവിധ പഞ്ചായത്തുകളും ശ്രമിക്കുന്നുമുണ്ട്. പക്ഷെ വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരത്തെപ്പറ്റി പക്ഷെ ആരും മിണ്ടാറില്ല.

 
വിതരണം ചെയ്യുന്ന ജലം മനുഷ്യർക്ക് കുടിക്കാൻ പറ്റുന്നതാണോ എന്ന സാമാന്യ ബോധത്തിലൂന്നിയ പരിശോധന പോലും അധികൃതർ നടത്താറില്ല. കഴിഞ്ഞ 15 കൊല്ലമായി ഇവിടത്തെ മനുഷ്യർ കുടിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരമാണ് ഇപ്പോൾ പുറത്തുവരുന്നത്. മനുഷ്യരുടെ ആരോഗ്യത്തിന് മാരകമായ ഘടകങ്ങളാണ് കിണർ വെള്ളത്തിലുള്ളത്. ഇത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ വൻകിട കമ്പനികൾ ഇറക്കുന്ന ചിലയിനം പോർട്ടബിൾ ഫിൽട്ടർ പ്ലാന്റുകൾക്കുണ്ടെങ്കിലും ചിലവേറിയതാകയാൽ സാധാരണ മനുഷ്യരാകെ കുട്ടികളുൾപ്പെടെ കുടിക്കുന്നത് ശുദ്ധീകരിക്കാത്ത ജലമാണ്.

 


ടോട്ടൽ ഡിസ്റ്റോൾവ്ഡ് സോളിഡ്സ് ക്ലോറൈഡുകൾ, ഹാർഡ്നസ് , മംഗ്‌നീഷ്യം തുടങ്ങിയ അനുവദനീയമായതിലും എത്രയോ കൂടുതലാണ് അടങ്ങിയിരിക്കുന്നത്. ഇത് എത്തരത്തിലാണ് മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് സർക്കാർ ഏജൻസികൾ പഠിക്കണം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെങ്കിൽ അത് ശുദ്ധീകരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതികൾ ഉടൻ ആസൂത്രണം ചെയ്യുകയും വേണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment