കരിങ്കൽ ക്വാറിക്കെതിരെ  വീട്ടിക്കാട് പ്രദേശവാസികളുടെ പ്രതിരോധം 




 

പാലക്കാട്‌ ചെർപ്ലശ്ശേരി മുൻസിപ്പാലിറ്റി പരിധിയിൽ തൂതപ്പുഴ പ്രദേശത്തെ വീട്ടിക്കാട്ടിലെ പ്രദേശവാസികളാണ് ക്വാറി ക്രഷർ വിരുദ്ധ ജനകീയസമരങ്ങൾക്ക് മാതൃകയായി മാറുന്നത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വീട്ടിക്കാട് കരിയാട് പ്രദേശത്തെ കുന്നിൻ ചെരിവിൽ കഴിഞ്ഞ നാല് വർഷമായി ഭീമൻ ക്രഷറും ക്വാറിയുംതുടങ്ങാനുള്ള ശ്രമം കോഴികോട് മുക്കം ആസ്ഥാനമായിട്ടുള്ള ഇൻഫ്ര ഗ്രാനൈറ്റ് എന്ന കമ്പനി ആരംഭിച്ചിട്ട് ഇന്നേ വരെയായിട്ടും ക്രഷറിന്റെ കെട്ടിടം പണി പൂർത്തിയാക്കാനേ കമ്പനിക്ക് കഴിഞ്ഞിട്ടുള്ളൂ .ജനങ്ങളുടെ ശക്തമായ ചെറുത്ത്നിൽപ്പ് തന്നെയാണ് അതിന് കാരണം.

 

 

MPപി.വി.അബ്ദുൾ വഹാബിന്റെ മകൻ അജ്മൽ അബ്ദുൾ'വഹാബ് ഭൂമി ലീസിന് നൽകിയ സ്ഥലത്താണ് ക്രഷർ നിർമാണം. കരിങ്കൽ കമ്പനിയുടെ രാഷ്ട്രിയ, പണ, സ്വാധീനങ്ങളെല്ലാം സമരസമിതിയുടെ ഇഛാശക്തിയുടെ മുന്നിൽ നിഷ്ഫലമാവുകയായിരുന്നു.

 

 

നാൽപ്പതിലധികം ഏക്കർ സ്ഥലം പലരുടേയും പേരിൽ ഒരു കുന്ന് ഒന്നാകെ വാങ്ങിക്കുട്ടിയിരിക്കുന്നു, നാല് കിലോമീറ്ററോളം നീളമുള്ള ഇടുങ്ങിയ നാട്ടുപാതയാണ് ക്രഷർ ആരംഭിക്കുന്ന സ്ഥലത്തേക്കുള്ളത് നാട്ടുപാതയുടെ ഇരുവശങ്ങളിലും ഏകദേശം 800 ഓളം കുടുബംങ്ങൾ തിങ്ങിപ്പാർക്കുന്നു 2 LP സ്കൂളുകളും രണ്ട് അംഗനവാടിയും ഒരു ഗവ: ഹോമിയോ ഡിസ്പെൻസറിയും ഈ ഗ്രാമപ്രദേശത്ത് പ്രവർത്തിക്കുന്നു ഈ പ്രദേശത്ത് ക്രഷറും ക്വാറിയും തുടങ്ങിയാൽ,'ടോറസ്സ് അടക്കമുള്ള ട്ടിപ്പുകൾ ചീറി പായാനും തുടങ്ങിയാൽ, ജനങ്ങൾക്ക് ആ പ്രദേശത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരും ഇത് തിരിച്ചറിഞ്ഞ പ്രദേശവാസികൾ സമരത്തിനിറങ്ങുകയായിരുന്നു .

 


ഇത്രയധികം പരിസ്ഥിതി പ്രാധാന്യവും  പ്രകൃതി രമണിയമായ സ്ഥലത്ത് ഒരിക്കലും അനുമതി നൽകാതിരിക്കുന്നതിന് പകരം അത് നൽകാനുള്ള തയ്യാറെടുപ്പാണ് അണിയറയിൽ നടക്കുന്നത് .

Green Reporter

Musthafa Pallikkuth, Environmental Activist

Visit our Facebook page...

Responses

0 Comments

Leave your comment