പള്ളിക്കല്‍ പഞ്ചായത്തില്‍ മണ്ണെടുപ്പ് വ്യാപകമാകുന്നു




പള്ളിക്കല്‍: പള്ളിക്കല്‍ പഞ്ചായത്തില്‍ മണ്ണെടുപ്പ് വ്യാപകമാകുന്നു . കഴിഞ്ഞ ദിവസം പള്ളിക്കല്‍ തെങ്ങമം ഭാഗത്തുനിന്ന്‌ രണ്ടു ടിപ്പറും ഒരു മണ്ണുമാന്തിയന്ത്രവും പോലീസ് പിടികൂടി. അടൂര്‍ ഡിവൈ.എസ്.പി. ജവഹര്‍ ജനാര്‍ദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ശരത് കുമാര്‍, ബിജു എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാഹനം കസ്റ്റഡിയിലെടുത്തത് .


2019-ല്‍ അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടിയ വാഹനങ്ങള്‍ 50 ലക്ഷം രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിന് അടച്ചത്. ഇതില്‍ കൂടുതലും തുക അടച്ചിരിക്കുന്നത് പള്ളിക്കല്‍ പഞ്ചായത്തില്‍ നടന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment