പമ്പ നദിയെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതികള്‍ അട്ടിമറിച്ച്‌ ദേവസ്വം ബോര്‍ഡ്




പമ്പ നദിയെ മാലിന്യ മുക്തമാക്കാനുള്ള പദ്ധതികള്‍ അട്ടിമറിച്ച്‌ ദേവസ്വം ബോര്‍ഡ്. മണ്ഡല കാലം തുടങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കാണ് ഈ ദുർസ്ഥിതി. ബോര്‍ഡിന്റെ മെസ്സില്‍ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് പമ്പാ നദിയിൽ തള്ളുന്നത്. ഇതിനെ എതിര്‍ക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡാകട്ടെ കണ്ടില്ലെന്നും നടിക്കുന്നു.


ഭക്തര്‍ പുണ്യനദിയായി കാണുന്ന പമ്പയെ കൂടുതല്‍ മലിനമാക്കുകയാണ് ദേവസ്വം ബോര്‍ഡ്. ദേവസ്വം മെസില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പുറത്തേക്ക് ഒഴുക്കുകയാണ്. ദേവസ്വം മെസ്സി നോട് ചേര്‍ന്നും മാലിന്യം കുമിഞ്ഞ് കൂടി കിടക്കുന്നു. പ്രദേശത്ത് മാലിന്യം ദുര്‍ഗന്ധം പരത്തുകയാണ്. 


ഇതൊന്നും അറിയാതെ തീര്‍ഥാടകര്‍ മലിനജലത്തില്‍ കുളിക്കുന്നുണ്ട്. ഇത് ആരോഗ്യ പ്രശ്നനങ്ങൾക്ക് കാരണമാകാം. തൽസ്ഥിതി തുടർന്നാൽ  മണ്ഡല കാലം അവസാനിക്കുമ്പോഴേക്ക് പമ്പയിലെ മാലിന്യ പ്രശ്‌നം രൂക്ഷമാകും. അതേസമയം, ഭക്തരോട് പമ്പയിൽ വസ്ത്രങ്ങൾ ഒഴുക്കിക്കളയരുത് എന്ന നിർദേശവും നൽകിയിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment