അപൂർവയിനം ഭൂഗർഭ മത്സ്യത്തെ 17 കാരൻ കണ്ടെത്തി




കോട്ടയ്ക്കൽ: ഗവേഷകർ അന്വേഷിച്ചു കൊണ്ടിരിക്കുന്ന അപൂർവയിനം ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ഇന്ത്യനൂരിൽ കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ ഭൂഗർഭ ഉറവകളിൽ മാത്രം വസിക്കുന്ന 'പാൻജിയോ ബുജിയ'യെ (പാതാള പൂതാരകൻ) ആണ് കണ്ടെത്തിയത്. അപൂർവ മത്സ്യങ്ങളെ കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യനൂരിലെ പാടത്തുംപീടിയൻ സഫ്‌വാനാണ് (17) ഈ ഇനത്തിൽപെട്ട നാല് മത്സ്യങ്ങളെ കിട്ടിയത്.


വീടിന് സമീപത്തെ പാടത്ത് നിന്നും ബന്ധുക്കളായ കുട്ടികൾ പിടിച്ച മീനുകളിൽ ഒരെണ്ണം അപൂർവ മത്സ്യമാണെന്ന് സഫ്‌വാൻ തിരിച്ചറിയുകയായിരുന്നു. തുടർന്ന് സഫ്‌വാൻ നടത്തിയ അന്വേഷണത്തിൽ ഇതേ ഇനത്തിലെ മൂന്ന് മത്സ്യങ്ങളെ കൂടി കണ്ടെത്തുകയായിരുന്നു. 


പിന്നീട്, വിവരമറിയിച്ചതിനെ തുടർന്ന് സഫ്‌വാൻ വിവരമറിയിച്ചതിനെ തുടർന്ന് കൊച്ചി ഫിഷറീസ് സർവകലാശാല അധികൃതർ എത്തി ഇവയെ കൊണ്ടുപോയി. ഭൂഗർഭ അറകളിൽ മാത്രം തങ്ങുന്ന ഇനമാണ് പാൻജിയോ ബുജിയ. കഴിഞ്ഞ വർഷം ഒക്ടോബറിൽ കോഴിക്കോട് ചെളിയഞ്ചേരിയിൽ നിന്ന് ഇതേ മത്സ്യത്തെ ആദ്യമായി കണ്ടെത്തിയിരുന്നു. ഭൂഗർഭ ഉറവകളിൽ മാത്രം ജീവിക്കുന്ന ഇവ പ്രജനനനത്തിനായി മുകളിൽ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. 


മൂന്ന് സെന്റിമീറ്റർ മാത്രം വലിപ്പമുള്ള മത്സ്യത്തിന്റെ വയറിന്റെ ഭാഗം ചുവപ്പ് നിറമാണ്. ശരീരം സുതാര്യമായതിനാൽ ഉൾഭാഗങ്ങൾ പുറത്ത് കാണാൻ കഴിയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി വലിപ്പമുള്ള 10 മുട്ടകൾ മാത്രമേ ഇവയ്ക്ക് ഉണ്ടാവുകയുള്ളൂ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment