പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ ഖത്തറിലെ നിരോധനം ശശി തരൂറിന്റെ ട്വീറ്റ് ചർച്ചയാകുന്നു




പതഞ്‌ജലി ഉൽപ്പന്നങ്ങൾ ഖത്തറിൽ നിരോധിച്ച സംഭവം ഗൗരവമായി കാണണമെന്ന് ശശി തരൂരിന്റെ ട്വീറ്റ് .അമിത തോതിലുള്ള രാസവസ്തുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിൽ ഖത്തറില്‍ പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചിരുന്നു.ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍  പുറത്ത് വിടാത്തതിന് പിന്നില്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന വലിയ വരുമാന സ്രോതസാണെന്ന് വിവേക് പാണ്ഡെ ട്വീറ്ററില്‍ ആരോപിച്ചു. ഈ ട്വീറ്റ്  ശശി തരൂര്‍ എംപി റീട്വീറ്റ് ചെയ്തതോടെയാണ് വിഷയം വീണ്ടും ചർച്ചയാവുന്നത്.പതഞ്ജലി ഉത്പന്നങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വാര്‍ത്ത ശരിയാണെങ്കില്‍ ഈ വിഷയം ഗൗരവമായി കാണണമെന്ന് റീട്വീറ്റിനൊപ്പം ശശി തരൂര്‍ കുറിച്ചു. 

 

Patanjali products Banned in Qatar. Excessive use of chemicals detected in all products. Baba Ramdev claims he is manufacturing 100% Natural products. Indian media not covering it, as Patanjali ads are a huge source of revenue for channels.. pic.twitter.com/kuyG7kzLg8

— Vivek pandey (@Vivekpandey21) October 9, 2018



 

 

 

നൂറുശതമാനം പ്രകൃതിദത്തമെന്ന പേരിലാണ് പതഞ്‌ജലി ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ ഇറക്കിയിരിക്കുന്നത് .യോഗാചാര്യൻ ബാബാരാംദേവിന്റെ പ്രതിശ്ചായയുടെ പശ്ചാത്തലത്തിൽ വ്യാപകമായ പരസ്യത്തോടെ പുറത്തിറങ്ങുന്ന പതഞ്‌ജലി ഉൽപ്പന്നങ്ങൾക്ക്  ഒരു പ്രത്യേക വിഭാഗം ഉപഭാക്താക്കളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട് .ഇന്ത്യൻ പ്രധിരോധ സേനയുടെ കാന്റീനുകളിൽ പതഞ്ജലിയുടെ ആംല ജ്യൂസിന്റെ വിതരണം 
കഴിഞ്ഞവർഷം നിരോധിച്ചിരുന്നു 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment