പത്തനംതിട്ടയ്ക്ക് ഭീഷണിയായി 200 ഓളം പാറമടകൾ




പത്തനംതിട്ട: ജില്ലയിൽ ഉപയോഗശൂന്യമായ 200 ഓളം പറമടകളാണ് അപകട ഭീഷിണി ഉയർത്തുന്നത്. കാലവര്‍ഷമഴയില്‍ വെള്ളക്കെട്ടായി മാറി അപകട ഭീഷണി ഉയർത്തുന്നത്. ഉപയോഗശൂന്യമായ പാറമടകള്‍ മണ്ണിട്ട് നികത്തുകയോ, സംരക്ഷണവേലി കെട്ടി സുരക്ഷ ഉറപ്പാക്കണമെന്ന ഖനന ഭൂവിജ്ഞാന വകുപ്പ് ഉത്തരവ് ക്വാറി ഉടമകൾ പാലിക്കാറില്ല.


കേരള മൈനർ മിനറൽ കൺസെഷൻ റൂളിലെ ചട്ടം 63 പ്രകാരം ക്വാറിസേഫ്റ്റിഫണ്ട് ഉപയോഗിച്ച് 65(2) പ്രകാരം പാറമടകൾക്ക് ചുറ്റും സംരക്ഷണമതിൽ സ്ഥാപിക്കാനാവശ്യമായ നടപടി ജില്ലാ കളക്ടർ സ്വീകരിക്കണമെന്ന സർക്കാർ ഉത്തരവ് കേരളത്തിൽ ഒരു ജില്ലയിലും നാളിതുവരെയായി നടപ്പാക്കിയിട്ടില്ല. ക്വാറി നടത്തുന്ന മേഖലയിലെ പ്രാദേശിക വികസനവും പ്രശ്നപരിഹാരങ്ങൾക്കുമായി ക്വാറി ഉടമകളിൽ നിന്നും ജില്ലാ മൈനിംഗ് ഫണ്ട് ഇനത്തിൽ റോയൽറ്റിയുടെ പത്ത് ശതമാനം തുക ഈടാക്കുന്നുണ്ട്. ഈ തുക ജില്ലയിൽ 10 കോടിയിൽ പുറത്തുവരും.


ഇത്തരത്തിൽ 250 കോടി രൂപയിലധികം സംസ്ഥാനത്തുതു പിരിച്ചെങ്കിലും സുരക്ഷ ഇപ്പോഴും കടലാസിൽ തന്നെ ടി തുക ഉപയോഗിക്കാതെ  ജില്ലാ ട്രഷറി ഫണ്ട് അകൗണ്ടിൽ കിടക്കുകയാണ്. ക്വാറികളിലും ഖനികളിലും അപകടകരമായ പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് സർക്കാർ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല.


5-ാം നിയമസഭ സമ്മേളനത്തിൽ പി.കെ ശശി എം.എൽ.എയുടെ ചോദ്യത്തിന് വ്യവസായ മന്ത്രി നൽകിയ മറുപടിയിൽ കേരളത്തിൽ 520 ക്വാറികൾ പ്രവർത്തിക്കുന്നുണ്ടന്നും 2.12.16 മുതൽ ക്വാറി പ്രവർത്തനത്തിന് പാരിസ്ഥിതിക അനുമതി നിർബന്ധമാക്കിയ സാഹചര്യത്തിൽ പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചിട്ടുണ്ട് എന്നാണ്. എന്നാൽ കഴിഞ്ഞ സമ്മേളനത്തിന് ശേഷം സർക്കാർ ക്വാറി ഉടമകളെ തൃപ്തിപ്പെടുത്തുവാനെടുത്ത തീരുമാനം വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും.


1964ലെ ഭൂപതിവ്ചട്ടപ്രകാരം പട്ടയഭൂമിയിൽ വ്യവസായം നടത്താൻ പാടില്ല എന്ന വ്യവസ്ഥ എടുത്തുകളഞ്ഞത് കേരളം മരുഭൂമിയാക്കാനേ ഉപകരിക്കു ഇതിന് ഭരണ പ്രതിപക്ഷ പാർട്ടികൾ എതിർപ്പുകൾ പ്രകടിപ്പിക്കാത്തത് വരാനിരിക്കുന്ന ഇലക്ഷനിൽ ക്വാറി, ക്രഷർ ഉടമകളിൽ നിന്നും ഒഴികിയെത്തുന്ന കോടികൾ മുന്നിൽ കണ്ടു കൊണ്ടാണന്ന് പരിസ്ഥിതി പ്രവർത്തകരും ഗവേഷകരു ആരോപിക്കുന്നു. വൻതോതിലുള്ള പാറഖനനം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെങ്കിൽ ഉപയോഗശൂന്യമായ പാറമടകൾ വലിയ അപകട ഭീഷിണിയാണ് ഉയർത്തുന്നത്.


നിയമങ്ങൾ കാറ്റിൽ പറത്തി കിട്ടിയ അനുമതി ഉപയോഗിച്ച് വൻതോതിൽ പാറഖനനംനടത്തിയതിനുശേഷം ഇത്തരം സ്ഥലങ്ങൾ ക്വാറി ഉടമ ഉപേക്ഷിച്ചു പോകുകയാണ് ചെയ്യുന്നത്. ഇത്തരം മടകൾ ഇന്ന്നാടിന് ഭീഷിണിയായിരിക്കുകയാണ്. 200ഉം300 ഉം അടി താഴ്ച്ചയിൽ വെള്ളക്കെട്ടായി മാറിയിരിക്കുന്ന ഇത്തരം പാറമടകളിൽ വേനൽ അവധിക്കാലത്ത് കുട്ടികളും യുവാക്കളുമടങ്ങുന്ന സംഘങ്ങൾ കുളിക്കുവാനും നിന്തൽ പരിശീലനത്തിനും എത്താറുണ്ട്. എന്നാൽ കുളത്തിലെ ആഴമോ അപകടക്കുഴികളോ തിരിച്ചറിയാത്തതിനാൽ പലപ്പോഴും അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ആയിരത്തിൽപരം ജീവനുകളാണ് കഴിഞ്ഞ കാലങ്ങളിൽ സംസ്ഥാനത്ത്പൊലിഞ്ഞത്.അപകട ഭീഷിണി ഉയർത്തുന്ന പാറമടകൾ നികത്തി ജനങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികൾ  ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment