സുഗതകുമാരിയുടെ ഓർമ്മക്കായി നെയ്യാർ ഡാമിൽ പേരാൽ മരം നടന്നു




പ്രകൃതിയെ ഏറെ സ്നേഹിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകയും, കവിയുമായിരുന്ന സുഗതകുമാരിയുടെ ഓർമ്മക്കായി ചുവന്ന പഴങ്ങൾ നൽകുന്ന പേരാൽ  മരം നടന്നു. ടീച്ചറിൻ്റെ ഓർമ്മ നിലനിർത്തുന്നതിന് നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിലാണ്  പേരാൽ നടൽ സംഘടിപ്പിക്കുന്നത്. ഡിസംബർ 27 ഞായർ 2 മണിക്കാണ് ചടങ്ങ്. 


വൃക്ഷവൈദ്യനും പരിസ്ഥിതി പ്രവർത്തകനുമായ കെ.ബിനു കോട്ടയവും' സാമൂഹ്യ സേവന പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായ പ്രദീപ് നന്മയും ചേർന്നാണ് പേരാൽ നടുന്നത്, ഇതര മേഖലയിൽപ്പെട്ട പ്രമുഖർ പങ്കെടുക്കുന്നു. സുഗതകുമാരി എന്ന് നാമകരണം ചെയ്ത് പേരാൽ മരം നടുന്ന  ചടങ്ങിൽ എത്തുന്നവർക്ക് കോവിഡ് മാനദണ്ഡം പാലിച്ച് മരത്തിന് തെളിനീര് നൽകാൻ അവസരം ഒരുക്കും. 


ഒസ്യത്തിൽ കവി ഇങ്ങനെ കുറിച്ചു - "ചുവന്ന പഴങ്ങളുള്ള ആൽമരം' ഒരുപാട് പക്ഷികൾ അതിൽ വരും' തത്തകൾ ഒക്കെ വന്ന് പഴങ്ങൾ തിന്നും. ആ മരത്തിൽ ആണിയടിച്ച് ബോർഡ് എഴുതി വെയ്ക്കരുത്. അഭയയുടെ പിറകിലെ പാറക്കൂട്ടത്തിലും അത് വളരണം". 


സുഗതകുമാരിയുടെ ഈ ആഗ്രഹം സഫലീകരിക്കുന്നതിന്റെ ഭാഗമായി നേച്ചർ അഫക്ഷനേറ്റസ് നോബിളസ്റ്റ് മൂവ്മെന്റ് ആൻഡ് അസോസിയേഷൻ, തിരുവനന്തപുരം നടത്തുന്ന പരിപാടിയിൽ നിങ്ങൾക്കും ഒരു തൈ നടാം. അന്വേഷണങ്ങൾക്ക്: 9847084229

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment