പെരിങ്ങമല പരിസ്ഥിതി പ്രാധാന്യം പരിഗണയിലില്ല മാലിന്യപ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ




യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാനു ള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനിക്കുന്നതെന്ന് തദ്ദേശസ്വയം ഭരണ വകു പ്പ് .ഡിസൈൻ ബിൽഡ് ഫിനാൻസ് ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ(DBFOT )വ്യവസ്ഥയിൽ പ്രൈവറ്റ് ആൻഡ് പബ്ലിക് പാർട്ണർഷിപ്പ്‌( PPP )ൽ സംസ്ഥാനത്ത് നടത്തുന്ന 7 പദ്ധതികളിൽ ഒന്നാണ് ഇവിടെ വരുന്ന തെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതിക്കയച്ച കത്തിൽ പറയുന്നു .

 

ജുറാസിക് കാലഘട്ടത്തോളം പഴക്കമുള്ള ലിവിംഗ് ഫോസിലുകളായ കാട്ടുജാതി കണ്ടൽ ചതുപ്പിന്റെ  (മിരിസ്റ്റിക സ്വാമ്പ്) ലോകത്ത് മൊത്തമുള്ള 100 ഹെക്ടറിൽ 80 ശതമാനവും പെരിങ്ങമലയി ലാണ്.പെരി ങ്ങമലയെ ലോക പൈതൃക പട്ടികയിലേക്ക് പരിഗണിക്കാൻ കാരണമായത് ഈ ചതുപ്പുകളാ ണ്. വംശനാ ശഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസവ്യവസ്ഥയായ വരയാട്ട് മുടി ഈ പദ്ധതി പ്രദേശത്തി നടു ത്താ ണ്. വരയാടുകൾ വേനലിൽ വെള്ളം കുടിക്കാനെത്തുന്ന പ്രദേശത്താണ് പ്ലാന്റ് സ്ഥാപി ക്കാൻ ഒരുങ്ങു ന്നത്. നിലവിലുള്ള പരിസ്ഥിതിയെ സംരക്ഷിച്ച് വരും തലമുറകൾക്കുകൂടി ഉപയോഗിക്കാ നാവുന്ന രീതിയി ൽ ഇവിടെ മാലിന്യപ്ലാന്റ് സ്ഥാപിക്കും എന്നാണ് കത്തിലെ അവകാശവാദം .ലോകരാജ്യ ങ്ങൾ എല്ലാം   തന്നെ ഉറവിടമാലിന്യ സംസ്കരണത്തിന് മുൻകൈയെടു ക്കുമ്പോഴാണ് മാലിന്യത്തിൽ നിന്ന് വൈദുതി ഉൽപ്പാദിപ്പിക്കാൻ എന്ന പേരിൽ ഈ പദ്ധതിയു മായിവകുപ്പ് മുന്നോട്ടു പോകുന്നത് 

 


 അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ കോർ ഏരിയയിൽ, സ്റ്റേറ്റ് അഗ്രോ ഫാമിനുള്ളിലെ  ഒരുപറകരിക്കം എന്ന പ്രദേശത്താണ് 15 ഏക്കറിൽ  മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നിർദ്ദിഷ്ട പദ്ധതി പ്രദേശം. നിരവധി ആദിവാസി സെറ്റിൽമെന്റുകൾക്ക് നടുവിലാണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇരവികുളം നാഷണൽ പാർക്കിൽ ഉള്ളതിനേക്കാൾ കൂടുതൽ വരയാടുകളെ കണ്ടെത്തിയിട്ടുള്ള വരയാട്ട് മുടിയുടെ താഴ്വാരത്തെയാണ് സർക്കാർ കുപ്പത്തോട്ടിയാ ക്കാൻ ഒരുങ്ങുന്നത് .പ്ലാന്റിന്റെ ആലോചനയുമായി മുന്നോട്ടുപോകു മ്പോൾ തന്നെ നാട് ഒന്നടങ്കം പ്രതിഷേധസമരങ്ങളുമായി മുന്നോട്ടു വന്നിരുന്നു .

 

 വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാർ നദിയുടെ കരയിലാണ് മാലിന്യപ്ലാന്റി ന് സ്ഥലം തെരഞ്ഞെ ടുത്തിരിക്കുന്നത്.പ്രളയത്തിന് ശേഷം രൂക്ഷമായിക്കൊണ്ടിരിക്കുന്നസംസ്ഥാനത്ത്  ജലക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭാവിയിലെ ജലസുരക്ഷയെക്കൂടി മുന്നിൽ കണ്ടുകൊണ്ട് പ്രതിഷേധ വുമായി മുന്നോട്ടുപോകേണ്ട അവസ്ഥയിലേക്കാണ് നാട്ടുകാർ 

 

 

ഈ പ്രദേശത്തെ ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും ആദിവാസി ജനതയുടെ സ്വൈര്യജീവിതത്തെയും തകർക്കുന്ന മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല എന്ന നിലപാട് തുടരുകയാണ് സമരസമിതി . നേരത്തെ പെരിങ്ങമലയി ൽ തന്നെ ലോകത്ത് തന്നെ വെറും നൂറു ഹെക്ടറിൽ താഴെ മാത്രം കാണപ്പെടുന്ന മിരിസ്റ്റിക സ്വാമ്പ് എന്ന ശുദ്ധജല കണ്ടൽ ചതുപ്പിൽ ഐ.എം.എ യുടെ ആശുപ ത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 

 

കേരളത്തിലെമ്പാടും നിർമിച്ചിട്ടുള്ള മാലിന്യപ്ലാന്റുകൾ   കാര്യക്ഷമ മായി പ്രവർത്തിപ്പിക്കാൻ താല്പര്യമെടുക്കാതെയാണ് സ്വകാര്യമേഖലയുമായി സഹകരിച്ചുകൊണ്ട് ശേഷിക്കുന്ന വൃത്തിയുള്ള പ്രദേശങ്ങളെ നശിപ്പിക്കുന്നയതിനായി മാലിന്യത്തിൽ നിന്ന് വൈദ്യുതി  ഉൽപ്പാദിപ്പിക്കാൻ എന്ന പുതിയ ലേബലിൽ സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് .കേരളത്തിലെ നിലവിലുള്ള മാലിന്യപ്ലാന്റുകൾ 
കാര്യക്ഷമമായി പ്രവർത്തിക്കുന്ന പക്ഷം തീരാവുന്ന മാലിന്യ പ്രശ്നങ്ങൾ മാത്രമാണ് കേരളത്തിലുള്ളത് .മറുവശത്ത് സർക്കാർ തന്നെ മുൻകയ്യെടുത്ത് ഹരിതകേരളം പദ്ധതിവഴി കോടികൾ ചെലവഴിച്ചുകൊണ്ട് ഉറവിടമാലിന്യ നിർമാർജ്ജന പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നു .പശ്ചിമഘട്ടത്തിൽ   മറ്റൊരാ ഘാതമായി മാറാൻ പോവുകയാണ് പെരിങ്ങമലയിൽ വരാനിരിക്കുന്ന മാലിന്യ പ്ലാന്റ് 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment