പരിസ്ഥിതി ദുർബല പെരുനാട്ടിൽ വീണ്ടും ക്രഷർ യൂണിറ്റിനായി നീക്കു പോക്ക്




റാന്നി പെരുനാട് മടമണ്ണിൽ അതീവ പരിസ്ഥിതി ദുർബല പ്രദേശത്തു സർക്കാർ പുറംപോക്ക് ഭൂമിയിൽ ഏഴു വർഷമായി അടച്ചുപുട്ടി കിടന്ന ക്രഷർ തുറക്കാനുള്ള ശ്രമം ഉപേക്ഷിക്കുണമെന്ന ആവശ്യം ശക്തമാകുന്നു. ജനകീയ പ്രക്ഷോഭതെ തുടർന്നും അധികാരസ്ഥാനങ്ങളിൽ പരാതിപ്പെട്ടതിനാലും ബഹുമാനപ്പെട്ട ഹൈക്കോടതി അനുവാദിക്കാതെയും അടച്ചു പൂട്ടിയിരുന്ന പഴകി ദ്രവിച്ച ക്രഷർ യൂണിറ്റ് ജനവാസകേന്ദ്രത്തിൽ വീണ്ടും പ്രവർത്തിപ്പിക്കാൻ  ശ്രമങ്ങൾ നടക്കുകയാണ്. ഇതിന്റെ പിന്നിൽ ഖനന മാഫിയയും ഒരുപറ്റം ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളിൽ ചിലരും ഉണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

 
പൈതൃക സമ്പത്തുകളിൽ പ്രധാനമായ പശ്ചിമഘട്ട മലനിരകളിൽ ക്രഷ്ർ ഉൾപ്പെടെ റെഡ് കാറ്റഗറി വ്യവസായങ്ങൾ (ഖനനങ്ങൾ ഉൾപ്പെടെ) നിരോധിച്ചിട്ടുണ്ട്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ പെരുനാട് വില്ലജ് നേരിടുന്നു. പശ്ചിമഘട്ടം പൊളിച്ചു വിൽക്കുവാൻ ഖനനവും ക്രഷ്റും തുടങ്ങുവാനുള്ള ശ്രമങ്ങൾ  സംസ്ഥാനത്തെയും രാജ്യത്തെയും നിലനിൽക്കുന്ന നിയമങ്ങൾക്കും അന്തരാഷ്ട്ര മാനദണ്ഡങ്ങൾക്കും ഉടമ്പടികൾക്കും വിരുദ്ധമാണ്. അന്തസായും ഭയരഹിതമായും ജീവിക്കു വാനുള്ള ഭരണഘടന വിഭാവന ചെയ്യുന്ന അവകാശങ്ങളുടെ ലംഘനവുമാണ് നടക്കുന്നത്. 


ക്രഷർ തുറക്കുവാനുള്ള ശ്രമം, സമാധാന അന്തരീക്ഷം തകർത്തു സംഘർഷം സൃഷ്ട്ടിക്കുന്നതും ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകാരവുമാണ്. ഭരണ ഘടനയെയും നിയമവ്യവസ്ഥകളെയും നാടിനെയും വെല്ലുവിളിച്ചു ക്രഷർ തുറക്കാൻ വരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുവാനും സർക്കാർ പുറം പോക്ക് ഭൂമിയിൽ ക്രഷർ നടത്തിയതിനും അനുവാദമില്ലാത്ത പാറപൊട്ടിച്ചു കടത്തിയതിനും പരിസ്ഥിതിക ആഘാതവും നഷ്ടവും കണക്കാക്കി നഷ്ടം ഈടാക്കുവാനും അധികാരികൾ തയാറാകണം. നിയമ വിരുദ്ധ ക്രഷർ യൂണിറ്റ് എന്നേക്കുമായി നിരോധിക്കുവാനും പഴകി ദ്രവിച്ച ഉപകരണങ്ങൾ പൊളിച്ചു മാറ്റുവാനും ബന്ധപ്പെട്ടവർ തയാറാകണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment