പെട്ടിമുടി പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട് ദുരന്ത നിവാരണ കമ്മീഷണര്‍ പരിശോധിക്കും




ഇടുക്കി: പെട്ടിമുടി ദുരന്തത്തില്‍ പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ദുരന്ത നിവാരണ കമ്മീഷണര്‍ എ കൗശികന്‍ ഐഎഎസ് പരിശോധിക്കും. ദുരന്തം ജില്ലാ അധികൃതരെ അറിയിക്കുന്നതില്‍ ഗുരുതരമായ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ പിഴവുണ്ടായി എന്നുള്ള റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും അന്വേഷിക്കും.


കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാല്‍ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുള്‍പൊട്ടല്‍ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകള്‍ മണ്ണിനടിയിലായി. മൊബൈല്‍ ടവര്‍ നിശ്ചലമായിരുന്നതിനാല്‍ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെയാണ്.


ഇതിനകം അപകടത്തില്‍പ്പെട്ട 82 പേരില്‍ 70 പേര്‍ മണ്ണിനടിയിലായി. അപകടത്തില്‍ നിന്ന് 12 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment