പരിസ്ഥിതി സംരക്ഷണം മറന്ന 1000 ദിനങ്ങൾ 




ഇടതു പക്ഷ പത്രിക നല്‍കിയ 82ആം വാഗ്ദാനം ഒരു തരത്തിലുമുള്ള വനം കൈയ്യെറ്റവും അനുവദിക്കില്ല എന്നതായിരുന്നു.വന മേഖളിയിലെ ക്യാമ്പുകള്‍ അസ്പര്‍ശിത ഉള്‍ വനങ്ങള്‍ ആയി നിലനിര്‍ത്തും സംരക്ഷണത്തിന് പ്രാദേശിക സര്‍ക്കാര്‍ സഹായം ഉണ്ടാക്കും എന്ന് ഉറപ്പുനല്‍കി. ഇത്തരം  വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ ആദ്യം സ്വീകരിക്കേണ്ട നടപടി ഗാട്ഗില്‍ കമ്മീഷന്‍ നിര്‍ദ്ധേശങ്ങള്‍ പരിഗണിക്കുക എന്നതായിരുന്നു എന്ന് വ്യക്തമാണ്‌ എന്നാല്‍  സര്‍ക്കാര്‍ പഴയ കാല നിലപാടുകള്‍ തുടര്‍ന്നു.കസ്തൂരി രംഗന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ തന്നെ അട്ടിമറിച്ചു. (അതിനായി ഉമ്മന്‍ പി ഉമ്മന്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു). തോട്ടങ്ങളിലെ മരങ്ങള്‍ മുറിക്കുവാന്‍ അനുവദിച്ചു.ഹാരിസന്‍ മുതലാളിക്കും മറ്റും കാടുകള്‍ കൈവശം വെക്കുവാന്‍ അവസരം ഉണ്ടാക്കും വിധം കാര്യങ്ങള്‍ തീരുമാനിച്ചു. ഏറ്റവും അവസാനം കൊല്ലം ജില്ലയില്‍ പ്രിയ എസ്റ്റേറ്റിനും റിയ എസ്റ്റേറ്റി നും  കരം അടക്കുവാന്‍ കളക്റ്റര്‍ നല്‍കിയ അവസരവും കുറുഞ്ഞി  താഴ്വരയിലെ മരം മുറിക്കലും ഇത്തരം നിലപാടുകളുടെ തുടര്‍ച്ചയാണ്. ഖനനം തുടരുവാന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി. മൂന്നാര്‍ ട്രീബ്യുണല്‍ പിരിച്ചു വിട്ടു. Fragile land സംരക്ഷണ നിയമത്തെ അസാധുവാക്കി. പരിസ്ഥിതിയുമായി ബന്ധപെട്ട് എടുത്ത തീരുമാനങ്ങള്‍ വനങ്ങളെ തകര്‍ക്കു വാന്‍ മാത്രം സഹായിക്കുന്നവായിരുന്നു

.
83 ല്‍ പറയുന്നത് നാട്ടില്‍ കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് തടിക്ഷാമം പരിഹരിക്കും എന്നാണ്. പ്രസ്തുത രംഗത്ത് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ പറ്റി അറിവില്ല. വയനാട്ടില്‍ അവശേഷിച്ച 13000 വീട്ടി മരങ്ങള്‍  മുറിച്ചെടുത്തു. അയനി മരങ്ങള്‍ (കുരങ്ങകള്‍ക്ക് പ്രിയപ്പെട്ട) ഓര്‍മ്മയില്‍ മാത്രമായി. വനാവകാശ നിയമത്തിന്‍റെ ഫലമായി 904 ആദിവാസി കുടുംബങ്ങൾക്ക് തങ്ങൾ പിറന്നു വീണ വനം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു.

  
84 ൽ പറയുന്നത് കണ്ടൽകാടുകൾ, കുളങ്ങൾ, നദി തീരത്തെ സ്വാഭാവിക തുരുത്തുകൾ എന്നിവ നിലനിർത്തി പരിപാലിക്കുമെന്നാണ്. സംസ്ഥാനത്ത് 700 ച.കി.മീറ്റർ ഉണ്ടായിരുന്ന കണ്ടലുകൾ ഇപ്പോൾ 9 ച.കി.മീറ്ററായി ചുരുങ്ങി. 45 ഇനം പക്ഷികൾ ഉൾപ്പെടെ നിരവധി ജീവികളുടെ വാസസ്ഥലങ്ങൾ നാമാവിശേഷമായികഴിഞ്ഞു. പ്രശ്നത്തെ ഗൗരവതരമായി പരിഗണിക്കുവാൻ സർക്കാർ മടിച്ചു നിൽക്കുകയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ കണ്ടൽകാടുകൾ വെച്ചുപിടിപ്പിക്കുവാൻ തീരദേശ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വരെ നൽകുന്ന പദ്ധതി എങ്ങുമെത്തിയിട്ടില്ല. ഈ വർഷത്തെ ബജറ്റിൽ കണ്ടല്‍ എന്നപരാമര്‍ശം തന്നെയില്ല പകരം കടൽഭിത്തി നിർമ്മാണത്തെ പറ്റി പരാമർശിക്കുന്നു.
ഉൾനാടൻ കണ്ടൽകാടുകൾ (Myristica Swamp) പോലെയുള്ള വിരളമായി മാത്രം ലോകത്തവശേഷിക്കുന്ന കാടുകളെ പ്രത്യേകം പരിഗണിക്കുന്ന സമീപനം സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.(പെരിങ്ങമലയിൽ അവശേഷിക്കുന്ന ശുദ്ധജല കണ്ടൽ പ്രദേശത്ത് മാലിന്യ പ്ലാന്‍റ്കൊണ്ടു വരുവാനുള്ള സർക്കാർ ശ്രമം കണ്ടല്‍ വിഷയത്തിലെ അവരുടെ അനാരോഗ്യ സമീപനത്തെ ഓര്‍മ്മിപ്പിക്കുന്നു). കാവുകളുടെ എണ്ണം 10000 ത്തിൽ നിന്നും 100 ആയി ചുരുങ്ങി. അവയുടെ സംരക്ഷണത്തിനായി സർക്കാർ പദ്ധതികൾ നിലവിലുണ്ട്.


സംസ്ഥാനത്തെ നിർമ്മാണ സാമഗ്രഹികളെ പറ്റിയാണ് പ്രകടനപത്രിക 85 ആമതായി സൂചിപ്പിക്കുന്നത്. അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കും എന്ന് ഇടതുപക്ഷ പാർട്ടികൾ പറയുമ്പോൾ പ്രസ്തുത രംഗത്ത് നടന്നു വരുന്നഅനാരോഗ്യ പ്രവണതകളെ പറ്റി അറിവുണ്ട് എന്നാണു വ്യക്തമാക്കപെടുന്നത്. അനിയന്ത്രിതമായി നാട്ടിൽ നടക്കുന്ന നിർമ്മാണങ്ങള്‍ക്കും അതിൽ ഉപയോഗിക്കുന്ന സാമഗ്രഹികൾക്കും നിലവിൽ നിയന്ത്രണങ്ങളില്ല. നവകേരള നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങൾ സര്‍ക്കാര്‍ നടത്തുകയുണ്ടായി.പുനരുപയോഗിക്കുവാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ, FACT നിർമ്മിക്കുന്ന ജിപ്സം ഷീറ്റുകൾ മുതലായ പരീക്ഷണങ്ങൾ നടപ്പിലാക്കുവാൻ മാതൃകാപരമായ തീരുമാനങ്ങൾ എടുക്കുകയും മറ്റുള്ളവരെ അതിലേക്കെത്തിക്കുവാൻ നിർബന്ധിക്കുകയും വേണം.


തീരസംരക്ഷണ നിയമത്തെ പറ്റി ഓർമ്മിപ്പിക്കുന്ന അടുത്ത ഭാഗത്ത് തീരസംരക്ഷണം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ബാധിക്കാത്ത വിധം നടപ്പിലാക്കുമെന്നാണ് പറയുന്നത്. പ്രസ്തുത നിയമത്തെ പരിപൂർണ്ണമായും അട്ടിമറിച്ച് തീരദേശ സംരക്ഷണത്തിന്‍റെ പരമാവധി സാധ്യതകളെ  ഇല്ലാതാക്കുവാൻ ഇടതുപക്ഷ സർക്കാർ ശ്രമിച്ചു. സംരക്ഷണം 500 മീറ്ററിൽ നിന്നും 200 ലേക്കും ഇപ്പോൾ 50, 20 മീറ്റർ എന്ന അവസ്ഥയിലേക്കും എത്തി.  ഉപ്പു രസമുള്ള നദികളുടെ ഇരു കരകളും 100 മീറ്റർ വീതം നദിക്കായി മാറ്റിവെക്കണമെന്ന നിർദ്ദേശം സർക്കാർ അംഗീകരിക്കുന്നില്ല.ആലപ്പാടു ഖനനത്തിലെ സർക്കാർ സമീപനങ്ങൾ ഇവിടെ ഓർക്കേണ്ടതുണ്ട്.


പൊതുവാഹന സംവിധാനം പ്രോത്സാഹിപ്പിക്കും എന്ന വാഗ്ദാനം നടപ്പിലാക്കുവാനായി മെട്രോ/മിനി മെട്രോ/55000 കോടി തീവണ്ടി പാത, പുതിയ ഹൈവേകൾ എന്നിവയെ പറ്റിയാണ് സംസാരിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ വർദ്ധനവിനെ നിരുത്സാഹപ്പെടുത്തുവാൻ സർക്കാർ തയ്യാറല്ല. ചെലവു കുറഞ്ഞ സബർബൻ ട്രെയിനുകൾ, ട്രാം, Rapid Transit Bus സംവിധാനം എന്നിവയോട് വിമുഖരാണ്. ബസ്സ് ചാർജ്ജ് കുറച്ച്, പൊതു വാഹനയാത്രക്കാരെ പ്രോത്സാഹിപ്പിക്കൽ, റോഡിൽ നിന്നും റെയിൽ, റെയിലിൽ നിന്നും ജലഗതാഗതം എന്ന നയം ചരക്കുനീക്കത്തിലെങ്കിലും സർക്കാർ നടപ്പിലാക്കുന്നില്ല.
 

ശബ്ദമലിനീകരണത്തെ നിയന്ത്രിക്കുവാൻ കർക്കശമായ നിയമങ്ങൾ കൊണ്ടുവരും എന്ന ഇടതുപക്ഷ പ്രകടനപത്രികയിലെ ഉറപ്പ് ഉണ്ടായ ശേഷമാണ് സുപ്രീം കോടതി പടക്കം പൊട്ടിക്കുന്നതിന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പാറ മടകളില്‍ മറ്റും നടക്കുന്ന സ്ഫോടനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ല.സംസ്ഥാന സർക്കാർ സുപ്രിം കോടതി വിധി പ്രാബല്യത്തിലെത്തിക്കുവാൻ ശ്രമിക്കുന്നില്ല.

 
പഞ്ചായത്തുകളിൽ ജൈവ വൈവിധ്യ റജിസ്റ്റർ തയ്യാറാക്കും എന്ന നിർദ്ദേശം (85) നടപ്പിലാക്കിയ ഏക സംസ്ഥാനമാണു കേരളം. എന്നാൽ അത്തരം റജിസ്റ്റർ ലക്ഷ്യം വെക്കുന്ന, ഉൽപ്പന്നങ്ങളിൽ നിന്നും 2 മുതൽ 5 % സെസ്സ് ഏർപ്പെടുത്തുക, അവയുടെ പരമ്പരാഗത അറിവുകൾക്ക് പേറ്റന്‍റെ എടുക്കുക മുതലായ വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല.

 
എൻഡോ സൾഫാൻ വിഷയത്തിൽ കുറ്റമറ്റ തീരുമാനങ്ങൾ ഉണ്ടാകും എന്ന ഉറപ്പ് ലക്ഷ്യം കണ്ടില്ല. സമരസമിതി ആവർത്തിച്ചു സമരം നടത്തിയിട്ടും മെഡിക്കൽ കോളജ്, 500 കോടി രൂപ മാറ്റി വെക്കൽ മുതലായ പ്രശ്നങ്ങൾ പരിഹരിക്കുവാനുണ്ട്.കീടനാശിനി / കളനാശിനി പ്രയോഗം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

 
പ്ലാച്ചിമട നിവാസികൾക്ക് ട്രൈബൂണൽ നിർദ്ദേശിച്ച 261.25 കോടി രൂപ ലഭിക്കാതിരിക്കുവാൻ കേന്ദ്രത്തിലെ സർക്കാരുകൾ നടത്തിയ അട്ടിമറികളെ മറികടക്കുവാൻ ഇടതുപക്ഷ സർക്കാർ നിയമ നടപടികൾ കൈകൊള്ളുമെന്ന് 91 ആം ഇനമായി പറഞ്ഞിട്ടുണ്ട്.സമരക്കാർക്കു നൽകിയ വാഗ്ദാനങ്ങളെ മറന്നു പോയതിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി വരികയാണ്. നഷ്ടപരിഹാരം നല്‍കാത്ത കമ്പനി പുതിയ പ്രൊജകറ്റ്മായി മടങ്ങിവരുന്നു.  കഴിഞ്ഞ ദിനം ക്ലിഫ് ഹവുസ്സ്ലേക്കു നടത്തിയ മാര്‍ച്ച് ഇടതുപക്ഷ സര്‍ക്കാര്‍ വാഗ്ദാന ലംഘനത്തിനെതിരായ പ്രതിഷേധമായിരുന്നു.
 

ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ബഹുമുഖ നഷ്ടങ്ങള്‍ വരുത്തി വെച്ച ആഗസ്റ്റ് വെള്ളപൊക്കത്തിന്‍റെ ഇരയായി അവശേഷിക്കുന്ന കേരള നാടിന്‍റെ സുരക്ഷ ഒരുക്കുവാന്‍ രക്ഷകര്‍ത്തു റോളില്‍ പ്രവര്‍ത്തിക്കേണ്ട  കേരള സര്‍ക്കാര്‍ ആ ഉത്തരവാദിത്തം നിറവേറ്റുന്നുഎന്ന് ഇടതുപക്ഷ നേതാക്കള്‍ പോലും അംഗീകരിക്കില്ല.99 ലെ വെള്ളപ്പൊക്കത്തെ ഓര്‍മ്മിപ്പിക്കും വിധം ഉണ്ടായ ദുരന്തത്തില്‍ മിക്കതും മനുഷ്യ നിര്‍മ്മിതമായിരുന്നു.അതിനുത്തരവാദികളായി നാട്ടുകാരെ എല്ലാവരേയും പ്രതി ചേര്‍ക്കുവാന്‍ കഴിയില്ല.എന്നാല്‍ ദുരന്തങ്ങള്‍ അനുഭവിച്ചവരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരും ആയിരുന്നു.


ആഗസ്റ്റ്‌ വെള്ളപൊക്കം ഉണ്ടാകുന്നതിനും രണ്ടു വര്‍ഷം മുന്‍പ് ഇടതു പക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച പ്രകടന പത്രികയില്‍ പരാമര്‍ശിച്ച 71 മുതല്‍ 91 വരെയുള്ള പരിസ്ഥിതിയുമായി ബന്ധ പെട്ട വാഗ്ദാനങ്ങള്‍ക്ക് ദുരന്തത്തിനു ശേഷം കൂടുതല്‍ പ്രാധാന്യം ഉണ്ടാകേണ്ടതാണ്. ദുരന്ത ദിനങ്ങളില്‍ പ്രകൃതിയെ അറിഞ്ഞുമാത്രമുള്ള നവ കേരള ശ്രുഷ്ടിയായിരിക്കും ഉണ്ടാകു എന്ന മുഖ്യമന്ത്രിയുടെ അറിയിപ്പുകള്‍ പാഴ്വാക്കായി മാറിയിരിക്കുന്നു. പശ്ചിമഘട്ടം മുതല്‍ നടക്കുന്ന കൈയേറ്റങ്ങള്‍,തോട്ടം മുതലാളിമാരുടെ താല്‍പര്യസംരക്ഷണം,ഖനനങ്ങള്‍, തണ്ണീര്‍ തടം നശിപ്പിക്കല്‍,തീരങ്ങളുടെ തകര്‍ച്ച, റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങള്‍   അങ്ങനെയുള്ള പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പച്ചകൊടി കാട്ടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സമീപനങ്ങള്‍ അവരുടെ പ്രകടന പത്രികയോടെ തന്നെ അവിശ്വാസം രേഖപെടുത്തുകയാണ്.


1000 ദിനങ്ങള്‍ പിന്നിട്ട ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിന്‍റെ പ്രകൃതിയോട് എടുത്ത സമീപനങ്ങള്‍ നിരാശമാത്രം നല്‍കുന്നതാണ്. ഇനിയുള്ള ദിനങ്ങള്‍ സര്‍ക്കാര്‍ അവരുടെ വാഗ്ദാനങ്ങളോട് നീതി പുലര്‍ത്തുവാന്‍ തയ്യാറാകുമോ?                    


ഫെബ്രുവരി മാസം തന്നെ കേരളം ചുട്ടു പോള്ള്കയാണ്. ഡിസംബറില്‍ ശരാശരിയിലും കൂടിയ തണുപ്പ് അനുഭവപെട്ടു. കേരളം പരിസ്ഥിതികമായി തകരുന്നു എന്ന് ദിനം പ്രതി നമ്മള്‍ക്ക് ബോധ്യപെടുന്നു എങ്കിലും സര്‍ക്കാരിനൊരു കുലുക്കവുമില്ല

 

ആദ്യഭാഗം വായിക്കാൻ: http://greenreporter.in/main/details/environment-kerala-govt-1000-days-1551006209 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment