പ്ലാച്ചിമട നിവാസികൾ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും




പ്ലാച്ചിമട നിവാസികൾ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും ധർണയും നടത്തും. കൊക്കക്കോള കമ്പനി പ്രവർത്തിച്ചത് മൂലം തദേശവാസികൾക്കും പ്രദേശത്തിനുമുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സമരം. കൊക്കക്കോള കമ്പനി പ്ലാച്ചിമടയിലെ പ്ലാന്റ് അടച്ച് പൂട്ടിയിട്ട് വർഷങ്ങൾ ആയെങ്കിലും ഇതുവരെയും നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. 


വി എസ് അച്യുതാന്ദൻ കേരളാ മുഖ്യമന്ത്രിയായിരിക്കെ പ്രദേശത്തെയും പ്രദേശവാസികളുടെയും നഷ്ടം കണക്കാക്കാൻ കമ്മീഷനെ നിയമിച്ചിരുന്നു. എന്നാൽ ജയകുമാർ കമ്മറ്റി റിപ്പോർട്ടിൽ പറഞ്ഞ നഷ്ട പരിഹാരം പിന്നീട് ഇതുവരെയും ലഭ്യമായിട്ടില്ല. ഈ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് പ്രകടന പത്രികയിൽ നൽകിയിരുന്നെങ്കിലും സർക്കാർ മൂന്ന് വർഷവുമായിട്ടും ഇതുവരെയും നടപടി ആയില്ല. 


ഒരു വർഷം മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് പ്ലാച്ചിമട നിവാസികൾ സമരം നടത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആറ് മാസത്തിനകം നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും നടപടി ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്ന് കൊക്കക്കോള വിരുദ്ധ സമിതി ചെയർമാൻ വിളയോടി വേണുഗോപാലും, പ്ലാച്ചിമട സമര ഐക്യദാർഢ്യ സമിതി തിരുവനന്തപുരം ജില്ലാ കൺവീനർ ആർ. അജയനും അറിയിച്ചു.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment