തോക്കിന് ലൈസൻസ് വേണോ? 10 മരങ്ങൾ നടുക 




മധ്യ പ്രദേശിലെ ഗ്വാളിയർ ചമ്പൽ മേഖലയിൽ മിക്കവരും സ്വകാര്യ  ലൈസൻസ്സ് ഉള്ള തോക്കുകൾ ഉപയോഗിക്കാറുണ്ട്. ഒരു കാലത്ത്  കൊള്ളക്കാരുടെ സാനിധ്യം ശക്തമായിരുന്ന പ്രദേശത്ത് ഇന്നും സ്വകാര്യ സേനകളും അവരുടെ എറ്റുമുട്ടലുകളും വിരളമായിട്ടാണെങ്കിലും ഉണ്ടാകാറുണ്ട്. ഇക്കാരണത്താൽ സ്വയം രക്ഷയ്ക്കായി മിക്കവരും സർക്കാർ ലൈസൻസ് ഉള്ള തോക്കുകൾ ഉപയോഗിച്ച് വരുന്നു.


എന്നാൽ ഇനിമുതൽ തോക്കുകൾ ലഭിക്കാൻ ഒരു നിർദേശം കൂടി ഉണ്ട്. പ്രദേശത്ത്  തോക്കുകൾക്ക് പുതുതായി അപേക്ഷ കൊടുക്കുന്നവർ 10 മരങ്ങൾ നട്ടുപിടിപ്പിച്ച്, ഒരു മാസം പരിരക്ഷിക്കുന്ന ഫോട്ടോയുമായി ബന്ധപ്പെട്ട വകുപ്പിൽ  അപേക്ഷകൻ വ്യക്തിപരമായി പോകണമെന്നാണ് പുതിയ സർക്കാർ നിർദ്ദേശം. അത്യാവശ്യ ഘട്ടത്തിൽ ലൈസൻസ് വേണ്ടവർ 10 മരങ്ങൾ നട്ടുവളർത്തുമെന്ന് സർക്കാരിനുറപ്പു നൽകിയാലും ചമ്പൽ മേഖലയിൽ ലൈസൻസ് അനുവദിക്കും.  


മരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിക്കുവാൻ കഴിയുന്ന  മധ്യപ്രദേശ് സർക്കാർ നിലപാട് പ്രശംസനീയം തന്നെ. ഇത്തരത്തിൽ വിവിധ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവരോടും ചെറിയ തെറ്റുകൾക്കുള്ള ശിക്ഷകളായും മരങ്ങൾ വച്ച് പിടിപ്പിക്കാൻ നിർദേശിക്കുന്നത് നാളെയുടെ നിലനിൽപ്പിന് ഏറെ ഗുണകരമാകും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment