വ​ന​ഭൂ​മി കൈ​യേ​റി മാ​ലി​ന്യം ത​ള്ളി​യ​വ​രെ പോലീസ് പിടികൂടി




പാ​ലോ​ട്: വ​ന​ഭൂ​മി കൈ​യേ​റി മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്​​സ്​​ക​വേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ വ​ഴി​യു​ണ്ടാ​ക്കി ഭൂ​മി ഇ​ടി​ച്ചു​നി​ര​ത്തു​ക​യും വ​ന​സ​സ്യ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്താ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ല്‍ പേ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.


നെ​യ്യാ​റ്റി​ന്‍​ക​ര മേ​ലേ​ക്കോ​ണം സ്വ​ദേ​ശി സ​ജി (38), കാ​ട്ടാ​ക്ക​ട വീ​ര​ണ​കാ​വ് സ്വ​ദേ​ശി പ്ര​ദീ​പ് (42), നെ​യ്യാ​റ്റി​ന്‍​ക​ര തേ​വ​ര്‍ ത​ല​യ്ക്ക​ലി​ല്‍ രാ​ജീ​വ് (47), നെ​യ്യാ​റ്റി​ന്‍​ക​ര ക​മ്മാ​ളം കൊ​ടി​വി​ള​യി​ല്‍ നൗ​ഫ​ല്‍ (26), കാ​ട്ടാ​ക്ക​ട പെ​രു​ങ്കു​ള​ത്ത് കി​ര​ണ്‍ (38), ആ​ര്യ​നാ​ട് സ്വ​ദേ​ശി രാ​ജേ​ഷ് കു​മാ​ര്‍ (50), നെ​യ്യാ​റ്റി​ന്‍​ക​ര തേ​വ​ര്‍ ത​ല​യ്ക്ക​ലി​ല്‍ ഷാ​ജി (44) എ​ന്നി​വ​രെ​യാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത് നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. 


ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് ക​രിമ്പി​ന്‍​കാ​ല സെ​റ്റി​ല്‍​മെന്‍റി​ല്‍ വ​ന​ഭൂ​മി​യോ​ട് ചേ​ര്‍​ന്ന ഭാ​ഗ​ത്ത് മാ​ലി​ന്യം ത​ള്ളാ​ന്‍ ശ്ര​മി​ച്ച​ത്. ഹോ​ട്ട​ലി​ല്‍ നി​ന്നും ഫ്ലാ​റ്റു​ക​ളി​ല്‍ നി​ന്നു​മു​ള്ള മാ​ലി​ന്യ​മാ​ണ് ത​ള്ളാ​നെ​ത്തി​യ​ത്. നാ​ട്ടു​കാ​ര്‍ വ​നം അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പാ​ലോ​ട് റേ​ഞ്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രു എ​ക്​​സ്​​ക​വേ​റ്റ​റും ര​ണ്ട് കണ്ടെ​യ്ന​ര്‍ പി​ക്-​അ​പ്​ വാ​നു​ക​ളും ഒ​രു ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment