എല്ലാ പരിസ്ഥിതി നിയമ ലംഘനങ്ങൾക്കും ചൂട്ട് പിടിക്കുന്ന മലിനീകരണ ബോർഡ് തദ്ദേശീയ സമരങ്ങൾ ആവശ്യമില്ലെന്ന് പരസ്യം ചെയ്യുന്നു




ഈ പ്രളയ ദുരന്തത്തിലും മലിനീകരണ ബോർഡിന്, ചാലക്കുടിപ്പുഴയേയും പെരിയാറിനേയും സാക്ഷിയാക്കി കേരളീയരുടെ മുഖത്ത് കാർക്കിച്ചു തുപ്പാൻ കഴിയുന്നുണ്ടല്ലോ? (ഇതും ഒരു സർക്കാർ ഉല്പന്നം) മലയാളം ഓണപ്പതിപ്പിൽ വന്ന പരസ്യമാണിത്.


തദ്ദേശീയ സമരങ്ങൾ ആവശ്യമില്ല. പാരിസ്ഥിതിക ആശങ്കകൾ മാറ്റാൻ കേരളത്തിന്റെ കാവലാളായി സംസ്ഥാന മലിനീകരണ  (നിയന്ത്രണ ) ബോർഡ് ഉണ്ട് എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടുള്ള മലയാളം ആഴ്പ്പതിപ്പിലെ ഫുൾപേജ് ഓണപരസ്യം കണ്ട് ഓരോ മലയാളിയും മൂക്കത്തു വിരൽ വയ്ക്കുകയാണ്. സർക്കാർ മുദ്രയുള്ള ഇത്തരത്തിലൊരു പരസ്യം കൊടുക്കാൻ ഇവർക്ക് ഒരു ഉളുപ്പുമുണ്ടായില്ല. കേരളത്തിലെ സമസ്ത പരിസ്ഥിതി നിയമങ്ങളും നഗ്നമായി ലംഘിച്ചുകൊണ്ട് കുടിവെള്ളേ സ്രോതസ്സുകളായ പുഴയുടെ തീരത്ത് പ്രവർത്തിക്കുന്ന റെഡ് കാറ്റഗറി വിഭാഗത്തിൽപ്പെട്ട കമ്പനികളും അല്ലാത്തതും വർഷങ്ങളായി നിലനില്ക്കുന്നത് മലനീകരണബോർഡിന്റെ ആശിർവാദം കൊണ്ടു മാത്രമാണ്.

 


ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടക്കുന്ന ജനകീയ സമരങ്ങളെ, ക്ലീൻ സർട്ടിഫിക്കറ്റ് കൊടുത്ത് അട്ടിമറിക്കുന്നതും മറ്റാരുമല്ല, ഇവർ തന്നെയാണ്. പുഴ തീരത്ത് പ്രവർത്തിക്കുന്ന എല്ലാ കമ്പനികളുടേയും രാസവിഷമാലിന്യ കുഴൽ തുറന്നു വച്ചിരിക്കുന്നത് പുഴയിലേക്കു തന്നെയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന 6082അനധികൃത പാറമടകൾക്കും പാരിസ്ഥിതികാനുവാദം നല്കുന്നതും ബോർഡാണ്. ഭരണഘടന സ്ഥാപനം തന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്നു. പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും ഭരണകൂടത്തിന്റെയും പിൻബലം ഇവർക്കുണ്ട്. പ്രളയാനന്തരം കേരള ചർച്ച ചെയ്യുന്ന നവകേരള നിർമ്മാണം ഫല പ്രദമാകണമെങ്കിൽ മലിനീകരണ നിയന്ത്രണ ബോർഡ് പിരിച്ചു വിടണം. മൈനിംഗ് ജിയോളജി വകുപ്പും പിരിച്ചു വിടേണ്ടിവരും. 


സ്റ്റാറ്റുട്ടറി ബോഡിയായതു കൊണ്ട് കോടതി പരിഗണിക്കുക ഇവർ നൽകുന്ന രേഖകളാകും. അതിന്റെ ശരിതെറ്റുകൾ പരിശോധിക്കപ്പെടാൻ ഇവിടെ ഒരു സംവിധാനമില്ല. മാത്രമല്ല ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. നിയമങ്ങൾ പാലിക്കാൻ ഉള്ളതല്ല; ലംഘിക്കപ്പെടാൻ ഉള്ളതാണ്

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment