മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാന്റെ രാജിക്ക് പിന്നിൽ രാഷ്‌ട്രീയ ഭിന്നത




തി​രു​വ​ന​ന്ത​പു​രം: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ്​ ചെ​യ​ര്‍​മാ​ന്‍ ഡോ. ​അ​ജി​ത്​ ഹ​രി​ദാ​സ്​ രാ​ജിവെ​ച്ച​ത്​ സ​ര്‍​ക്കാ​റു​മാ​യു​ള്ള ഭി​ന്ന​ത​യെ​യും രാ​ഷ്​​ട്രീ​യ​സ​മ്മ​ര്‍​ദ​ത്തെ​യും തു​ട​ര്‍​ന്നെന്ന് റിപ്പോർട്ട്. മാ​ലി​ന്യ​സം​സ്​​ക​ര​ണ​ത്തി​ല്‍ വീ​ഴ്​​ച വ​രു​ത്തി​യ​തി​ന്​ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്​ 14.6 കോ​ടി പി​ഴ​യി​ട്ട​ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് രാജിയിലേക്ക് നയിച്ചത്.


വ​ട്ടി​യൂ​ര്‍​ക്കാ​വ്​ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ന്ന​ത്തെ മേ​യ​ര്‍ വി.​കെ. പ്ര​ശാ​ന്ത്​ സ്ഥാ​നാ​ര്‍​ഥി​യാ​യ ഘ​ട്ട​ത്തി​ലാ​ണ്​ നഗരസഭയ്ക്ക് പി​ഴ വ​ന്ന​ത്. മ​റ്റ്​ ചി​ല ന​ഗ​ര​സ​ഭ​ക​ള്‍​ക്കും ​ഒ​പ്പം നോ​ട്ടീ​സ്​ ന​ല്‍​കി​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്റെ കാ​ര്യം വി​വാ​ദ​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തെ പി​ഴ ഒ​ഴി​വാ​ക്കാ​ന്‍ ക​ടു​ത്ത രാ​ഷ്​​ട്രീ​യ​സ​മ്മ​ര്‍​ദ​മു​ണ്ടാ​യി​രു​ന്ന​താ​യി ഡോ. ​അ​ജി​ത്​ ഹ​രി​ദാ​സ്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. രാ​ജി​യു​ടെ കാ​ര​ണ​വും ഇ​താ​ണ്.


മാ​ലി​ന്യ​സം​സ്​​ക​ര​ണ​ത്തി​ല്‍ ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച 17 ന​ഗ​ര​സ​ഭ​ക​ള്‍​ക്കും അ​ഞ്ച്​ കോ​ര്‍​പ​റേ​ഷ​നു​ക​ള്‍​ക്കും പി​ഴ​യി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ത്​ മാ​ത്ര​മാ​ണ്​ വി​വാ​ദ​മാ​യ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ല്‍ പിഴ ഈടാക്കരുത് എന്ന കാര്യത്തിൽ ബോ​ര്‍​ഡ്​ അം​ഗ​ങ്ങ​ളും ചെ​യ​ര്‍​മാ​നും ത​മ്മി​ല്‍ ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തി​രു​ന്നു. കോ​ര്‍​പ​റേ​ഷ​ന്‍ വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ അം​ഗ​ങ്ങ​ള്‍ ക​ത്ത്​ ന​ല്‍​കി പ്ര​ത്യേ​ക ബോ​ര്‍​ഡ്​ യോ​ഗം ചേ​രു​ക​യും ചെ​യ​ര്‍​മാ​ന്റെ ന​ട​പ​ടി നി​ര്‍​ത്തിവെ​​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്​​തു. ചെ​യ​ര്‍​മാ​നെ​തി​രെ യോ​ഗം അ​വി​ശ്വാ​സ​വും പാ​സാ​ക്കി. ചെ​യ​ര്‍​മാ​ന്റെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും വി​ജി​ല​ന്‍​സി​ന്​ വി​ടാ​നും തീ​രു​മാ​നി​ച്ചു.


ഭി​ന്ന​ത​യെ തു​ട​ര്‍​ന്ന്​ ബോ​ര്‍​ഡ്​ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റി. പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​യി കൊ​ണ്ടു​പോ​കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം ചെ​യ​ര്‍​മാ​ന്‍ സ​ര്‍​ക്കാ​റിനെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ്​ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട്​ രാ​ജി ന​ല്‍​കി​യ​ത്. പി​ഴ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്​ ബോ​ര്‍​ഡ്​ അം​ഗ​ങ്ങ​ളും ഭ​ര​ണ​ക​ക്ഷി​നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ പ​ക​പോ​ക്ക​ലി​ലേ​ക്ക്​ മാ​റി​യ​​തെന്നാണ് ആരോപണം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment