പൊന്തൻപുഴ സമരം 130 ദിവസം ; താലൂക്ക് ഓഫീസ് മാർച്ച് നടത്തി




പൊന്തൻപുഴ വനം സംരക്ഷണ സമരം 130 ദിവസം പിന്നിട്ടു. പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ വനത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങൾ മാർച്ച് നടത്തി. വനം സംരക്ഷിച്ച് കൊണ്ട് കൈവശക്കാർക്ക് പട്ടയം അനുവദിക്കുക എന്ന ആവശ്യമുന്നയിച്ചായിരുന്നു പട്ടയ അപേക്ഷയുമായി മാർച്ച് ചെയ്തത്. തലമുറകളായി പൊന്തൻപുഴ വലിയകാവ്‌ വനത്തിനുചുറ്റും താമസിക്കുന്ന 1200 ഓളം വരുന്ന കുടുംബങ്ങളുടെ ഭൂമി വനം സ്വകാര്യ വ്യക്തികൾക്ക് വിട്ടു കൊണ്ടുള്ള വിധിയോടെ അനിശ്ചിതത്വത്തിലായിരുന്നു. മല്ലപ്പള്ളി താലൂക്ക് ഓഫീസിലേക്കുള്ള മാർച്ചിൽ ആയിരത്തോളം വരുന്ന പ്രദേശ വാസികൾ പങ്കെടുത്തു . താലൂക്ക് ഓഫീസിനുമുന്നിൽ ശ്രീ എം ഗീതാനന്ദൻ യോഗം ഉത്‌ഘാടനം ചെയ്തു.


മല്ലപ്പള്ളി താലൂക്ക് ഓഫീസിലേക്കുള്ള മാർച്ചിൽ ആയിരത്തോളം വരുന്ന പ്രദേശ വാസികൾ പങ്കെടുത്തു . താലൂക്ക് ഓഫീസിനുമുന്നിൽ  എം.ഗീതാനന്ദൻ യോഗം ഉത്‌ഘാടനം ചെയ്തു . വനവും തോട്ടം മേഖലയും മൊത്തമായി കുത്തകകൾക്ക് നൽകുന്ന സമീപനമാണ് വിവിധ ഗവൺമെന്റുകൾ സ്വീകരിക്കുന്നത് ഹാരിസന്റെ കാര്യത്തിലും അതുമായി ബന്ധപ്പെട്ട കോടതിവിധികൾക്കും സമാനമാണ് പൊന്തൻപുഴ വനത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഒരു മന്ത്രി തല ഇടപെടീലിൽകൂടി മാത്രം പരിഹരിക്കാവുന്ന പൊന്തൻപുഴ പട്ടയ പ്രശനം പോലും പരിഹരിക്കാൻ ഇവർക്ക് കഴിയുന്നില്ല . ഈ സന്ദർഭത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമരം മാത്രമാണ് ഏക പോംവഴി എന്ന് അദ്ദേഹം പറഞ്ഞു.

 

തലമുറകളായി പട്ടയമില്ലാത്ത താമസക്കാർ ചരിത്രത്തിൽ ആദ്യമായാണ് പട്ടയത്തിനായുള്ള അപേക്ഷ സമർപ്പിക്കുന്നത് .നാളിതുവരെ വിവിധ ഭരണമുന്നണികൾ പട്ടയവാഗ്ദാനം നല്കിയതനുസരിച്ചു പട്ടയം ലഭിക്കും എന്ന വിശ്വാസത്തിലിരുന്ന താമസക്കാർക്ക് കഴിഞ്ഞ ജനുവരി 10 നുണ്ടായ ഹൈക്കോടതിവിധി എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി . പഴയ രാജാവിന്റെ കാലത്തെ ചെമ്പുപട്ടയം ഉണ്ട് എന്ന് പറയപ്പെടുന്ന 283 പേർക്ക് അവകാശപ്പെട്ടതാണ് പൊന്തൻപുഴ വനം എന്നും കേരള സർക്കാരിന് റിസർവ്വ് വനമായി പ്രഖ്യാപിക്കാൻ അവകാശമില്ല എന്നും ഉള്ള കോടതി വിധിയാണ് തിരിച്ചടിയായത്. 

 


സമരസമിതിയുടെ അന്വേഷണത്തിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞത് ഇന്നുവരെ രാഷ്ട്രീയക്കാരും മുന്നണികളും പറഞ്ഞതിന് വിപരീതമായുള്ള കാര്യങ്ങളാണ്. 1958 ഇൽ വനം വകുപ്പ് ഇറക്കിയ നോട്ടിഫിക്കേഷൻ അനുസരിച് അന്നുതന്നെ 238 / 1 A സർവേ നമ്പർ പ്രകാരമുള്ള ഭൂമിയിൽ 1592 .5 ഏക്കറിൽ 1223 .7 ഏക്കർ വരുന്ന സിംഹഭാഗം മാത്രമാണ് റിസർവ്വ് ഫോറസ്റ്റ്  എന്ന് നോട്ടിഫൈ ചെയ്തു എന്നാൽ ബാക്കി വരുന്ന ഭൂമി ഡീനോട്ടിഫൈ ചെയ്തു റവന്യൂ വകുപ്പിന് കൈമാറുന്ന നടപടികൾ കൈക്കൊണ്ടില്ല .സമരസമിതി നേടിയെടുത്ത വിവരാവകാശ രേഖകളാണ് ഈ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് കഴിഞ്ഞ 60 കൊല്ലമായി വനം റവന്യൂ  വകുപ്പുകളുടെ ഈ അനാസ്ഥകാരണം 1200 കുടുംബങ്ങൾക്ക് ഇന്നും പട്ടയം കിട്ടാക്കനിയായി തുടരുന്നുവെന്നും സമരസമിതി പ്രസ്താവനയിൽ അറിയിച്ചു. 


സമരസമിതി ഇനി നടത്താനിരിക്കുന്ന തുടർ സമരങ്ങൾ ,വകുപ്പുതല പരാതികൾ കോടതി വ്യവഹാരങ്ങൾ എന്നിവയുടെ തുടക്കമായാണ് മുഴുവൻ കുടുംബങ്ങളെയുംകൊണ്ട് പട്ടയ അപേക്ഷ സമർപ്പിക്കുക എന്ന സമരം താലൂക്കിൽ അപേക്ഷ സമർപ്പിച്ചുകൊണ്ട് തുടങ്ങുന്നത്.

 


ഡോക്ടർ ജോസ് പാറക്കടവിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഇ അബ്ദുറഹിമാൻ, യൂത്തു ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് ചാമക്കാല, ദളിത് ക്രൈസ്തവ നേതാവ് രാജു തേക്കടയിൽ, എസ് യു സി ഐ ജില്ലാ സെക്രട്ടറി എസ് രാജീവൻ, സി പി ഐ എം എൽ സംസ്ഥാന കമ്മറ്റി അംഗം ശശികുട്ടൻ വാകത്താനം ,എ ഐ കെ കെ എസ്  നേതാവ് സുനിൽ വർക്കല, തോമസ് മാത്യു ഐ എ എസ് ,പി കെ വിജയൻ എന്നിവർ സംസാരിച്ചു . സമരസമിതി ചെയർമാൻ വി എൻ ഗോപിനാഥപിള്ള ,സലിം സി എച്ച് ,വി കെ കുട്ടപ്പൻ ,ശാന്തമ്മ ഗോപകുമാർ, സന്തോഷ് പെരുമ്പെട്ടി, ടോമിച്ചൻ പുനമഠം , ടി എം സത്യൻ , ജെയിംസ് കന്നിമല ,ബിജു വി ജേക്കബ്,ജോർജുകുട്ടി മണിയംകുളം ,ജെയ്സൺ, ഹുസൈൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് തഹസിൽദാരുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയിൽ മുഴുവൻ അപേക്ഷകരുടെയും പട്ടയ അപേക്ഷ കൈപറ്റി കൈപറ്റുരസീത് നൽകാമെന്ന് സമ്മതിക്കുകയും പ്രകടനമായി എത്തിയ മുഴുവൻ അപേക്ഷകരും അപേക്ഷ സമർപ്പിക്കുകയും ചെയ്തു
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment