പൊന്തൻ പുഴ സമരസമിതിയുടെ സമരപന്തൽ തീയിട്ട് നശിപ്പിച്ചു




പെരുമ്പെട്ടി വില്ലേജാഫീസിനു മുന്നിലുള്ള പൊന്തൻ പുഴ സമരസമിതിയുടെ പന്തൽ തീയിട്ട് നശിപ്പിക്കാൻ ശ്രമം  ആളുകൾ വിവരമറിഞ്ഞ് തീയണച്ചതിനാൽ സമര പന്തൽ പൂർണമായും കത്തി നശിച്ചില്ല. അതേസമയം, സമര പന്തലിന് സമീപത്തെ ബാനറുകളും മറ്റും കത്തി നശിച്ചു. ഇലക്ഷൻ ഫലം പുറത്തു വന്നതിൻ്റെ അടുത്ത പ്രഭാതത്തിലാണ് ആക്രമണമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. തങ്ങളോടുള്ള നിരന്തര അവഗണന മൂലം പൊന്തപുഴ സമരക്കാർ ഈ തെരഞ്ഞടുപ്പ് ബഹിഷ്കരിച്ച് വോട്ട് രേഖപ്പെടുത്തിയിരുന്നില്ല. 


ഇന്ന് വെളുപ്പിന് പെരുമ്പെട്ടിയിലെത്തിയ സമരസമിതി പ്രവർത്തകനാണ് തീ ആളിപ്പടരുന്നത് കണ്ടത്‌. ഇവരാണ് തീയച്ചത് എന്നാൽ തീയിട്ട് നശിപ്പിച്ചവരെ കണ്ടെത്താനായില്ല. ആരെയും വ്യക്തിപരമായി സംശയമില്ലെന്നും  സാമൂഹ്യ വിരുദ്ധരെ ഒറ്റക്കെട്ടായി നേരിടുമെന്നും സമര സമിതി അറിയിച്ചു. 


സമരസമിതിയുടെ അടിയന്തിര യോഗം ചേർന്ന് ,  ഈ സാമൂഹിക വിരുദ്ധ പ്രവൃത്തിയെ അപലപിച്ചു.  ഒരു വർഷം മുമ്പ് സമരപ്പന്തൽ കെട്ടിയ ആഴ്ചയിൽ തന്നെ സമരസമിതിയുടെ ബാനർ നശിപ്പിച്ചിരുന്നു. ഇതിനെതിരായ പരാതി പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ നിലനില്ക്കുന്നുണ്ട്


പൊന്തൻ പുഴ സമരസമിതിയുടെ പെരുമ്പെട്ടി സമരപ്പന്തലിനു തീയിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് 5.30-തിന് പെരുമ്പെട്ടിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.  അതേസമയം, സമരപ്പന്തലിനു നേരെ ഉണ്ടായ ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായി എസ് യു സി ഐ കമ്മ്യൂണിസ്റ്റ് പാർട്ടി അറിയിച്ചു. ആക്രമണം നടത്തിയവരെ കണ്ടെത്തുകയും കർശനമായ നിയമ നടപടികൾ സ്വീകരിക്കുവാൻ അധികാരികൾ തയ്യാറാകണമെന്നും എസ് യു സി ഐ ആവശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment