പൊന്തൻപുഴ സമരം ഐക്യദാർഢ്യ കൂട്ടായ്‌മ നടക്കുന്നു; ബുധനാഴ്ച്ച റാന്നിയിൽ സമരപരിപാടികൾ




പൊന്തൻപുഴ സമരം ഒരു നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കുന്നു. രാജഭരണകാലത്തു ഒരു കോവിലകത്തിനു ദാനമായികിട്ടിയ 7000 ഏക്കർ വനഭൂമി അവർ 283 പേർക്ക് മുറിച്ചു വിറ്റിരുന്നു. ഈ ഭൂമിക്കുവേണ്ടി കേരള സർക്കാരുമായി നടന്ന ഉടമസ്ഥ തർക്കത്തിൽ കോടതി സ്വകാര്യ വ്യക്തികൾക്ക് ഇതിന്റെ ഉടമസ്ഥാവകാശം നൽകിക്കൊണ്ട് അന്തിമ വിധി പുറപ്പെടുവിച്ചു. സർക്കാർ ഒത്താശയോടെ നടന്ന ഈ കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ പോയി വീണ്ടും വാദിച്ചു. സ്വകാര്യ വ്യക്തികൾക്ക് ഉടമസ്ഥാവകാശം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ സമര സമിതി സുപ്രീം കോടതി കേസിൽ കക്ഷി ചേരാനും ഈ വനഭൂമി സർക്കാരിന് സ്വന്തം ആവാനും നിയമ നിർമ്മാണം അല്ലാതെ മറ്റൊരു വഴി ഇല്ല എന്ന ആവശ്യവും ഉന്നയിക്കുന്നു 


ഈ വനഭൂമിക്കു പുറത്തു 150 വർഷത്തോളമായി താമസിക്കുന്ന 1200 കുടുംബങ്ങൾക്ക് നാളിതുവരെ പട്ടയം കിട്ടിയിട്ടില്ല. ഈ കുടുംബങ്ങൾ താമസിക്കുന്ന ഭൂമി വനത്തിനുള്ളിലാണെന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ആയതിനാലാണ് ഇന്നുവരെ പട്ടയം നിഷേധിക്കപ്പെട്ടിരിക്കുന്നത് എന്നാൽ കോടതി വിധി വന്നതിനുശേഷം ഈ താമസക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നയിക്കുന്ന സമരസമിതിയുടെ അക്ഷീണ പരിശ്രമത്താൽ ഈ കുടുംബങ്ങൾ താമസിക്കുന്ന ഭൂമി വനത്തിനു പുറത്താണെന്ന വസ്തുതകൾ രേഖാപരമായി ഗവെർന്മെന്റ് വൃത്തങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. വനം വകുപ്പിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ കഴിഞ്ഞു. 


അതിന്റെ ഫലമായി പട്ടയം നൽകുന്നതിന്റെ മുന്നോടിയായി വന്യൂ വനം വകുപ്പുകളുടെ സംയുക്ത സർവേ സർക്കാർ തീരുമാനിച്ചു. ഇപ്പോൾ നടന്നുവരുന്ന ഈ സർവേ യിലൂടെ വന ഭൂമിക്കു വെളിയിലാണ് താമസക്കാരുടെ ഭൂമി എന്ന് തെളിയിക്കാനായാൽ സ്വാഭാവികമായും  പട്ടയം ലഭിക്കും. എന്നാൽ ഇതിനെ അട്ടിമറിക്കാൻ ചില തത്പര രാഷ്ട്രീയ പ്രാദേശിക നേതൃത്വങ്ങൾ മേല്പറഞ്ഞ 283 സ്വകാര്യ വ്യക്തികളും കോവിലകത്തിന്റെയും ഒത്താശയോടെ ശക്തമായി ഇതിനെ എതിർക്കുന്നതും ആയതിനാൽ തന്നെ വനം വകുപ്പിന്റെ മെല്ലെപ്പോക്കുമൂലവും സർവ്വേ നടപടികൾ മന്ദഗതിയിലാണ്.


സർക്കാർ സർവേ തീരുമാനം അനുസരിച്ചു ജനുവരി 31 നു പൂർത്തീകരിക്കേണ്ട സർവേ ഇന്നും കഴിഞ്ഞിട്ടില്ല. സമരസമിതിയുടെ ശക്തമായ സമര സമ്മർദങ്ങളും ബലമായി കുറെ വേഗത കൈവന്നിട്ടുണ്ട്. അതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി റാന്നി DFO ഓഫീസിനു മുന്നിൽ കുടിൽകെട്ടി രാപകൽ സമരം നടന്നു വരുകയാണ്. ഈ മാർച്ച്  6  ആം തീയതി സമരസമിതിയുടെ അനിശ്ചിതകാല സമരം 300 ആം ദിവസമാണ്. അന്നേദിവസം റാന്നിയിൽ ആലോചിച്ചിട്ടുള്ള സമര പരിപാടികൾ ചർച്ചചെയ്യാനായി ഈ സമരത്തിന് ഐക്യ ദാർഢ്യവും പിന്തുണയും നൽകിയ എല്ലാ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതി സംഘടനകളെയും വ്യക്തികളെയും വിളിച്ചുകൂട്ടി പരിപാടികളെ കുറിച്ച് ഇന്ന് ചർച്ച നടന്ന് വരികയാണ്.   തിരുവല്ലയിൽ മഞ്ഞാടി പെണ്ണമ്മ ഭവനിൽ ഉച്ചക്ക് 2 മണിമുതലാണ് ചർച്ച ആരംഭിച്ചത്. ചർച്ചയിൽ സമര പരിപാടികളുടെ രൂപം കാണും. മാർച്ച് 6 ലെ സമരം ബഹുജനപങ്കാളിത്തത്തോടെ ശക്തമാക്കാനാണുള്ള ആലോചനയിലാണ് സമര സമിതി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment