പൂനൂർ പുഴ കയ്യേറ്റം അവസാനിപ്പിക്കുക




പൂനൂർ പുഴയിലെ കയ്യേറ്റം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ കക്കോടി പഞ്ചായത്തിനു മുന്നിൽ ധാരണ നടത്തും. വിവിധ പരിസ്ഥിതി സംഘടനകളും, പരിസ്ഥിതി സ്നേഹികളും ധാരണയിൽ പങ്കുചേരും.

  
സ്വകാര്യ വ്യക്തിക്ക് പുഴ കയ്യേറാൻ അവസരം ഒരുക്കുന്ന കക്കോടി പഞ്ചായത്തിന്റെ നിരുത്തരവാദപരമായ നിലപാട് അവസാനിപ്പിക്കുക.
പഞ്ചായത്ത് നിയമം ലംഘിച്ച് പുഴയോരത്ത് നടത്തിയ നിർമ്മാണങ്ങൾ ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തുന്നത്.

 
നമ്മുടെ പ്രകൃതിസമ്പത്ത് സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ പരിസ്ഥിതി പരിസ്ഥിതി സ്നേഹികളും, എല്ലാ സുമനസ്സുകളും പക്കെടുക്കണമെന്ന് നദി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment