പ്രകൃതിയെ തിരികെ പിടിക്കാൻ പ്രകൃതി വെള്ളനാടിന്റെ പരിസ്ഥിതിദിനാചരണം 




ജൂൺ 5 പരിസ്ഥിതി ദിനത്തിൽ 'പ്രകൃതി വെള്ളനാട്' പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നു. ലോകം മുഴുവൻ പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ ഈ വർഷത്തെ ലോക പരിസ്ഥതി ദിനാചരണം ഏറെ പ്രധാനപ്പെട്ടതാണ്. കേരളമാണെങ്കിൽ മുന്പെങ്ങുമില്ലാത്ത വിധം പ്രകൃതി ക്ഷോഭങ്ങൾക്ക് ഇരയായിക്കൊണ്ടും ഇരിക്കുകയാണ്. പ്രളയമായും ഉരുൾപൊട്ടലായും കാറ്റായും കനത്ത ചൂടായും കേരളത്തെ പ്രകൃതി ക്ഷോഭങ്ങൾ പിടിച്ചുലച്ച് കൊണ്ടിരിക്കുകയാണ്.


ഈ സാഹചര്യത്തിൽ ഓരോ ദിനങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം പരക്കേണ്ടതുണ്ട്. അതിന്റെ തുടക്കം koodiyaavuka എന്ന ലക്‌ഷ്യം കൂടി മുൻനിർത്തിയാണ് 'പ്രകൃതി വെള്ളനാട്' പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി ദിനത്തിൽ വൈകുന്നേരം നാല് മണിക്കാണ് വെള്ളനാട് പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് ദിനാചരണം സംഘടിപ്പിക്കുന്നത്.


ദിനാചരണത്തോടനുബന്ധിച്ചുള്ള പൊതുയോഗം പശ്ചിമ ഘട്ട സംരക്ഷണ സമിതിയുടെ കൺവീനർ ശ്രീ ഇ പി അനിൽ ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ ശ്രീ വെള്ളനാട് രാമചന്ദ്രൻ പ്രഭാഷണം നടത്തും. തുടർന്ന് നടക്കുന്ന കവിയരങ്ങൾ വിവിധ കവികൾ പങ്കെടുക്കുകയും പരിസ്ഥിതി കവിതകളുടെ ആലാപനവും നടക്കും. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment