രാഷ്‌ട്രീയ പാർട്ടികൾ പരിസ്ഥിതി രാഷ്‌ട്രീയം വെളിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു




കേരളത്തിലെ രാഷ്ട്രിയ സംഘടനകളും നേതാക്കളും പ്രവർത്തകരും  അവരുടെ പരിസ്ഥിതി രാഷ്ട്രിയം വെളിപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2017 ലെ ഓഖിയും 2018ലെ  വെള്ളപ്പൊക്കവും മലയിടിച്ചിലും 2019 ലെ കവളപാറയും പുത്തുമലയും 2020 ലെ വെള്ളപ്പൊക്കവും രാജമലയും നമ്മെ എന്താണ് ഓർമിപ്പിക്കുന്നത്? എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്? 2018ഇൽ  വെള്ളപ്പൊക്കവും മലയിടിച്ചിലും ഉണ്ടായപ്പോൾ മുഖ്യമന്ത്രിയും സംഘവും വിദേശ രാജ്യങ്ങളിൽ പോയി വെള്ളപൊക്കം എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി പഠിച്ചശേഷം തിരിച്ചെത്തി തലസ്ഥാനനഗരിയിൽ തന്നെ  ലുലുവിന്റെയും ആക്കുളം കായലിന്റെയും ടെക്നോപാർക്കിൽ ടോറസ് ൻറെയും  തോട്, കായൽ ചതുപ്പുനിലങ്ങളുടെയും കയ്യേറ്റങ്ങൾ അനുവദിച്ചു കൊടുത്തു. 


മരട് ഫ്ലാറ്റുകൾ കായൽ കയ്യേറി നിർമിച്ചത് പൊളിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശം അനുസരിക്കാതിരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസും പരിസ്ഥിതി സെക്രട്ടറി ഉഷ ടൈറ്റസും പാർട്ടി സെക്രെട്ടറിയും സുപ്രീം കോടതിവരെ പോയി. ക്വാറികൾ എല്ലാനിയമങ്ങളും ലംഘിച്ചു കൊണ്ട് പ്രവർത്തിക്കുന്നു. 5924 ക്വാറികളിൽ 5174 ലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് റിപ്പോർട്ട്‌ കിട്ടിയിട്ടും നിയമസഭ പരിസ്ഥിതി കമ്മിറ്റി അനധികൃത പാറമടകളും അനധികൃത നിർമ്മാണങ്ങളും തോട്, ആറ്, കായൽ,  തീരപ്രദേശ കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും അനധികൃത നിലം നികത്തലും തണ്ണീർ തടങ്ങൾ നികത്തുന്നതു തടയണമെന്നും റിപ്പോർട്ട്‌ കൊടുത്തിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്ത കേരളത്തിലെ സർക്കാർ പിന്നെ എന്താണ്   മുഖ്യമന്ത്രിയും കൂട്ടരും  വിദേശത്ത് പോയി പഠിച്ചത്? 


പരിസ്ഥിതി നശിപ്പിച്ചു കൊണ്ടുള്ള വികസനം കൊണ്ട്  രാഷ്ട്രിയക്കാർക്ക് എത്ര പൈസയാണ് കിട്ടുന്നതെന്ന് വെളിപ്പെടുത്തിയാൽ  ആ തുക പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടു വികസനം നടത്തിയാൽ താരമെന്നുള്ള ഒരു കരാർ ആയാലോ? അതായത് പരിസ്ഥിതി  സംരക്ഷിക്കാൻ കമ്മീഷൻ വേണേൽ അവ എത്രയെന്നു വെളിപ്പെടുത്തണം,  ജനങ്ങൾ അറിയട്ടെ അവരുടെ പ്രതിനിധികൾ,  രാഷ്ട്രിയ നേതാക്കൾ  എന്താണ് ചെയ്യുന്നതെന്ന്. 


അതുകൊണ്ട് എല്ലാ രാഷ്ട്രിയ നേതാക്കളും അവരുടെ പരിസ്ഥിതി രാഷ്ട്രിയം വെളിപ്പെടുത്തണം,  വെളിപ്പെടുത്താത്തവരെ ബഹിഷ്കരിക്കണം. ഇനിയും ഇത്തരം കള്ളനാണയങ്ങളെ ജനങ്ങൾ സഹിക്കാൻ പാടില്ല. "Enough is  Enough,  No more cheating"

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment