ഗര്‍ഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച്‌​ ചത്തു




മുംബൈ: മഹാരാഷ്​ട്രയില്‍ ഗര്‍ഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച്‌​ ചത്തു. താനെ ജില്ലയിലെ മിറ ഭയന്തര്‍ ടൗണ്‍ഷിപ്പിലെ കാശിമിറ പ്രദേശത്താണ്​ സംഭവം. മുംബൈ-അഹമ്മദാബാദ്​ ദേശീയപാതയില്‍ ഞായറാഴ്​ച രാത്രിയോടെയായിരുന്നു അപകടം. 


അജ്ഞാതവാഹനം പുലിയെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. അര്‍ധരാത്രി 12.30ഓടെ ഗുരുതരമായി പരിക്കേറ്റ പുള്ളിപുലിയെ ഫോറസ്​റ്റ്​ ഉദ്യോഗസ്​ഥര്‍ കണ്ടെത്തി. ഉടന്‍ തന്നെ സഞ്​ജയ്​ ഗാന്ധി നാഷനല്‍ പാര്‍ക്കില്‍ എത്തിച്ച്‌​ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ ജി. മല്ലികാര്‍ജ്ജുന്‍ പറഞ്ഞു.


പോസ്​റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ഒന്നിലധികം ഒടിവുകളും പേശികളുടെ തകരാറുകളും കണ്ടെത്തിയിരുന്നു. അന്വേഷണം ആരംഭിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment