ഭൂമിയെ മുച്ചൂടും നശിപ്പിക്കുന്ന വികസന സങ്കല്പത്തെ പ്രതിരോധിക്കാൻ 'കർക്കിടകം ഒരു പ്രതിരോധം'




ഭൂമിയെ നോവിക്കാതിരുന്ന കാർഷിക സംസ്കൃതിയുടെ ചാന്ദ്ര വെളിച്ചമാണ് കർക്കിടകത്തിൽ തെളിഞ്ഞു കാണുന്നത്. കർക്കിടക വഴികൾ കൊണ്ട് ഭൂമിയെ മുച്ചൂടും നശിപ്പിക്കുന്ന വികസന സങ്കല്പത്തെ പ്രതിരോധിക്കാൻ സാധിച്ചാൽ മാത്രമേ കർക്കിടകത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ. മണ്ണിനെ, വീടിനെ, ചുറ്റുപാടുകളെ, ആരോഗ്യ ത്തെ, മനസ്സിനെ, പുതുക്കിപ്പണിയുമ്പോൾ, നാം ലോകത്തെ തന്നെയാണ പുതുക്കിപ്പണിയുന്നത്. 


എറണാകുളം വളഞ്ഞമ്പലം "എൻ്റെ ഭൂമി"യിൽ വെച്ച് ദക്ഷിണായനത്തിലെ ആദ്യ അമാവാസിയായ കർക്കിടക വാവിൻ്റെ അന്ന്, (ഇന്ന്, ജൂലൈ 31 ബുധൻ) എല്ലാ സൗഹൃദങ്ങളെയും സ്നേഹത്തോടെ ക്ഷണിക്കുന്നു. ദക്ഷിണായനത്തെ വഹിച്ചുകൊണ്ട്, പുണർതം, പൂയം ആയില്യം ഞാറ്റുവേലകളുടെ ചിറകിലേറിയാണ്, കർക്കിടകം ഭൂമിയിൽ വന്നിറങ്ങുന്നത്.


കർക്കിടകം ഒരു നിത്യപ്രതിരോധമാണ്. കർക്കിടകം ഞണ്ടാണ്. കാലപുരുഷൻ്റെ ഹൃദയമാകുന്നു കർക്കിടകം. കർക്കിടത്തിന് പാതിരാപ്പൂവിൻ്റെ നിറമാണ്. ഔഷധികളാട രാജാവായ ചന്ദ്രനെ, ചന്ദ്രയാൻ 1, 2 ൻ്റെ ശാസ്ത്ര വെളിച്ചത്തിൽ, തൻ്റെ അസാന്നിദ്ധ്യത്തിൽ അഭിവാദ്യം ചെയ്യുന്നു.


വളഞ്ഞമ്പലത്ത് നടക്കുന്ന പരിപാടിയിൽ 'കർക്കിടകം ഒരു പ്രതിരോധം' എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. പുല്ലാങ്കുഴൽ, വയലിൻ വായന, പാട്ട്, ചെറു പറച്ചിലുകൾ എന്നിവയും നടക്കും. ഇന്ന് വൈകീട്ട് 5.30 നാണു പരിപാടി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment