പശ്ചിമഘട്ടത്തിനായി കാവൽ സമരം




ജൂലൈ 2 ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന പശ്ചിമഘട്ടത്തിനായി കാവൽ സമരം പരിപാടിയുടെ വിജയത്തിനായുള്ള തലസ്ഥാനത്തെ ഒരുക്കങ്ങൾക്കായി വിപുലമായ സംഘാടക സമിതി  യോഗം ചേരുന്നു. നാളെ (28 - 06-2019 വെള്ളിയാഴ്ച്ച) വൈകുന്നേരം 4.30 ന് സെക്രട്ടേറിയറ്റിന് സമീപമുള്ള ട്രിവാൻഡ്രം ഹോട്ടൽ ആഡിറ്റോറിയത്തിലാണ് യോഗം.  


സമരത്തിന് പിന്തുണ നൽകുന്ന എല്ലാ രാഷ്ടീയ സാമൂഹ്യ പ്രസ്ഥാനങ്ങളും തലസ്ഥാനത്തെ അവരുടെ നേതാക്കളെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് കാവൽ സമരം പരിപാടിയുടെ ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. ഈ പരിപാടികളുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ആക്ഷൻ കമ്മിറ്റി അഭ്യർത്ഥിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment