കടലാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു; നടപടിയില്ലാത്തതിനെതിരെ ജനങ്ങളുടെ പ്രതിഷേധ റാലി




തീരദേശത്ത് കടലാക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് തീരദേശ നിവാസികള്‍ തിരുവനന്തപുരം, കൊച്ചു തോപ്പിലില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. വലിയതുറയിലെ പ്രതിഷേധ പരിപാടി നടന്നതിന്‍റെ തുടര്‍ച്ചയായിരുന്നു പ്രതിഷേധ റാലി. അടുത്ത സമയത്ത് കൊച്ചുതോപ്പ്, ശംഖുമുഖം തീരത്ത് മാത്രം കടലെടുത്തത് നൂറോളം വീടുകളെയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ അശാസ്ത്രീയ നിര്‍മ്മാണമാണ് തീരശോഷണത്തിന്‍റെ പ്രധാന കാരണമായി തീരദേശവാസികള്‍ ആരോപിക്കുന്നത്. കടലാക്രമണം തടയാനുള്ള ശാശ്വത പരിഹാരം ഓക്‍ഷോര്‍ വാട്ടര്‍ പദ്ധതിയാണെന്നും പൂന്തുറയില്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാകുന്നതോടെ തീര ശേഷണത്തിന് ശാശ്വത പരിഹാരമാകുമെന്നു ഫിഷറീസ് മന്ത്രി പറഞ്ഞു. 


ചെല്ലാനം ഗ്രാമം 493 ദിവസത്തെ ഭവന നിരാഹാരവും കടന്നു മുന്നോട്ടു പോകുകയാണ്. ചെല്ലാനം ദേശക്കാര്‍ ഓരോരുത്തരായി അവരവരുടെ വീടുകളില്‍, ഓരോ ദിവസവും നിരാഹാരത്തിലാണ് കാല്‍കീഴിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാതിരിക്കാനായി  ഓരോ ദിവസം ഓരോരുത്തരെന്ന കണക്കില്‍ 492 പേര്‍ അവരവരുടെ വീടുകളില്‍ നിശബ്ദമായി നിരാഹാരമിരുന്നു. ഓരോ വര്‍ഷവും ഓന്നോ രണ്ടോ നിര വീടുകളാണ് തീരത്ത് നിന്ന് തിരയോടൊപ്പം കടലിലേക്ക് ഒലിച്ചിറങ്ങുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അടുത്ത വരിയിലെ വീടുകളിലേക്ക് കടല്‍ കയറും. ഈ ദുരിതത്തിനൊരു പരിഹാരം തേടിയാണ് നിശബ്ദ നിരാഹാരം. കൊച്ചി പോർട്ട് ട്രസ്റ്റാണ് കടലാ ക്രമണങ്ങൾക്ക് പ്രധാന കാരണമെന്ന് ആരോപിച്ച സമരസമിതി  കൊച്ചി പോര്‍ട്ട് ട്രസ്റ്റ് കഴിഞ്ഞ ദിവസം ഉപരോധിച്ചു. 


ചാവക്കാട് തുടരുന്ന കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് കടൽ തീരത്ത് ആൻഡമാൻ ബുള്ളറ്റ് മരത്തൈകൾ നട്ടുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. കേരള വനം വന്യജീവി വകുപ്പ് തൃശൂർ സാമൂഹ്യ വന വത്കരണ വിഭാഗമാണ് തീരദേശത്തെ കടലാക്രമണത്തെ പ്രതിരോധിക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ മരത്തൈകൾ നട്ടത്. കേരളത്തിൽ കടൽത്തീരങ്ങളിൽ ഇത്തരമൊരു പരീക്ഷണം ആദ്യമാണ്. ചാവക്കാട് കടൽ തീരത്തെ ആമകളുടെ ആവാസ വ്യവസ്ഥയെ തീരത്തിനുണ്ടാകുന്ന തകർച്ച പ്രതികൂലമാക്കുന്നു. ഗുരുവായൂര്‍ ക്ഷേത്ര നഗരിക്കു സമീപം ചാവക്കാട് ബ്ലാങ്ങാട് മുതല്‍ വടക്കോട്ട് അകലാട് വരെ പത്തു കിലോമീറ്ററോളം ദൂരത്തില്‍ നാലു കടലാമ സംരക്ഷണ സമിതികളുടെ പ്രവർത്തനം ആവാസ വ്യവസ്ഥിതിയെ തിരിച്ചു കൊണ്ടുവരുവാൻ സഹായകരമാണ്.


തിരുവനന്തപുരം മുതൽ വടക്കോട്ടുള്ള കടൽ തീരങ്ങൾ വലിയ തോതിലുള്ള പ്രതി സന്ധികൾ നേരിടുമ്പോൾ അവിടങ്ങളിലെ ജനങ്ങൾ സമരങ്ങളുമായി രംഗത്തിറങ്ങുവാൻ നിർബന്ധിതരായിക്കഴിഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment