തണൽമരം കത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ
പാലക്കുന്ന് ടൗണിൽ ഉണ്ടായിരുന്ന തണൽമരം കത്തിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രതിഷേധ കൂട്ടായ്മ നടത്തും. വെകീട്ട് 5.30 നാണ് പ്രതിഷേധ പരിപാടി. പാലക്കുന്ന് ടൗണിലെ നശിപ്പിച്ച മരത്തിന് സമീപമാണ് സമരം നടക്കുക.


സമര പ്രവർത്തകർ അതിജീവനത്തിൻ്റെ ഭാഗമായി പൊന്നേക്കായ് മരം നടും. പരിസ്ഥിതി സമിതി ജില്ലാ  പ്രസിഡൻ്റ് അഡ്വ: ടി വി രാജേന്ദ്രൻ പ്രസംഗിക്കും. പരിസ്ഥിതി, സാമൂഹിക, സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കും.


സ്വാർത്ഥലാഭത്തിന് വേണ്ടി മനുഷ്യൻ പ്രകൃതികെതിരെ നടത്തുന്ന അതിക്രമം ജീവജാലങ്ങളുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുമെന്ന് സമര സമിതി പ്രവർത്തകർ പറഞ്ഞു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment