നവകേരള സൃഷ്ടി ക്വാറികളുടെ കൈകളിൽ അകപ്പെടാനാണ് സാധ്യത;പി ടി തോമസ്




നവകേരള സൃഷ്ടി ക്വാറികളുടെ കൈകളിൽ അകപ്പെടാനാണ് സാധ്യ തയെന്ന് കോൺഗ്രസ് നേതാവ് പി ടി തോമസ്കേരളത്തിൽ നടക്കുന്ന ക്വാറിയിങ്ങിന്റെ 95 ശതമാനവും അനധികൃതമാണ് .സർക്കാരിന് കാര്യമായ റോയൽറ്റി പോലും ലഭിക്കുന്നില്ല. അനുശാസിക്കുന്ന നിയമങ്ങളൊന്നും അനുസരിച്ചല്ല ക്വാറികൾ പ്രവർത്തിക്കുന്നത് .നവകേരളസൃഷ്ട്ടി വൻകിട ക്വാറികളുടെ പിടിയിൽ  അകപ്പെട്ടു പോകാനാണ് സാധ്യത കാണുന്നത്.പി.ടി തോമസ്വാർത്ത സമ്മേ ളനത്തിൽ പറഞ്ഞു. 

 


അഞ്ചോളം ഗവൺമെന്റ് ഏജൻസികളുടെ അനുവാദം  ആവശ്യ മുണ്ട് ക്വാറികൾ പ്രവർത്തിക്കാൻ . അതില്ലാതെയാണ് ക്വാറികൾ പ്രവർത്തിക്കുന്നത്. അന്വേഷണം നടക്കുന്നില്ല കേസെടുക്കുന്നില്ല. ഖനനം നടക്കുന്ന പാറകളിൽ എൺപതു ശതമാനവും സർക്കാരി ന്റെ ഭൂമിയിലാണ്. നിസ്സാര റോയൽറ്റിക്കാണ് ഇവിടെ ഖനനം നടക്കുന്നത് . ഉരുൾ പൊട്ടുന്നതിനെ സംബന്ധിച്ച കെ.എഫ് .ആർ.ഐ യിൽ ഡോക്ടർ സജീവൻ ഒരു പഠനം നടത്തിയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട പതിനൊന്നു ഉരുൾപൊട്ടലുകൾ  നടന്നിരിക്കുന്നത് ക്വാറികളുടെ സമീപത്തുനിന്നാണ്. അദ്ദേഹം പറഞ്ഞു.

 

  

ഗവണ്മെന്റിന്റെ മനോഭാവം മാറുന്നില്ല.അതാണ് എം.എൽ.എ മാർ  നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പരിസ്ഥിതി വിരുദ്ധമായി സംസാരിച്ചുകൊണ്ടിരിന്നിട്ടും മുഖ്യമന്ത്രി പ്രതികരി ക്കാതിരുന്ന ത് . ദുരന്തനിവാരണത്തിലും ഡാം  മാനേജ്‌മന്റ് ഏകീ കരിക്കുന്ന കാ ര്യത്തിലും വീഴ്ചപറ്റിയെന്ന് പി.ടി തോമസ് കുറ്റപ്പെ ടുത്തി . നവ കേരള സൃഷ്ടിയിൽ ഗാഡ്ഗിൽ റിപ്പോർട്ട് എങ്ങനെ യാ ണ്‌പരിഗണ ക്കപ്പെടുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേ ഹം ആവ ശ്യപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment