ആക്കുളം കായലിലെ കയ്യേറ്റങ്ങൾ നിയമാനുസൃതമാക്കുന്നതിനെതിരെ പോരാടാൻ ജനകീയ കൂട്ടായ്മ




ആക്കുളം കായലിലെ കയ്യേറ്റങ്ങൾ നിയമാനുസൃതമാക്കാൻ വേണ്ടി നടക്കുന്ന ശ്രമങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെടുന്നു. 64.13 കോടി രൂപയുടെ പ്രൊജക്റ്റ്  നിയമസഭാ ഇലക്ഷന് മുൻപ്  ടെൻഡർ വിളിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് ജനകീയ കൂട്ടായ്മ രൂപപ്പെടുത്തി പ്രത്യക്ഷ പോരാട്ടത്തിനായി ഒരുങ്ങുന്നത്. കായൽ കയ്യേറ്റവും മാലിന്യങ്ങളും കൊണ്ട് പൊറുതിമുട്ടുന്നതിനിടെയാണ് പുതിയ നടപടികൾ.


ആക്കുളം കായൽ സംരക്ഷണ സമിതി എന്ന പേരിൽ തുടങ്ങുന്ന ജനകീയ കൂട്ടായ്മയിലേക്ക് കായലിന്റെയും നമ്മുടെ നാടിന്റെയും നന്മ ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി കോഓർഡിനേറ്റർ പ്രസാദ് സോമരാജൻ, സമിതിക്കായി പ്രവർത്തിക്കുന്ന കെഎം ഷാജഹാൻ, സുശീലൻ, ഇ പി അനിൽ, സഞ്ജീവ്, വിനോദ്, സമിൻസത്യദാസ്, മഹേശ്വരൻ,
അനീഷ്, ബെവിൻ സാം, ഷീജ, രഞ്ജിനി തുടങ്ങിയവർ അറിയിച്ചു. എന്നാൽ,  9497003957 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 


ആക്കുളം കായലിന്റെ വിസ്‌തൃതി 1950 കളിൽ 210 ഏക്കർ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ വെറും 145 ഏക്കർ ആയി ചുരുങ്ങി. അതിൽ തന്നെ കഴിഞ്ഞ പത്തുവർഷം കൊണ്ട് 20 ഏക്കറോളം കുറഞ്ഞു. സർക്കാരും സ്വകാര്യ വ്യക്തികളും തമ്മിലുള്ള ഒത്തുകളിയുടെ  ഫലമായി സ്വകാര്യ വ്യക്തികളും സംഘടനകളും അനിയന്ത്രിതമായി കായൽ കയ്യേറി നികത്തികൊണ്ടിരിക്കുകയാണ്. ഇത്തരം കയ്യേറ്റങ്ങൾ നിയമാനുസൃതമാക്കാൻ വേണ്ടിയാണു ഇപ്പോൾ 64.13 കോടിരൂപയുടെ  പ്രൊജക്റ്റ്  നിയമസഭാ ഇലക്ഷന് മുൻപ്  ടെൻഡർ ചെയ്യുന്നത്.


അതുപോലെ ആക്കുളം കായൽ ഹോസ്പിറ്റൽ മാലിന്യവും ഫ്ലാറ്റുകളിൽ നിന്നുള്ള മാലിന്യവും കൊണ്ട്  നിറഞ്ഞിരിക്കുകയാണ്. കയ്യേറ്റ പ്രേദേശങ്ങളിൽ നിർമ്മാണങ്ങളും നികത്തലുകളും തകൃതമായി  ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്നുകൊണ്ടിരിക്കുകയാണ്. എന്തുവിലകൊടുത്തും മനോഹരമായ ആക്കുളം കായലിനെ തിരിച്ചുപിടിക്കണം.  അതിനായി എല്ലാത്തരം കയ്യേറ്റങ്ങളും ഒഴിപ്പിക്കണം  മാലിന്യമുക്തമാക്കണം.


ആക്കുളം കായൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം 23 ന്  സൂചന സമരം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. അന്ന് രാവിലെ 10 മണിക്ക്  മൂന്നു ചെറു ജാഥകൾ കുളത്തൂർ, ചാക്ക, ഉള്ളൂർ സൈടുകളിൽ  നിന്നും ആരംഭിച്ചു ആക്കുളം ബോട്ട് ക്ളബ്ബിൽ എത്തിച്ചേരുകയും, തുടർന്ന്  വീഡിയോ പ്രദർശനവും പഴയകാല സിനിമാ പ്രദർശനവും ഉണ്ടായിരിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment