അദാനി പോർട്ടിന് വേണ്ടി കിളിമാനൂരിലെ നഗരൂർ കൂടത്തല ക്വാറിയുമായി ബന്ധപ്പെട്ട് ഇന്ന് പബ്ലിക് ഹിയറിങ്




ഇന്ന് (17.10 2020) ശനിയാഴ്ച്ച അദാനി പോർട്ടിന് വേണ്ടി കിളിമാനൂരിലെ നഗരൂർ കൂടത്തല ക്വാറിയുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ പബ്ലിക് ഹിയറിങ് നടത്തുന്നു. നഗരൂർ കൂടത്തല ക്വാറി നടപ്പിൽ വരുത്താനുള്ള നീക്കുമായി ബന്ധപ്പെട്ട് കോവിഡ് മറവിൽ ജില്ല കളക്ടർ, പിസിബി EE, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മൈനിംഗ് & ജിയോളജി, തഹസിൽദാർ, വില്ലേജ് ഓഫീസർ, മറ്റ് പ്രധാന ഉദ്യോഗസ്ഥർ എന്നിവരുമാണ് ഹിയറിങ്ങിന് എത്തുന്നത്.


ക്വാറി നടത്തിപ്പുക്കാരും, ടിപ്പർ- ജെ സി ബി ഉടമകളും ഹിയറിങ്ങിന് ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ സൗകര്യങ്ങളും നടപ്പിൽ വരുത്തിയിട്ടുണ്ട്. വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങളും രണ്ട് ആങ്കിൾ വീഡിയോ ചിത്രീകരണവും, സ്റ്റിൽ ക്യാമറകളും ഒക്കെ ഒരുക്കിയിട്ടുണ്ട് .


അതാത് തീരുമാനങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും PCBയുടെ ഉദ്യോഗസ്ഥർ അപ്പപ്പോൾ തന്നെ മിനിറ്റ്സിൽ രേഖപ്പെടുത്തുന്നനായിരിക്കും. മിനിറ്റ്സ് പബ്ലിക് ഹിയറിംഗ് അവസാനിക്കുന്നതിന് തൊട്ട് മുമ്പ് പൊതുസഭയിൽ മൈക്കിലൂടെ വായിച്ചു കേൾപ്പിക്കുന്നതായിരിക്കും. 


എന്നാൽ ഈ നാട്ടിൽ ഈ പരിപാടിയിൽ ഇരകളാക്കുന്നവരിൽ എത്ര പേർ എത്തും എന്നത് പ്രധാന വിഷയമാണ്. അവർ വായിക്കുന്ന മിനിറ്റ്സ് നമ്മൾ ഉന്നയിച്ചതോ നിർദേശിച്ചതോ ആ കാര്യങ്ങൾ നേരായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ജനം ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റോ വായിച്ചതിൽ പിഴവോ ഉണ്ടെങ്കിൽ അത് അപ്പോൾ തന്നെ വിളിച്ച് അറിയിക്കുകയും അവ മിനിറ്റ്സിൽ നിർബന്ധപൂർവ്വം എഴുതി ചേർപ്പിക്കുകയും ചെയ്യുക. 


ക്വാറിക്കാരുടെ ഭാഗത്ത് നിന്ന് പരമാവധി ജനങ്ങളെയും പിന്തുണയ്ക്കുന്നവരേയും കൂലിക്ക് ഇറക്കാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ജനങ്ങൾ ഓർക്കേണ്ടത് , പബ്ലിക് hearing വീഡിയോ പകർത്തി അത് സഹിതം വേണം apraisal ന് വിടാൻ എന്നും നടപടി ക്രമം കൂടി EIA നിയമത്തിലുണ്ട്. ഇവ നേരായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം


എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ പ്രതികരിക്കാൻ കഴിയുന്നവരുടെ എണ്ണം ക്വാറി നടത്തിപ്പുകാരെക്കാളും കൂട്ടുനിൽക്കുന്നവരെക്കാളും കൂടുതൽ ഉണ്ടായിലെങ്കിൽ ക്വാറിക്കാരുടെ വിജയമാകും പബ്ലിക് ഹിയറിങ്ങിൽ നടക്കുക.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment