കേരളത്തിന് സ്വന്തമായി ഔദ്യോഗിക തവള വരുന്നു
First Published : 2019-05-05, 12:30:25pm -
1 മിനിറ്റ് വായന

ഔദ്യോഗിക തവളയുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറാൻ ഒരുങ്ങുകയാണ് നമ്മുടെ കേരളം. ഔദ്യോഗിക വൃക്ഷം, മൃഗം, ഫലം, പക്ഷി, പുഷ്പാം, മത്സ്യം, ചിത്രശലഭം എന്നിവയ്ക്ക് പിന്നാലെയാണ് ഔദ്യോഗിക തവളയുമെത്തുന്നത്. 'പര്‍പ്പിള്‍ ഫ്രോഗ്' എന്നറിയപ്പെടുന്ന പാതാളത്തവളയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം വന്യജീവി ഉപദേശക ബോര്‍ഡിന്റെ അടുത്ത യോഗത്തില്‍ ഗവേഷകര്‍ മുന്നോട്ടുവയ്ക്കും എന്നാണ് അറിയുന്നത്.
കേരള വനഗവേഷണ ഇന്‍സ്റ്റ്യൂട്ടില്‍ തവളകളെക്കുറിച്ചു ഗവേഷണം നടത്തുന്ന സന്ദീപ് ദാസാണ് ഈ ആശയം മുന്നോട്ട് വെച്ചത്. 'നാസികബത്രാക്കസ് സഹ്യാദ്രെന്‍സിസ്' എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.പാതാള താവളയ്ക്ക് പന്നിമൂക്കന്‍ എന്നൊരു പേരുകൂടിയുണ്ട്. പശ്ചിമഘട്ടത്തില്‍ മാത്രമാണ് ഇതിനെ കാണുന്നത്.
തവളയുടെ വാൽമാക്രി ഘട്ടം കഴിഞ്ഞാൽ പാതാളത്തവള മണ്ണിനടിയിലേക്ക് പോകും. പിന്നീട് വല്ലപ്പോഴുമാണ് പുറത്തേക്ക് വരുന്നത്. ചില ഘട്ടങ്ങളിൽ വർഷത്തിലൊരിക്കൽ മാത്രമാണ് പുറത്ത് വരിക. അത്‌കൊണ്ട് തന്നെ ഇതിനെ പ്രാദേശികമായി 'മാവേലിത്തവള' എന്നും പറയുന്നുണ്ട്. ഈ പേരിൽ വേണം കേരളത്തിന്റെ ഔദ്യോഗിക താവളയാക്കാൻ എന്നാണ് സന്ദീപ് ദാസിന്റെ നിർദേശം. ഇതിന്റെ അടുത്ത ഇനങ്ങള്‍ ആഫ്രിക്കയിലെ മഡഗാസ്കറിനു സമീപമുള്ള സെയ്ഷേല്‍സ് ദ്വീപുകളിലാണുള്ളത്. ഏഷ്യയും ആഫ്രിക്കയും തുടര്‍ച്ചയായ വന്‍കരകളാണെന്നതിന്റെ സൂചന കൂടിയാണിത്.
ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫ.എസ്.ഡി.ബിജുവും ബ്രസല്‍സ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 ല്‍ ഇടുക്കിയില്‍ നിന്ന് ഈ തവളയെ കണ്ടെത്തിയത്. അതിന് മുമ്പുതന്നെ തവളയെക്കുറിച്ചുള്ള പരാമര്‍ശം സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ നടത്തിയിരുന്നു.
Photo courtesy : Ashish Thomas
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)