പുതുവൈപ്പ് സമരം  പുന:രാരംഭിക്കുന്നു




പുതുവൈപ്പ് എൽ.പി.ജി. ടെർമിനലിനെതിരെ ജനകീയ സമര സമിതി(PLTVJSS) നടത്തി വന്നിരുന്ന സമരം പുനഃരാരംഭിക്കുന്നു. മാർച്ച് 28ന് (ഞായർ) വൈകീട്ട് 4 മണിക്ക്‌ സമര സമിതിയുടെ നേതൃത്വത്തിൽ പുതുവൈപ്പ് ജനത അവർക്കവകാശപ്പെട്ട കടൽ തീരത്തേക്ക് കൂട്ടായി പ്രവേശിച്ച് ജനകീയാധികാരം സ്ഥാപിക്കുകയാണ്. പ്രമുഖ ജനപക്ഷ ശാസ്ത്രജ്ഞൻ ഡോ. ടി.വി സജീവ് സമരം ഉൽഘാടനം ചെയ്യും. 


കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണിനെ മറയാക്കി കേരള, കേന്ദ്ര സർക്കാറുകൾ ജനങ്ങളുടെ മേൽ കോർപറേറ്റ് ലാഭ താൽപര്യങ്ങൾ അടച്ചേൽപ്പിക്കുകയാണ്. പുതുവൈപ്പിലെ ജനങ്ങൾ ദശാബ്ദങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന പുതുവൈപ്പ് ബീച്ച് ഐ.ഒ.സിയുടെ LPG സംഭരണിയുടെ നിയമ വിരുദ്ധ നിർമ്മാണത്തിന് സൗകര്യമൊരുക്കാൻ വേണ്ടി അടച്ചിട്ടിരിക്കയാണ്. കേരള സർക്കാരിന്റെ ഈ ജനവിരുദ്ധ നയത്തെ പുതുവൈപ്പ് ജനത ചോദ്യം ചെയ്യുന്നു.


കേരളത്തിലെ പുരോഗമന ശക്തികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പിന്തുണ പുതുവൈപ്പ് ജനതയ്ക്ക് ഈ ഘട്ടത്തിൽ ആവശ്യമാണ്. എല്ലാവരുടെയും പിന്തുണയും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നതായി പുതുവൈപ്പ് എൽ.പി.ജി. ടെർമിനൽ വിരുദ്ധ ജനകീയ സമര സമിതി ചെയർമാൻ ജയഘോഷ് എംബി അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment