പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ പൊളിച്ചുനീക്കുന്നു
പി വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിച്ച് നീക്കി തുടങ്ങി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 15 ദിവസത്തിനകം തടയണ പൊളിച്ചു നീക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഏറനാട് തഹസില്‍ദാര്‍ പി.ശുഭന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൂര്‍ണമായും പൊളിച്ചുനീക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടത്.
തടയണ പൊളിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ട് പോയതോടെ കഴിഞ്ഞ ദിവസം ഹൈക്കോടതി ജില്ലാ ഭരണകൂടത്തോട് കര്‍ശന നടപടി സ്വീകരിക്കാന്‍ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment