തടയണ പാെളിക്കാത്ത പി വി അൻവറിന്റെ നടപടിയിൽ കോടതിയുടെ ആശങ്ക ജനകീയ സർക്കാരിനു മനസ്സിലാകാത്തത് എന്തുകൊണ്ട്?




Western Ghat Expert Ecological panel നിര്‍ദ്ധേശങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകും എന്നാല്‍ മനസ്സിലാകാത്തവര്‍ നമ്മുടെ രാഷ്രീയ നേതാക്കള്‍ മാത്രം എന്ന് കഴിഞ്ഞ ദിവസം VS അച്യുതാനന്ദന്‍ വിളിച്ചു പറഞ്ഞു. ഇന്നിതാ ഹൈക്കോടതി നിലമ്പൂര്‍ ഇടതുപക്ഷ MLA ശ്രീ. അന്‍വറിന്‍റെ നിയമ വിരുദ്ധ തടയണ പൊളിക്കുവാന്‍ മടിച്ചു നിന്ന സര്‍ക്കാര്‍ /അൻവർ  നടപടികളിൽ ആശങ്ക പ്രകടിപിച്ച ഹൈക്കോടതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴും ഒന്നും പഠിക്കാത്തതെന്ത് എന്നചോദ്യം  സര്‍ക്കാരിനെ ആലോസരപെടുത്തിയിട്ടുണ്ടാകില്ല..


നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പെട്ട മേപ്പാടിയില്‍ പുതുമലയയുടെ അടിയില്‍ പെട്ട് മരിച്ചു പോയവരെ ഒരാഴ്ച്ച കഴിഞ്ഞിട്ടും പുറത്തെടുക്കുവാന്‍ കഴിയാതെ ഗ്രാമം വിറങ്ങലിച്ചു നില്‍ക്കുന്നു.എന്നാല്‍ അതേ നാടിന്‍റെ MLAയുടെ ഉടമസ്ഥതയില്‍ പ്രസ്തുത മലകളുടെ 10 km അകലെ  അനധികൃതമായി Water  theme പാര്‍ക്ക്‌ പ്രവര്‍ത്തിപ്പിക്കുവാന്‍ നേതാവിന് ഒരു മടിയും തോന്നിയില്ല. MLA യെ സഹായിക്കുവാന്‍ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ തന്നെയും കാട്ടി കൂട്ടിയ പ്രത്യേക നടപടികള്‍ മലയാളികളെ ലജ്ജിപ്പിച്ചു. എന്നാല്‍ ഇതൊന്നും പാര്‍ട്ടി നേതാക്കള്‍ക്കും MLA മാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല. 


കുട്ടനാട് കായാലുകള്‍ കൈയേറിയ ക്യാബിനറ്റ് അംഗത്തെ പുറത്താക്കുവാന്‍ മുഖ്യമന്ത്രി കാട്ടിയ വിമുഖത മാധ്യമങ്ങളുടെ പിടിവാശി കൊണ്ടു മാത്രമാണ്  നില നിൽക്കാതെ പോയത്. പോത്തുകല്ല് പഞ്ചായത്ത് അത്രുതിയില്‍ നടന്ന ഉരുള്‍ പൊട്ടല്‍ ഉണ്ടായി അടര്‍ന്നു വീണ കവളപ്പാറയില്‍ അനധികൃത ഖനികളുടെ എണ്ണം 50നടുത്തു വരും.നിയമപരമായി പ്രവര്‍ത്തിച്ചത് 3 എണ്ണവും.ഇതൊന്നും തുറന്നു പറയുവാൻ പഞ്ചായത്തു സംവിധാനം തയ്യാറായിട്ടില്ല.


മേപ്പാടി പഞ്ചായത്ത് സമിതി, പ്രദേശത്തിന്‍റെ ചരിവുകള്‍ പരിഗണിക്കാതെ,വന വകുപ്പിനെ വെല്ലുവിളിച്ച്, നിര്‍മ്മാണങ്ങള്‍ നടത്തുവാന്‍ അനുവാദം  നല്‍കിയിരുന്നു.  ചീങ്കണ്ണി പാറയിലും കൊഴിഞ്ഞാം പോയിലും ( മേപ്പാടി പഞ്ചായത്ത്) പോത്തുകല്ല് പഞ്ചായത്തും  പരിസ്ഥിതി സുരക്ഷയെ വെല്ലുവിളിച്ചു നടത്തിയ നിര്‍മ്മാണ സഹകരണം നാട്ടുകാരുടെ കൂട്ട കുരുതിക്ക് കാരണമാക്കി.


പഞ്ചായത്ത് മുതല്‍ ക്യാബിനറ്റ് വരെ,  പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മുതല്‍ സെക്രട്ടറിയേറ്റുവരെ നീളുന്ന രഹസ്യ അജണ്ടകള്‍ അവസാനിപ്പിക്കുവാന്‍ P.V അന്‍വര്‍ പോലെയുള്ള MLAമാര്‍ തുടരും വരെ കഴിയുമോ എന്ന ചോദ്യം പ്രസക്തമാണ്.  VS അച്യുതാനന്ദനെ പോലെയുള്ള ചില രാഷ്ട്രീയക്കാരും അവരെ പിന്തുണയ്ക്കുന്ന  ജനങ്ങളും ഇവിടെ ഇന്നും ഉണ്ടെന്നത് ആശ്വാസം നൽകുന്നു. അവരുടെ പ്രതിഷേധങ്ങള്‍ വൈകാതെ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment