'പ്ലാന്റ് മില്യൺ ട്രീസ്' - ഖത്തറിൽ ഇതുവരെ നട്ടത് മൂന്ന് ലക്ഷം മരങ്ങൾ 




ദോഹ: ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കാമ്പയിന് പിന്തുണയുമായി ഖത്തര്‍ മ്യൂസിയംസ് അധ്യക്ഷ ശൈഖ മയാസ ബിന്‍ത് ഹമദ് അല്‍ ഥാനി. 'പ്ലാന്റ് മില്യൺ ട്രീസ്' എന്ന പദ്ധതി പ്രകാരം ഇതുവരെ മൂന്ന് ലക്ഷം മരങ്ങളാണ് രാജ്യത്ത് നട്ടുപിടിപ്പിച്ചത്.


പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്ന സൂപ്പര്‍വൈസറി കമ്മറ്റിയുടെ 10 ലക്ഷം മരം നടല്‍ പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ശൈഖ മയാസ പറഞ്ഞു.


ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പദ്ധതിയാണ് മുനിസിപ്പല്‍ മന്ത്രാലയം നടപ്പാക്കുന്നത്. മൂന്ന് ലക്ഷം മരങ്ങള്‍ ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടു പിടിപ്പിച്ചു കഴിഞ്ഞു. ഖത്തറിലെ വിവിധ രാജ്യങ്ങളുടെ എംബസികളും സന്നദ്ധ കൂട്ടായ്‌മകളും കാമ്പയിനില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. മരങ്ങൾ നടുക എന്നത് മാത്രമല്ല അവയെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും അതീവ ശ്രദ്ധയാണ് രാജ്യം പുലർത്തുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment