ക്വാ​റി ദൂ​ര​പ​രി​ധി സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ ചോ​ദ്യം​ ചെ​യ്​​ത്​ പ​രി​സ്ഥി​തി​വാ​ദി​ക​ള്‍ സു​പ്രീം​ കോ​ട​തി​യി​ല്‍




കൊ​ച്ചി: ക​രി​ങ്ക​ല്‍ ക്വാ​റി ദൂ​ര​പ​രി​ധി സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്​ ചോ​ദ്യം​ ചെ​യ്​​ത്​ പ​രി​സ്ഥി​തി​വാ​ദി​ക​ള്‍ സു​പ്രീം​ കോ​ട​തി​യി​ല്‍. ക്വാ​റി ഉ​ട​മ​ക​ള്‍​ക്ക് അ​നു​കൂ​ല നി​ല​പാ​ടി​നെ​തി​രെ പാ​ല​ക്കാ​ട് കൊ​ന്ന​ക്ക​ല്‍ ക​ട​വ് നി​വാ​സി​യായ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​വ​രാ​ണ് 2019ല്‍ ​ദേ​ശീ​യ ഹ​രി​ത ൈട്ര​ബ്യൂ​ണ​ലി​ന് പ​രാ​തി ന​ല്‍​കി​യ​ത്.


ക്വാ​റി​ക​ള്‍ സൃ​ഷ്​​ടി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്ത മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധി​ച്ചാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് അ​ക​ലം 200 മീ​റ്റ​റാ​ക്കി നി​ശ്ച​യി​ച്ച്‌ 2020 ജൂ​ണി​ല്‍ ഉ​ത്ത​ര​വി​ട്ട​ത്. 2016ല്‍ ​പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ വ​ന്ന​തി​നു​ശേ​ഷം കെ.​എം.​എം.​സി.​ആ​ര്‍ ഭേ​ദ​ഗ​തി​യി​ലൂ​ടെ ദൂ​ര​പ​രി​ധി 100നി​ന്ന് 50 മീ​റ്റ​റാ​യി ചു​രു​ക്കി​യി​രു​ന്നു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലിന്റെ വി​ധി​ക്കെ​തി​രെ ക്വാ​റി ഉ​ട​മ​ക​ള്‍ ഹൈ​കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത ഹ​ര​ജി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ക്വാ​റി ഉ​ട​മ​ക​ള്‍​ക്കൊ​പ്പം നി​ല​കൊ​ണ്ടു.


ട്രൈ​​ബ്യൂ​ണ​ല്‍ വി​ധി സിം​ഗി​ള്‍ ​െബ​ഞ്ച് ആ​ദ്യം സ്​​റ്റേ ചെ​യ്തു. തു​ട​ര്‍​ന്ന് ക്വാ​റി ഉ​ട​മ​ക​ളു​ടെ വാ​ദം അം​ഗീ​ക​രി​ച്ച്‌ കേ​സ്​ വീ​ണ്ടും ഹ​രി​ത ൈട്ര​ബ്യൂ​ണ​ലിെന്‍റ പ​രി​ഗ​ണ​ന​ക്ക് വി​ട്ടു. സ്​​റ്റേ നി​ല​നി​ന്ന​തി​നാ​ല്‍ 50 മീ​റ്റ​ര്‍ വ​രെ ദൂ​ര​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് ക്വാ​റി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി ന​ല്‍​കി. അ​വ​ര്‍ ക​ണ​ക്കി​ല്ലാ​തെ പാ​റ പൊ​ട്ടി​ച്ചു. എ​ന്നാ​ല്‍, പു​തി​യ ക്വാ​റി​ക​ള്‍​ക്കും 200 മീ​റ്റ​ര്‍ വ്യ​വ​സ്ഥ റ​ദ്ദാ​ക്ക​ണ​മെ​ന്ന ക്വാ​റി ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം ഡി​വി​ഷ​ന്‍ ​െബ​ഞ്ച് അം​ഗീ​ക​രി​ച്ചി​ല്ല.


ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​യി ചു​രു​ക്കി​യ​പ്പോ​ഴും ഖ​ന​ന​ത്തി​ന് സ്വീ​ക​രി​ക്കേ​ണ്ട 14 ക​രു​ത​ലു​ക​ളെ​പ​റ്റി ഹൈ​കോ​ട​തി വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ശാ​സ്​​ത്രീ​യ ഖ​ന​ന​രീ​തി​ക​ള്‍ മാ​ത്ര​മേ സ്വീ​ക​രി​ക്കാ​വൂ​വെ​ന്നും നി​ര്‍​ദേ​ശി​ച്ചു. എ​ന്നാ​ല്‍, ഇ​ത​ട​ക്കം നി​ര്‍​ദേ​ശ​മൊ​ന്നും പാ​ലി​ക്കാ​തെ​യാ​ണ് ഖ​ന​നം തു​ട​ര്‍​ന്ന​ത്.


പ​ല​സ്ഥ​ല​ത്തും ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ക​യാ​ണ് ഖ​ന​നം. ദൂ​ര​പ​രി​ധി കു​റ​യു​ന്ന​തു​വ​ഴി ദു​രി​ത​ത്തി​ല്‍ അ​ക​പ്പെ​ടു​ന്ന​ത് കു​റ​ച്ച്‌ കു​ടും​ബ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, പ​രി​സ്ഥി​തി​നാ​ശ​ത്തിെന്‍റ ആ​ഘാ​തം അ​നു​ഭ​വി​ക്കു​ന്ന മു​ഴു​വ​ന്‍ കേ​ര​ളീ​യ​രു​മാ​ണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment