വെള്ളനാട്: ക്വാറി ഗുണ്ടകളുടെ ആക്രമണവും സർക്കാർ നിസ്സംഗതയും




വെള്ളനാട് അരുവിക്കാമൂഴിയിൽ വിഘ്നേശ്വരാ ഗ്രാനൈറ്റ്സ് എന്ന പാറമട മാഫിയയുടെ ഗുണ്ടകൾ 24.03.2021അതിരാവിലെ മാരകമായി പരുക്കേൽപ്പിച്ച ശ്രീ. വിൻസന്റ്(50 വയസ്സ്)നെ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. വേദനയാൽ പുളഞ്ഞ് മറിഞ്ഞാണ് ഇത് വരെ മൂന്നു ആശുപത്രകളിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തിയ്ക്കുവാൻ സാധിച്ചത്.


1.അതിരാവിലെ ഹൃദ്രോഗിയായ ശ്രീ.വിൻസെന്റിനെ വിഘ്നേശ്വരാ ക്വാറിക്കാർ പാറമടയുടെ പ്രവേശന കവാടത്തിന് മുന്നിലിട്ട് ആക്രമിക്കുന്നു.


2. നാട്ടുക്കാർ ഒരു വിധം ഇദ്ദേഹത്തെ ഗുണ്ടാക്രമണത്തിൽ നിന്നും മോചിപ്പിച്ച് ഉടൻ തന്നെ വെള്ളനാട് പഞ്ചായത്ത് ആശുപത്രിയിൽ എത്തിക്കുന്നു. പക്ഷെ വേദനയിൽ പുളയുന്ന ഇദ്ദേഹത്തെ ഉടൻ തന്നെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ റഫർ ചെയ്യുന്നു. എന്നാൽ നെടുമങ്ങാട് എത്തിച്ചപ്പോൾ തന്നെ ഡോക്ടർ നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു.


3.ഹൃദ്രോഗത്തിനുള്ള മരുന്നിന് പോലും വളരെയേറെ ബുദ്ധിമുട്ടുന്ന ഒരു കുടുംബമാണ് ശ്രീ. വിൻസെന്റിന്റേത് എന്നത്.


4.ഇതേ സമയം തന്നെ നാട്ടുക്കാരിൽ ചിലർ ഇന്നലെ ഈ ക്വാറി പരിശോധിക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമെത്തിയ ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം)- നെ വിളിക്കുവാൻ  ശ്രമിക്കുന്നു. എടുക്കുന്നില്ല.


5.എടുക്കാത്തത് കൊണ്ട് വിശദ വിവരങ്ങൾ വ്യക്തമായി കാണിച്ച് അപ്പോൾ തന്നെ ടെക്സ്റ്റ് SMS അയക്കുന്നു.


6. അതിന് ശേഷം അപ്പോൾ തന്നെ ജില്ലാ കളക്ടറെ വിളിക്കുന്നു.പതിവ് പോലെ കോൾ ഫോർവേഡായി കളക്ടറുടെ ഗൺമാൻ എടുക്കുന്നു.മിക്കവാറും ദിവസവും ഞങ്ങൾ ഈ നിയമ ലംഘനം കൃത്യമായി അറിയിക്കുന്നതിനാൽ ഗൺമാനിനോട് ഇന്നത്തെ ദാരുണ സംഭവം അറിയിച്ചു.കളക്ടറോട് പറയുന്നുണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞു.


7. ഇതിന് ശേഷം ഞങ്ങൾ മൈനിംഗ് & ജീയോളജിയുടെ ജില്ലാ ഓഫീസർ ശ്രീമതി. ഗീതയെ വിളിക്കുന്നു.ഫോൺ എന്നത്തേയും പോലെ എടുക്കുന്നില്ല.


8. ഈ വിവരങ്ങളും ഫോട്ടോകളും രോഗിയുടെ ഇന്നത്തെ അവസ്ഥ കാട്ടുന്ന വീഡിയോകളും കേരളത്തിലെ സർവ്വ വിധ മാധ്യമങ്ങളേയും Whatsapp മുഖേന അറിയിച്ചു.


9. ഈ ക്വാറി വീണ്ടും തുറന്ന് കൊടുക്കുവാൻ ജില്ല ഓഫീസർ, മൈനിംഗ് & ജിയോളജി വകുപ്പ്, ജില്ലാ കളക്ടർ എന്നിവരെ വിളിച്ചു ആവശ്യപ്പെട്ട സ്ഥലം (അരുവിക്കര)എംഎൽഎ-യായ ശ്രീ. ശബരിനാഥിനെ വിളിച്ച് പറയുവാൻ ശ്രമിച്ചപ്പോൾ എന്നത്തേയും പോലെ ഇന്നും ഇദ്ദേഹത്തിന്റെ അനുയായികൾ ആരോ ആണ് എടുത്തത്. MLA - ഇലക്ഷൻ തിരക്കില്ലായതിനാലാണ് ഈ വിഷയത്തിൽ ഇടപ്പെടാത്തത് എന്നറിയിച്ചു. തിരികെ എംഎൽഎ-യെ അറിയിച്ചിട്ട് വിളിക്കാം എന്നറിയിച്ചെങ്കിലും യാതൊന്നും ഇത് വരെ സംഭവിച്ചിട്ടില്ല.


10. 12.15pm-ഓട്  കൂടി ജില്ലാ കളക്ടറുടെ കീഴിലെ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറെ ഒന്ന് കൂടി വിളിക്കാൻ ശ്രമിക്കുന്നു .വിഷയവും വിഷയത്തിന്റെ ഇന്റൻസിറ്റിയും ഒരിക്കൽ കൂടി പറയേണ്ടി വന്നു.ഇന്നലെ ഈ വിഷയം അവിടെ സ്ഥല സന്ദർശനം നടത്തിയ സമയവും നാട്ടുക്കാർ വഴിയിൽ നിർത്തി പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ കൂടുതൽ കേൾക്കാതെ പോയ ഡെപ്യൂട്ടി കളക്ടറാണ് ഇദ്ദേഹം.


11.ഇന്ന് ഒരാളെ ആക്രമിച്ചു എന്നറിച്ചപ്പോൾ ഡെപ്യൂട്ടി കളക്ടർ കുറച്ചു കൂടി രമ്യമായി സംസാരം കേട്ടു.മൈനിംഗ് & ജിയോളജി ജില്ലാ ഓഫീസറിനെ ഒന്നു വിളിച്ചു സംസാരിക്കാം എന്ന് അറിയിച്ചു.


12. പിന്നീട് 10 മിനിറ്റിനുള്ളിൽ ഡെപ്യൂട്ടി കളക്ടർ മൈനിംഗ് & ജിയോളജി ജില്ലാ ഓഫീസറിനോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളെ വിളിച്ചു അവിടെ നൽകിയിരിക്കുന്ന ഓർഡറിന് ഘടക വിരുദ്ധമായി ക്വാറി പ്രവർത്തിക്കുകയാ ണെങ്കിൽ സ്‌റ്റോപ്പ് മെമ്മോ വീണ്ടും നൽകും എന്നറിയിച്ചു.


ക്വാറിയുടെ നടത്തിപ്പുക്കാർ നടത്തിയ അന്യായമായ ആക്രമണത്തിന് വിധേയമായ ശ്രീ. വിൻസെന്റിന്റെ ബന്ധുക്കളും നാട്ടുക്കാരും പരാതി നൽകാൻ ആര്യനാട് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ,ആക്രമണത്തിന് വിധേയമായ വ്യക്തിയ്ക്കെതിരെ സ്‌റ്റേഷൻ SHO നടപടി സ്വീകരിച്ചു എന്നറിയുവാൻ കഴിഞ്ഞു. വാദി പ്രതിയാകുന്ന അവസ്ഥ വീണ്ടും ഈ സ്റ്റേഷനിലും ആവർത്തിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment