അനധികൃത ഖനനത്തിനെതിരെ നടപടി എടുക്കുമെന്ന് വ്യവസായ മന്ത്രി ആവർത്തിക്കുന്നു; ഞങ്ങൾ കാണിക്കാം നിയമലംഘനങ്ങൾ, നടപടി എടുക്കാമോ ?




അനധികൃത ഖനനത്തിനെതിരെ ശക്തമായ നടപടി എടുക്കും എന്നാവർത്തിക്കുന്ന സംസ്ഥാന വ്യവസായ വകുപ്പ്‌ മന്ത്രിയുടെ ഓർമ്മയിലേക്കായി..


ഖനനത്തിന് (Minor Mineral Mining) അനുവദികൊടുക്കുവാൻ ചുമതലപ്പെട്ടവർ...


1. Revenue   2. Department of Mining and Geology 3. Chief Controller of Explosive 
4. Pollution control Board 5. Health Department 6. Police  Dept. 7. Panchayath 


ഖനനം അനുവദിക്കുവാനായി വില്ലേജ് ആഫീസ് നേടേണ്ട ആദ്യ നിബന്ധനകളിൽ  ഒന്ന് . ഖനനം നടത്തുന്ന സ്ഥലത്തിന്റെ അതൃത്തികൾ പില്ലർ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തൽ. വേലിക്കല്ലിന് നിറം മഞ്ഞയായിരിക്കണം.അതിന് നമ്പർ ഉണ്ടാകണം. GPS പരിശോധന സംവിധാനം.


നമ്മുടെ നാട്ടിലെ ഖനനം നടത്തുന്ന സ്ഥലങ്ങൾ അങ്ങനെ വേലി കെട്ടി തിരിച്ചിട്ടുണ്ടോ ? ഇല്ല എങ്കിൽ നിയമലംഘനം തന്നെ 
( Government Circular No 78327/RC3/09/LSGD)


മണ്ണു മാന്തിയ ശേഷം പറഖനനം നടത്തുവാൻ നിയമം അനുവദിക്കുനില്ല. എവിടെ എങ്കിലും മണ്ണ് എടുത്ത ശേഷമാണ് ഖനനം നടത്തിയതെങ്കിൽ നിയമലംഘനം


ഖനന താഴ്ച്ച 6 മീറ്ററിൽ കൂടരുത്. കൂടിയിട്ടുണ്ടെങ്കിൽ നിയമ ലംഘനം
ഖനനം നടത്തുമ്പോൾ ബഞ്ച് കട്ടിംഗ് (ചരിച്ച് പടിപടിയായി ) ഖനനം നടത്തണം ( Rule 10 ).  ഇല്ല എങ്കിൽ നിയമ ലംഘനം 


വാസസ്ഥലത്തു നിന്നും  ഖനന ദൂരം  50 മീറ്റർ ആക്കി കുറച്ച സർക്കുലറിൽ പറയുന്നു ( Circular date 10/7/2014) ,മലിനീകരണ ബോർഡ് നൽകിയ അനുമതി പറഞ്ഞിരിക്കുന്ന സർവ്വേ നമ്പറിൽ മാത്രമേ പാറമട  പ്രവർത്തിക്കാവൂ. ഇല്ല എങ്കിൽ നിയമ ലംഘനം.


ഖനനത്തിന് Indian Bureau of Mines form M ൽ റെജിസ്റ്റർ ചെയ്തിരിക്കണം. അത് പ്രദർശിപ്പിക്കണം .എല്ലാമാസവും 10 ആം തീയതിയ്ക്കു മുൻപ് റിപ്പോർട്ടിംഗ് നടത്തണ.  ഇല്ല എങ്കിൽ നിയമലംഘനം.


ഖനനം നടത്തിയ കുഴികൾ പൂർവ്വസ്ഥിതിയിൽ ഖനന ലൈസൻസ്സിയുടെ ചെലവിൽ നടത്തുവാൻ കളക്ടർ നിർദ്ദേശം നൽകണം. ഇല്ല എങ്കിൽ നിയമലംഘനം.


മരം മുറിക്കൽ നടത്തിയാൽ ഒരു മരത്തിനു പകരം 10 മരങ്ങൾ വെച്ചുപിടിപ്പിക്കണം. ഇല്ല എങ്കിൽ നിയമലംഘനം


ഖനന സ്ഥലത്തെ ശബ്ദവും പൊടിപടലവും നിയന്ത്രിക്കണം. 
ഇല്ല എങ്കിൽ നിയമ ലംഘനം.


ക്രഷർ യുണിറ്റുകൾ വീടുകളിൽ നിന്ന് 150 മീറ്റർ ദൂരത്തിലാണെങ്കിൽ 43 cm കട്ടിയുള്ള ഭിത്തിക്കുള്ളിൽ. ദൂരം 250 മീറ്ററിലധികം എങ്കിൽ സംരക്ഷിത ഭിത്തി ഖനനം 23cm. പൊടി ശല്യം ഉണ്ടാകാതിരിക്കാൻ (100ppm അകത്തും പുറത്ത് 50 ppm പരമാവധി ) Sprinkler ജനറേറ്റർ സഹായത്താൽ പ്രവർത്തിക്കണം. ശബ്ദ നിയന്ത്രണം ഉണ്ടാകണം. യൂണിറ്റിനുള്ളിൽ tar or cement പൂശണം. ഇല്ല എങ്കിൽ നിയമ ലംഘനം.


വിവിധ വകുപ്പുകൾ സ്ഥലം സന്ദർശിച്ച് നിയമ ലംഘനമില്ല എന്ന് ഉറപ്പു വരുത്തണം. ഇല്ല എങ്കിൽ നിയമ ലംഘനം


സംസ്ഥാനത്ത് 75.5 ചKmലായി നടക്കുന്ന ഘനനത്തിലൂടെ 15000 കോടി രൂപക്കു മുകളിൽ പാറ ഉൽപ്പന്നങ്ങൾ കച്ചവടം ചെയ്യപ്പെടുന്നുണ്ട്. സർക്കാർ ഖജനാവിലേക്ക് ലഭിക്കുന്ന വരുമാനം 250 കോടിക്കു താഴെ മാത്രം.


ബഹുമാനപ്പെട്ട വ്യവസായ വകുപ്പു മന്ത്രിയും സർവ്വോപരി സിപിഐ (എം) നേതാവുമായ താങ്കളുടെ നാട്ടിൽ മുതൽ പരപ്പയിലും തെക്ക് നെടുമങ്ങാട് ജില്ലയിലും വരെ സർക്കാർ അനുവദിച്ച ക്വാറികൾ 740 എണ്ണം.  5940 ലധികം ഖനനങ്ങൾ നടക്കുന്നു എന്ന് നിങ്ങളും ഭരണ സംഘവും  അറിയുന്നില്ല.  സംസ്ഥാന നിയമസഭാ സമിതിയുടെ കഴിഞ്ഞ മാസം പുറത്തിറക്കിയ പരിസ്ഥിതി റിപ്പോർട്ടിൽ ഖനനം ഉണ്ടാക്കുന്ന ദുരന്തങ്ങളെ പറ്റി ആവർത്തിച്ചു പറഞ്ഞിട്ടും നിങ്ങളുടെ സർക്കാരിന് മാത്രം അതംഗീകരിക്കുവാൻ കഴിയുന്നില്ല.  


2014ലെ C. P. മുഹമ്മദ് ആദ്യക്ഷനായ നിയമസഭാ സമിതി പാറ ഖനനവുമായി ബന്ധ ന്നോപ്പെട്ട് മുന്നോട്ടുവെച്ച 28 നിർദ്ദേശങ്ങളിൽ ഒന്നു പോലും നടപ്പിലാക്കിയിട്ടില്ല. നിങ്ങൾ തെരഞ്ഞെടുപ്പു വാഗ്ദാനമായി പ്രകടനപത്രികയിൽ 76, 77പട്ടികയിൽ പറഞ്ഞ കാര്യങ്ങൾ  ഓർമ്മ പുതുക്കാനായി ഒരിക്കൽ കൂടി

76. ഖനനത്തെ പറ്റി ശാസ്തീയ പഠനങ്ങൾ നടത്തി അവയെ സാമൂഹിക   നിയന്ത്രിണത്തിന് വിധേയമാക്കും.
77. ഖനനം പൊതു ഉടമസ്ഥയിൽ കൊണ്ടുവരും.


ആഗസ്റ്റ് എട്ടിന് രാത്രി  മണ്ണിനടിയിൽപെട്ട്  ജീവിതം പൊലിഞ്ഞവരുടെ ശവശരീരം പോലും കണ്ടെത്താൻ പരാജയപ്പെട്ട പശ്ചാത്തലത്തിലും  എല്ലാം മറന്ന് ഖനനത്തെ പറ്റി  വാചാലനാകുന്ന നമ്മുടെ ജനനായകൻ ഒറ്റപ്പെട്ട വ്യക്തിത്വമല്ല. 

സിപിഐ (എം) കേരളത്തിലും ഒറ്റപ്പെടുന്നു എന്നും തെറ്റുകൾ തിരുത്തി ഇല്ല എങ്കിൽ ബംഗാൾ ആവർത്തിക്കുമെന്നും എകെജി  സെന്ററിൽ നടന്നു വരുന്ന സംസ്ഥാന സമിതി പറയുമ്പോൾ തന്നെയാണ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കേരളീയ ജീവിതങ്ങൾക്ക് വില നൽകാതെ ഖനന മാഫിയക്കായി വാദം തുടരുന്നത് . ഇത്തരം വാദങ്ങൾ  കേരളീയർക്കു  മുകളിൽ  തീ മഴയായി പെയ്തിറങ്ങും എന്നറിയുവാൻ ഇനി ഏറെനാൾ വേണ്ടി വരില്ല.


പശ്ചിമഘട്ടങ്ങൾ അടർന്നു വീഴുന്നു. കടൽ തീരങ്ങളെ വിഴുങ്ങുന്നു. ഇടനാട് വരണ്ടുണങ്ങുന്നു. ജലക്ഷാമം രൂക്ഷമാണ്. മഴക്കാലം ദുരന്തകാലവും വേനൽക്കാലം സൂര്യാഘാത സമയവുമായി മാറി  അപ്പോഴും നേതാക്കൾ ഖനന മാഫിയകൾക്കായി വീണ മീട്ടുകയാണ് നാട്ടുകാരെ...

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment