വേഴാമ്പലുകളും കുരങ്ങന്മാരും വാഴുന്ന മലകള്‍ തുരക്കുന്നു




 

പുലിമലപ്പാറ ഖനനംചായലോട് ജനകീയസമിതി ഏനാദിമംഗലം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

 

അടൂർ: മാനംമുട്ടിനിൽക്കുന്ന ഏനാദിമംഗലത്തെ ഗിരിനിരകളെ തകർക്കാൻ വരുന്ന ക്വാറി മാഫിയയ്ക്കും ഉദ്യോഗസ്ഥരാഷ്ട്രീയ കൂട്ടുകെട്ടിനും താക്കീതായി ചായലോട് ജനകീയസമിതി ഏനാദിമംഗലം വില്ലേജ് ഓഫീസിൽ നിന്നും ഗ്രാമ പഞ്ചായത്തിലേക്ക് ആരംഭിച്ച മാർച്ചും ധർണ്ണയും. പശ്ചിമഘട്ട  സംരക്ഷണ സമിതി സംസ്ഥാന കൺവീനർ ഇ.പി അനിൽ ഉദ്ഘാടനം ചെയ്തു.


മൗണ്ട് സിയോൺ മെഡിക്കൽ കോളേജിനും സെന്റ് ജോർജ്ജ് ആശ്രമം ഹൈസ്കൂളിനും സെന്റ് ജോർജ് യു പി സ്കൂളിനും സമീപത്തായി     ദേശീയപക്ഷിയായ മയിലുകളുടെയും വേഴാമ്പാലിന്റെയും വാനരന്മാരുടെയും സ്വൈര്യ വിഹാരകേന്ദ്രവും മൂടൽമഞ്ഞുകൊണ്ടു പ്രകൃതി രമണീയമായ പുലിമലപ്പാറയും സ്കിന്നർപുരം എസ്‌റ്റേറ്റ് അടങ്ങുന്ന കിൻഫ്രാ വ്യവസായ പാർക്കിലും ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനത്തിൽ സർവ്വേ നമ്പർ 140/3-1,340/1-84-1 എന്നീ ഭൂമികളിൽക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. മാർച്ചിൽ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ ജോ: സെക്രട്ടറി ബാബുജോൺ അജയ് ബി.പിള്ള[ ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ ജോ. സെക്രട്ടറി] രഞ്ജിത്ത് [ഗ്രാമപഞ്ചായത്ത് അംഗം] മങ്ങാട് സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.


യോഗത്തിൽ ജനകീയ സമിതി പ്രസിഡന്റ്മാത്യൂ ജോൺ അദ്ധ്യക്ഷത വഹിച്ചു പി.കെ.തോമസ് നന്ദിരേഖപ്പെടുത്തി.

ReplyForward

 
Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment