ക്വാ​റി​ക​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്​​ഥാ​ന​ത്ത്​ പ്ര​ത്യേ​ക ച​ട്ടം വ​രു​ന്നു




കൊ​ച്ചി: അ​ബ്​​കാ​രി നി​യ​മ​ത്തി​ന്​​ സ​മാ​ന​മാ​യി ക്വാ​റി​ക​ള്‍​ക്ക്​ അ​നു​മ​തി ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സം​സ്​​ഥാ​ന​ത്ത്​ പ്ര​ത്യേ​ക ച​ട്ടം വ​രു​ന്നു. സ്​​പെ​ഷ​ല്‍ റൂ​ള്‍​സ്​ ഫോ​ര്‍ ഇ​ഷ്യൂ​യി​ങ്​​ നോ ​ഒ​ബ്​​ജ​ക്​​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഫോ​ര്‍ ക്വാ​റി​യി​ങ്​​ ആ​ക്​​ടി​വി​റ്റീ​സ്​ -2020 എ​ന്ന പേ​രി​ല്‍ ​ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ന്ന ച​ട്ട​ത്തി​ന്റെ ക​ര​ട്​ സ​ര്‍​ക്കാ​റി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.


എ​ന്‍.​ഒ.​സി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ പ​ല​തും അ​ബ്​​കാ​രി നി​യ​മ​ത്തി​ലേ​തി​ന്​ സ​മാ​ന​മാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്‌​ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​​ന്​ ക​ര​ട്​ ത​യാ​റാ​ക്കാ​ന്‍ അ​ഡീ. അ​ഡ്വ​ക്ക​റ്റ്​ ജ​ന​റ​ല്‍ ര​ഞ്​​ജി​ത്​ ത​മ്ബാ​നെ സ​ര്‍​ക്കാ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ ക്വാ​റി​ക​ള്‍​ക്ക്​ എ​ന്‍.​ഒ.​സി ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​ന്നി​ലേ​റെ അപേക്ഷകൾ നൽകുമ്പോൾ മു​ന്‍​ഗ​ണ​ന മാ​ന​ദ​ണ്ഡ​ങ്ങളോ വ്യ​വ​സ്​​ഥ​ക​ളോ നി​ല​വി​ലി​ല്ലാ​ത്ത​ത്​ ജി​ല്ല ക​ല​ക്​​ട​ര്‍​മാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രു​ന്നു. ഹൈ​കോ​ട​തി​യുടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും ഇ​ത്​ ഇ​ട​യാ​ക്കി​യി​രു​ന്നു. 


നി​യ​മ​പ​ര​മാ​യ അ​നു​മ​തി​ക​ള്‍ നേ​ടി​യ ശേ​ഷ​മേ എ​ന്‍.​ഒ.​സി​ അ​പേ​ക്ഷ ന​ല്‍​കാ​നാ​വൂ. വി​ല്ലേ​ജ്​ ഓ​ഫി​സ​ര്‍​മാ​ര്‍ മു​ഖേ​ന അ​ന്വേ​ഷി​ച്ച്‌​ അ​ര്‍​ഹ​ത ബോ​ധ്യ​പ്പെ​ട്ടാ​ല്‍ യു​ക്​​ത​മെ​ന്ന്​ ക​ല​ക്​​ട​ര്‍​ക്ക്​ തോ​ന്നു​ന്ന ഉ​പാ​ധി​ക​ളോ​ടെ​യാ​വും എ​ന്‍.​ഒ.​സി അ​നു​വ​ദി​ക്കു​ക. ഭൂ​മി​യി​ലെ ധാ​തു​നി​ക്ഷേ​പം സ​ര്‍​വേ​യി​ലൂ​ടെ ക​ണ​ക്കാ​ക്കി അ​ത്ര​യും അ​ള​വി​ലു​ള്ള ഖ​ന​ന​ത്തി​ന്​ മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കാ​വൂ​വെ​ന്ന്​ ച​ട്ട​ത്തി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു. ​സ്​​ഥ​ല​ത്തി​ന്റെ ​സ്​​കെ​ച്ചി​ല്‍ പ​റ​യു​ന്ന അ​ള​വി​ലേ ഖ​ന​നം അ​നു​വ​ദി​ക്കൂ. വ്യ​വ​സ്​​ഥ ലം​ഘി​ച്ചാ​ല്‍ എ​ന്‍.​ഒ.​സി റ​ദ്ദാ​ക്കാ​ന്‍ ക​ല​ക്​​ട​ര്‍​ക്ക്​ അ​ധി​കാ​ര​മു​ണ്ടാ​വും.


നി​ല​വി​ല്‍ ഇ​തേ​സ്​​ഥ​ല​ത്ത്​ ക്വാ​റി ന​ട​ത്തി​പ്പി​ന്​ അ​നു​മ​തി​യോ പാ​ട്ട​മോ ഉ​ള്ള അ​പേ​ക്ഷ​ക​ന്​​ ആ​ദ്യ പ​രി​ഗ​ണ​ന ല​ഭി​ക്കും. തൊ​ട്ട​ടു​ത്ത ഭൂ​മി​യി​ല്‍ ക്വാ​റി ന​ട​ത്തി​പ്പി​ന്​ അ​നു​മ​തി​യു​ള്ള അ​പേ​ക്ഷ​ക​ന്​​ ര​ണ്ടാം പ​രി​ഗ​ണ​ന​യും 10 വ​ര്‍​ഷ​ത്തി​നിടെ കു​റ​ഞ്ഞ​ത്​ ര​ണ്ടു​വ​ര്‍​ഷമെ​ങ്കി​ലും ക്വാ​റി ന​ട​ത്തി പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക്​ മൂ​ന്നാം പ​രി​ഗ​ണ​ന​യും നി​ര്‍​ദേ​ശി​ക്കു​ന്നു. അ​തേ​സ​മ​യം, റോ​യ​ല്‍​റ്റി, ധാ​തു​വ​സ്​​തു​ക്ക​ളു​ടെ വി​ല, ന​ഷ്​​ട​പ​രി​ഹാ​രം, ഡെ​ഡ്​ ​െറ​ന്‍​റ്​ ഇ​ന​ങ്ങ​ളി​ല്‍ കു​ടി​ശ്ശി​ക വ​രു​ത്തി​യ​വ​ര്‍​ക്ക്​​ മു​ന്‍​ഗ​ണ​ന​ക്കു​ള്ള​ അ​ര്‍​ഹ​ത ഉ​ണ്ടാ​വി​ല്ല.


ക്വാ​റി ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന സ്​​ഥ​ല​ത്തേ​ക്ക്​ ഗ​താ​ഗ​ത സൗ​ക​ര്യ​മു​ള്ള 7.5 മീ​റ്റ​ര്‍ വീ​തി​യു​ള്ള റോ​ഡ്​ ഉ​ണ്ടാ​ക​ണം, തി​രി​ച്ചു​കി​ട്ടാ​വു​ന്ന ഏ​ണ​സ്​​റ്റ്​ മ​ണി ഡെ​പ്പോ​സി​റ്റ്​ (ഇ.​എം.​ഡി) എ​ന്ന നി​ല​യി​ല്‍ ഒ​രു ഏ​ക്ക​റി​ന്​ ര​ണ്ടു​ല​ക്ഷം വീ​തം കെ​ട്ടി​വെ​ക്ക​ണം എ​ന്നി​വ​യാ​ണ്​ മ​റ്റ്​ വ്യ​വ​സ്​​ഥ​ക​ള്‍. ഖ​ന​നം ആ​രം​ഭി​ക്കും മുൻപ് ത​ഹ​സി​ല്‍​ദാ​ര്‍ മുൻപാകെ സീ​നി​യ​റേ​ജ്​ കെ​ട്ടി​വെ​ക്കു​ക​യും ജി​യോ​ള​ജി​സ്​​റ്റി​​ന്​ മ​തി​യാ​യ രേ​ഖ​ക​ള്‍ ന​ല്‍​കി ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം. മു​ന്‍​ഗ​ണ​ന വി​ഭാ​ഗ​ക്കാ​ര്‍ ഇ​ല്ലാ​ത്ത പ​ക്ഷം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​വും അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​ന​ധി​കൃ​ത ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​പ​ടി നേ​രി​ടു​ന്ന​വ​ര്‍​ എ​ന്‍.​ഒ.​സി​ അ​പേ​ക്ഷ ന​ല്‍​കാ​ന്‍ യോ​ഗ്യ​ര​ല്ലെ​ന്നും ക​ര​ട്​ ച​ട്ട​ത്തി​ല്‍ പ​റ​യു​ന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment