ക്വാറികളുടെ അപേക്ഷകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണയ്‌ക്കെടുത്തില്ല




കേരളത്തിലെ ഖനനം സംബന്ധിച്ച അപേക്ഷകൾകേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണിച്ചില്ല . 

 


ഡോ .അജയകുമാർ അധ്യക്ഷനായ വിദഗ്‌ധവിലയിരുത്തൽ സമിതിയാണ് (ഇ .എസ് സി )അപേക്ഷാപരിഗണിക്കാതെ മാറ്റിവച്ചത്കേരളത്തിൽ നിന്നുള്ള പാറമട ഖനനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ മാറ്റിവച്ചത് .കേരളം സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ സമിതിയുടെ കാലാവധികഴി ഞ്ഞതിനാൽ നിരവധി ഖനനാപേക്ഷകൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതിയിലേക്ക് എത്തുന്നുണ്ട് .

 


എത്ര തീവ്രമാണ് കേരളത്തിലെ ഖനനമെന്നോ അതിന്റെ പ്രത്യാഘാതം  എത്രയെന്നോ ഇ .എസ് സി യ്ക്ക് വ്യക്തതതയില്ല .ഖനനവുമായിബന്ധപ്പെട്ട വിശദംശങ്ങൾ സംസ്ഥാന സർക്കാർ സമർപ്പിക്കണമെന്ന് ഇ എസ സി വ്യക്തമാക്കുന്നു .പ്രളയ ദുരന്തത്തിന്റെ യഥാർഥ കാരണങ്ങൾ ബന്ധപ്പെട്ട അധികാരികൾ വിലയിരുത്തി വരുന്നതേയുള്ളൂ .ഖനനവും കരണമായിട്ടുണ്ടാകാമെന്നു മാധ്യമ റിപ്പോർട്ടുകൾ പറയുന്നുണ്ട്

 

.

കൊച്ചിൻ ഗ്രാനൈറ്റ്സ് ,കുന്നത്തുനാട് ,ന്യൂഭാരത ഇരിട്ടി .,ഐശ്വര്യ കൊട്ടാരക്കര .പലത്ര ഈസ്റ്റ് കോട്ടയം,തൃപ്തി പട്ടാമ്പി  എന്നിവരുടെ അപേക്ഷകളാണ് മാറ്റിവച്ചത് .
ഇതിനിടെ ഖനനത്തിനുള്ള നിരോധനം വകവയ്‌ക്കാതെ പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ ക്വാറികളുടെ പ്രവർത്തനം നടക്കുന്നുണ്ട് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment