ഇഐഎ 2020 - രാജ്യത്തെ കൊള്ളയടിക്കുന്നതിനുള്ള രൂപരേഖയെന്ന് രാഹുൽ ഗാന്ധി




പരിസ്ഥിതി ആഘാത നിർണയം - 2020 രാജ്യത്തിൻ്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന് രാഹുൽ ഗാന്ധി. ഇഐഎ 2020 രാജ്യത്തെ കൊള്ളയടിക്കും. അതിനാൽ ഉടൻ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 


ബിജെപി തങ്ങളുടെ സൗഹാർദ്ദ വലയത്തിലുള്ള സ്യൂട്ട് - ബൂട്ട് അംഗങ്ങൾക്ക് രാജ്യത്തെ വിഭവങ്ങൾ കൊള്ളയടിക്കുവാനുള്ള സൗകര്യം സൃഷ്ടിച്ചുകൊടുക്കുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇ ഐഎ - 2020. ഇത് രാജ്യത്തിന് അപകടകരമാണ്. നാണക്കേടാണ് - രാഹുൽ ട്വിറ്റ് ചെയ്തു.


രാജ്യം മുഴുവൻ ഇഐഎ 2020 കരടിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ മുൻ അധ്യക്ഷൻ കൂടി വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ രംഗത്ത് വന്നത്. വിവിധ കോണുകളിൽ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment