മറ്റൊരു മഴക്കാലവും മൂന്നാർ മലനിരകളും




ജൂലൈ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു '99 ലെ വെള്ളപ്പൊക്കം'(കൊല്ലവര്‍ഷം1099) (1924 ജൂലൈ മാസം).ആയിരക്കണക്കിന് മനുഷ്യ ജീവന്‍ നഷ്‌ടമായ പ്രളയത്തില്‍ നിരവധി പക്ഷി മൃഗാദികളും കൃഷിയും നഷ്ടമായി.മനുഷ്യ ശരീരങ്ങള്‍ പലയിടത്തും ഒഴുകിനടന്നു.   


1924 ലെപ്രളയത്തിന്‍റെ പ്രധാന കാരണം മൂന്നാഴ്ചയോളം തുടര്‍ച്ചയായി പെയ്ത അതി ശക്തമായ മഴയായിരുന്നു.തിരുവിതാംകൂറിനെയും മലബാറിന്‍റെ ഏതാനും ഭാഗങ്ങളെയും ബാധിച്ച പ്രളയം ഏറ്റവുമധികം കടന്നാക്രമിച്ചത് മധ്യ കേരളത്തെയാണ്. തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളുടെ ഭൂരിഭാഗവും ദിവസങ്ങളോളം മുങ്ങിക്കിടന്നു. ആലപ്പുഴ ജില്ല പൂര്‍ണ്ണമായും എറണാകുളം ജില്ല യുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയിലായിരുന്നു.കോഴിക്കോട് പട്ടണ ത്തിൻ്റെ ഭാഗങ്ങളും മുങ്ങിയിരുന്നു.തിരുവനന്തപുരം നഗരങ്ങളുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. 


1924 ജൂലൈ 17ന് മഴ തുടങ്ങി.മൂന്നാഴ്ചയോളം തുടർച്ചയായി മഴ പെയ്തു. നാമമാത്രമായി രുന്ന ഗതാഗതം പൂര്‍ണ്ണമായി നിലച്ചു.റെയില്‍പ്പാളങ്ങള്‍ വെള്ള ത്തില്‍ മുങ്ങി സര്‍വീസുകള്‍ നിര്‍ത്തിവച്ചു.തപാല്‍ സംവിധാനങ്ങള്‍ തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടമായി പലായനം ചെയ്തു,ഉയര്‍ന്ന മേഖലകള്‍ അഭയാര്‍ഥിക ളെക്കൊണ്ട് നിറഞ്ഞു.ഭക്ഷ്യവസ്തുക്കളും ശുദ്ധ ജലവും കിട്ടാതെ ജനം പട്ടിണിയില്‍ വലഞ്ഞു. 


വെള്ളമിറങ്ങിപ്പോകാന്‍ ദിവസങ്ങളെടുത്തു.പുഴകളും തോടുകളും വഴിമാറിയൊഴു കി,പാതകള്‍ ഇല്ലാതായി,കിണറുകളും കുളങ്ങളും നിറഞ്ഞു.വന്മരങ്ങള്‍ കട പുഴകി, കെട്ടിടങ്ങളും തകര്‍ന്നുവീണു.എക്കലും ചെളിയു മടിഞ്ഞ് രൂപം നഷ്ടപ്പെട്ട പട്ടണ ങ്ങളും ഗ്രാമങ്ങളും പൂര്‍വസ്ഥിതിയിലെത്താന്‍ വര്‍ഷങ്ങളെടുത്തു.പല ഗ്രാമങ്ങള്‍ എന്നത്തേക്കുമായി ഇല്ലാതായി.


ഇടുക്കിക്കു താഴെ പെരിയാറിലുണ്ടായ വെള്ളപ്പൊക്കമായിരുന്നു വിഷയം പെരിയാ റിന്‍റെ കൈവഴികളുടെ വൃഷ്ടി പ്രദേശങ്ങളിലായിരുന്നു മഴ ഏറ്റവുമധികം കോരി ച്ചൊരിഞ്ഞത്.പെരിയാറില്‍ ആകെയുണ്ടായിരുന്ന ഡാം മുല്ലപ്പെരിയാര്‍ മാത്രമായി രുന്നു. വെള്ളപ്പൊക്കം സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയോളം ഉയരത്തിലുള്ള മൂന്നാറിനെ തകർക്കുകയായിരുന്നു. പെരിയാറിന്‍റെ കൈവഴിയായ മുതിരപ്പുഴയാർ കവിഞ്ഞൊ ഴുകി.ഉരുള്‍പൊട്ടലില്‍ ഇടിഞ്ഞു വീണ പാറകളും ഒഴുകിയെത്തിയ മരങ്ങളും ചേര്‍ന്ന് മാട്ടുപ്പെട്ടിയില്‍ രണ്ടു മലകള്‍ക്കിടയില്‍ പ്രകൃത്യാ അണക്കെട്ടു രൂപം കൊണ്ടു.മഴ കടുത്തപ്പോള്‍ തകര്‍ന്ന അണക്കെട്ടിലെ വെള്ളവും ഒഴുകിവന്ന മണ്ണും പാറയും മരങ്ങളുമാണ് മൂന്നാറിനെ തകർത്തത്. ദിവസങ്ങള്‍ക്കുശേഷം വീണ്ടു മൊരിക്കല്‍ കൂടി ആവര്‍ത്തിച്ചപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ പട്ടണം ഇല്ലാതായി.


ജൂലൈ മാസത്തില്‍ മാത്രം മൂന്നാര്‍ മേഖലയില്‍ 485 സെന്റിമീറ്റര്‍ മഴ പെയ്തു വെന്നാണ് കണക്കുകള്‍ പറയുന്നത്.മൂന്നാറില്‍ അന്ന്‍ വൈദ്യുതിയും ടെലിഫോണും റെയില്‍വേയും റോപ്വേയും വീതിയേറിയ റോഡുകളും,വിദ്യാലയ ങ്ങളും മികച്ച ആശു പത്രിയും ഉണ്ടായിരുന്നു പ്രളയം തകര്‍ത്തുകളഞ്ഞത് അതൊക്കെക്കൂടിയായിരുന്നു.


'കുണ്ടള വാലി റെയില്‍വേ'(നാരോഗേജ് റെയില്‍)ലൈനുകളും സ്റ്റേഷനുകളും തകർ ന്നു.റെയില്‍പാളങ്ങളും സ്റ്റീം ലോക്കൊമോട്ടീവ് എന്‍ജിനുകളും ഒലിച്ചു പോയി, പാലങ്ങള്‍ തകര്‍ന്നു,കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി,തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു.തേയില കൊണ്ടു പോകാനായി1902ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി /കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേ ഷന്‍ വരെയായിരുന്നു.മൂന്നാറിലെ തേയില ടോപ്‌ സ്റ്റേഷനില്‍ നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്.


പള്ളിവാസല്‍ മലകള്‍ക്ക് മുകളിലുണ്ടായിരുന്ന തടാകത്തിന്‍റെ നാശത്തെത്തുടര്‍ന്ന് പള്ളിവാസല്‍ പട്ടണവും മൂന്നാറിലേയ്ക്ക് വൈദ്യുതി വിതരണത്തിനായി ഉപയോഗി ച്ചിരുന്ന ഹൈഡ്രോ-ഇലക്‌ട്രിക് പവര്‍സ്റ്റേഷനും മണ്ണിനടിയിലായി.കുട്ടമ്പുഴ-പൂയം കുട്ടി-മണികണ്ഡന്‍ചാല്‍-പെരുമ്പന്‍ കുത്ത്-മാങ്കുളം-കരിന്തിരിമല-അന്‍പതാം മൈല്‍-ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പി ക്കുന്ന പാത കടന്നുപോയിരുന്നത്.മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പി ച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നു വിശ്വസിക്കപ്പെടുന്നു. 


മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. 'പഴയ ആലുവ-മൂന്നാര്‍ റോഡ്‌' എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന പാത കടന്നുപോയിരുന്നത്, ഈ മലയോരത്തുകൂടിയായിരുന്നു.പുതിയ പാത പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് 1931ല്‍.പഴയ മൂന്നാറില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറി നിര്‍മ്മിച്ചു തുടങ്ങിയ പുതിയ മൂന്നാര്‍ പട്ടണം പൂര്‍ത്തിയാക്കാൻ രണ്ടു വര്‍ഷത്തിലധികം എടുത്തു.റെയില്‍ സംവിധാനം പിന്നീട് പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ല.വെള്ളപ്പൊക്കത്തില്‍ രൂപം കൊണ്ട തടാകം പഴയ മൂന്നാറിലിപ്പോഴുമുണ്ട്.  


100 വർഷങ്ങൾ ഏകദേശം കഴിയുമ്പോൾ മൂന്നാർ മാത്രമല്ല(പെട്ടിമുടി)ഗ്യാപ് റോഡും വണ്ടിപ്പെരിയാറും മതികെട്ടാനും ദുരന്ത ഭൂമിയായി.ഉടുമ്പൻ ചോലയുടെയും അടിമാ ലിയുടെയും അനുഭവം വ്യത്യസ്ഥമല്ല.ഇടുക്കി ജില്ലയിലെ ഒട്ടുമിക്ക ഇടങ്ങളും 2018, 19, 20 വർഷകാലത്തെ (ആഗസ്റ്റു മാസത്തെ ) അനുഭവങ്ങൾ ഈ വർഷവും ആവർത്തിക്കുമൊ എന്ന ചോദ്യത്തിൻ്റെ മറുപടി നൽകുവാൻ സർക്കാർ ഉണ്ടായാൽ മാത്രം പോര.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment