സംസ്ഥാനത്ത് ഏപ്രിൽ 11 വരെ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴ 




തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 11 വരെ ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഏപ്രില്‍ ഏഴിന് 7 മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഏപ്രില്‍ പത്ത് വരെ ഇടിമിന്നലിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.


മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, എട്ട് സെന്റിമീറ്റര്‍. വയനാട് ജില്ലയിലെ കുപ്പടിയില്‍ ആറ് സെന്റിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ കോട്ടയത്ത് അഞ്ച് സെന്റിമീറ്ററും വടകര, അമ്പലവയല്‍ എന്നിവിടങ്ങളില്‍ നാല് സെന്റിമീറ്ററും മഴ റിപ്പോര്‍ട്ട് ചെയ്തു. 


കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിന്റെ ആകെ താപനിലയില്‍ കാര്യമായ മാറ്റമില്ല. എന്നാല്‍ ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ദിനാന്തരീക്ഷ താപനില കൂടുതലായിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment