വടക്കൻ കേരളത്തിൽ ഇന്ന് മഴ ശക്തം; ഒരു മരണം




സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് കനത്ത മഴയാണുണ്ടായത്. നാളെ മുതൽ മറ്റു ജില്ലകളിലും മഴ ശക്തമാകും. രണ്ട് ദിവസത്തോളം മഴ ശക്തമായി തുടരും. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 


അതേസമയം, മലപ്പുറത്ത് വീടിനു മുകളില്‍ മരം വീണ് വീട്ടമ്മ മരിച്ചു. വാഴയൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. വാഴയൂര്‍ പുതിയ പറമ്ബത്ത് തോയപ്പുറത്ത് പരേതനായ കുമാരന്റെ ഭാര്യ ജാനകി (66) ആണ് മരിച്ചത്. സമീപത്തെ പനമരം വീടിന് മുകളിലേക്ക് വീണാണ് ജാനകി മരിച്ചത്. ജാനകിയും മകന്റെ കുട്ടികളും ഉറങ്ങിയിരുന്ന റൂമിന് മുകളിലേക്കാണ് പന വീണത്. ഓടിട്ടതിന് മുകളിലൂടെ പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ച്‌ കെട്ടിയ വീടായിരുന്നു. പന വീണ് ചുമരിന്റെ കല്ല് കട്ടിലില്‍ കിടന്ന ജാനകിക്ക് മേല്‍ പതിക്കുകയായിരുന്നു. കട്ടിലിന് താഴെ തറയില്‍ ഉറങ്ങിയ കുട്ടികള്‍ക്കും പരിക്കേറ്റു. 


കണ്ണൂര്‍ - ഇരിട്ടി - മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പെരുമ്ബാടി ചുരത്തിന് സമീപം റോഡ് ഇടിഞ്ഞു. ഇതേതുടര്‍ന്ന് ഇരിട്ടി - വിരാജ്‌പേട്ട റോഡില്‍ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വടകരയില്‍ ശക്തമായ കാറ്റില്‍ 10 വീടുകള്‍ തകര്‍ന്നു. വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ ശക്തമായ മഴയെതുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി.


മലപ്പുറം ജില്ലയിലെ മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. ചുങ്കത്തറ മുട്ടികടവ് പാലം മുങ്ങിയ അവസ്ഥയിലാണ്. മതില്‍മൂല ആദിവാസി കോളനിയില്‍ വെള്ളം കയറുകയും ചെയ്തു. നിലമ്ബൂര്‍ കെഎന്‍ ജി റോഡ് വെള്ളത്തിനടിയിലായി

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment