ഇരുപത്തിയാറു വരെ ശക്തമായ മഴ തുടരും




തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഇരുപത്തിയാറു വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35മുതല്‍ 45കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യയുണ്ടെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുതെന്നും മുന്നറിയിപ്പുണ്ട്.


അതേസമയം, മഴ മാറി നിന്നതിനാൽ റെഡ് അലർട്ട് സംസ്ഥാനത്ത് നിന്ന് പിൻവലിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മലപ്പുറം ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ് നിലവിലുള്ളത്.


മഴക്കെടുതി കാരണം നിലവില്‍ 16 ക്യാമ്ബുകളാണ് സംസ്ഥാനത്തുള്ളത്. 906 കുടുംബങ്ങളിലെ 2423 പേരാണ് ക്യാമ്ബുകളില്‍ കഴിയുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment