തടാകത്തിലെ വെള്ളം വറ്റി, മീനുകൾ കൂട്ടത്തോടെ ചത്തുപൊന്തി




ജോധ്പൂര്‍: സോയ്‌ല ഗ്രാമത്തിലെ തടാകത്തില്‍ വെളളമില്ലാത്തതിനെ തുടര്‍ന്ന് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി. ഈ സാഹചര്യത്തില്‍ കാലവര്‍ഷം എത്തുംവരെ മീനുകളെ സംരക്ഷിക്കാന്‍ പണം നല്‍കി തടാകത്തില്‍ വെളളം നിറയ്ക്കാനുളള ഒരുക്കത്തിലാണ് ഗ്രാമവാസികള്‍.


മഴയില്ലാത്തതിനാല്‍ ജലനിരപ്പ് ഒരുപാട് താഴ്ന്നു. ഈ സാഹചര്യത്തില്‍ ഒരാളില്‍ നിന്ന് 300 രൂപ വീതം പിരിവെടുത്ത് തടാകത്തില്‍ വെളളം നിറയ്ക്കാനായി വാട്ടര്‍ ടാങ്കര്‍ ഏര്‍പ്പാടാക്കിയിരിക്കികയാണ്.


കാലവര്‍ഷം എത്തുംവരെ പിടിച്ച്‌ നില്‍ക്കുന്നതിനായി തഖട് സാഗര്‍ തടാകം, കല്യാണ തടാകം, സുര്‍പുര ഡാം എന്നിവിടങ്ങളില്‍ നിന്ന് ജോധ്പുര്‍ നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിന്റെ തോത് കുറച്ചിട്ടുണ്ട്.


ഈ മാസം 25 ന് രാജസ്ഥാനില്‍ മഴയെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment