മലയാളിയുടെ ജല-ഭക്ഷ്യ- ജീവ സുരക്ഷാ സമരം - കർഷകരുടെ അതിജീവന പോരാട്ടം 75 ദിനങ്ങൾ പിന്നിടുമ്പോൾ




മലയാളിയുടെ ജല-ഭക്ഷ്യ- ജീവ സുരക്ഷാ സമരം, കർഷകരുടെ അതിജീവന പോരാട്ടം ഇന്ന് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. കർഷകരെയും കൃഷിയെയും ബാധിക്കുന്ന നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്. 'ഒരാൾ ഒരു പകൽ പട്ടിണി സമരം' അതിന്റെ 75 ദിനങ്ങൾ പിന്നിടുമ്പോൾ, സമരത്തെ കുറിച്ച് സമരസമിതി ജനറൽ കൺവീനർ രാമപ്രസാദ് അകലൂർ എഴുതുന്നു...


2006 മുതൽ തൃശ്ശൂർ മുരിയാട് കോൾപാടമേഖലയിൽ സ്വയംഭൂവായ കർഷകമുന്നേറ്റം വ്യത്യസ്തമായ നിരവധി സമരരൂപങ്ങൾ കേരളത്തിന് പരിചയപ്പെടുത്തിയ,കേരള നെൽവയൽ സംരക്ഷണ നിയമം നിർമിക്കാൻ പ്രജോതനമായ ശക്തമായ കർഷക-ബഹുജന പോരാട്ടമായ കർഷകമുന്നേറ്റം. ഏറ്റവും പുതിയഘട്ട സമരം പാലക്കാട് നവംബർ 1 മുതൽ ആരംഭിച്ച "ഒരാൾ ഒരു പകൽ പട്ടിണി സമരം"
75 ദിവസമായി തുടരുന്നു. ഭൂരഹിത കർഷക നീലി അയ്യംകുളം സമരജ്വാല തെളിയിച്ച് സമരപ്രവർത്തകർക്ക് പകർന്ന് നൽകിയ സമരാഗ്നി അണയാതെ 75 ദിനങ്ങൾ പിന്നടുമ്പോഴും കൂടുതൽ ആവേശത്തോടെ ജ്വലിച്ച് കൊണ്ടിരിക്കുന്നു.


2006 ഡിസംബർ 10ന് സ്വാതന്ത്ര്യ സമരസേനാനി കെ.പി.പോളി തൃശ്ശൂർ മുരിയാട് കർഷകമുന്നേറ്റം പ്രഖ്യാപിച്ചു. പിന്നീട് നീണ്ട12 വർഷം തുടർച്ചയായി പോരാടി വരുന്ന കർഷകമുന്നേറ്റം സമരങ്ങൾക്ക് മുന്നിൽ മൂന്ന് സർക്കാരുകൾ 52 തവണ ചർച്ച നടത്താനും,ഒത്തു തീർപ്പുകൾ ഉണ്ടാക്കാനും നിർബന്ധിതമായി. രാപകൽ സമരം, ശവപ്പെട്ടി സമരം, ഭരണകേന്ദ്രത്തിൽ വിത്തെറിയൽ സമരം, തൂക്ക് കയർ സമരം, മന്ത്രിമാഭിക്ഷാടന സമരം, ജയിൽ സമരം....തുടങ്ങി നരവധി സമര രൂപങ്ങൾ ആവിഷകരിച്ചു കർഷകമുന്നേറ്റം. മുഖ്യസംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ 2007 ഒക്ടോബർ 2 ന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ആദ്യം അവഗണിച്ച സർക്കാറിന് പിന്നീട് മൂന്ന് മന്ത്രിമാരെ സമരപന്തലിലേക്ക് ഒത്തുതീർപ്പിന് അയക്കേണ്ടി വന്നു. ഇഛാശക്തിയുള്ള സമരത്തിനു മുന്നിൽ ഭരണകൂടം മുട്ട് കുത്തും എന്നതിന്റെ തെളിവാണ് സമരപന്തലിൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ നേരിട്ട് എത്തി എന്നത്. 


2007 ഒക്ടോബർ18ന് നിരാഹാരം താൽക്കാലിക മായി നിർത്തിയത് മുഖ്യമന്ത്രിയുടെ ഇടപെടലിനേതുടർന്നാണ്. യശശരീരനായ സാംസ്കാരിക നായകൻ സുകുമാർ അഴീക്കോടിന്റെയും, സാറജോസഫിൻ്റെയും മദ്ധ്യസ്ഥതയിൽ മൂന്ന് മന്ത്രിമാർ നേരിട്ടും, മുഖ്യമന്ത്രി സഖാവ് വി.എസ്.  വീഡിയോ കോൺഫറൻസിലും, പങ്കെടുത്ത ചർച്ചയിൽ ചീഫ്‌സെക്രട്ടറി, കളക്ടർമാർ ഉൾപ്പെടെ ഇരുപത് ഉന്നത ഉദ്യോഗസ്ഥർ ലോകസഭ, നിയമസഭ സാമാജികർ എന്നിവർ പങ്കെടുത്തുണ്ടാക്കി ഒത്തുതീർപ്പുണ്ടാക്കുകയായിരുന്നു.


അന്ന് ഒത്ത്തീർപ്പ് വ്യവസ്ഥകളായി വെച്ചത്; 1,കേരളാ നെൽവയൽ തണ്ണീർത്തട നിയമം ആറുമാസംകൊണ്ട് നിയമസഭ പാസാക്കും.
2,കർഷക അവകാശരേഖ അംഗീകരിക്കും.
പരിമിതികൾ ഉണ്ടായിരുന്നെങ്കിലും മാഫിയകേളയും, ഭരണകക്ഷിയിലേയും, മുന്നണിയിലേയും, പ്രതിപക്ഷ നിരയിലെ ചിലരുടെയും വെല്ലുവിളിച്ച് സർക്കാർ നിയമം ഉണ്ടാക്കി. എന്നാൽ നിയമം നടപ്പാക്കുന്നതിലും,അവകാശരേഖ നടപ്പാക്കുന്ന കാര്യത്തിലും വി.എസ്. സർക്കാരും, ഉമ്മൻചാണ്ടി സർക്കാരും, ഇപ്പോഴത്തെ പിണറായി വിജയൻ സർക്കാരും കർഷകരോട് വഞ്ചനയാണ്‌ കാണിച്ചത് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല. മുന്നണികൾക്ക് അധികാരത്തിൽ വരാനുള്ള തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ മാത്രമായി കർഷകൻ്റെ അവകാശങ്ങൾ പറയുകയും,തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അവഗണിക്കുന്ന രീതിയാണ് മൂന്ന് സർക്കാരുകളും സ്വീകരിച്ചു പോരുന്നത്. 


ഇതിനെതിരെ നിരന്തരം ജാഗ്രതയോടെ കർഷകമുന്നേറ്റം കഴിഞ്ഞ പന്ത്രണ്ട് വർഷമായി സമരരംഗത്ത് തുടരുകയാണ്. ഇപ്പോഴത്തെ സർക്കാർ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത റോയൽറ്റി എല്ലാ കർഷകർക്കും നൽകാൻ അധികരത്തിലെത്തി മൂന്ന് വർഷം തികയാൻപോകുന്ന ഈ സമയത്തും തയ്യാറല്ല. നെൽവയൽ തണ്ണീർത്തട നിയമം നിനിൽക്കാത്ത വിധം ഓഡിനൻസ് കൊണ്ടുവന്ന് സർക്കാർ സ്ഥലമാഫിയക്കൊപ്പമാണ് കർഷകർകൊപ്പമല്ല എന്ന് തെളിയിച്ച സാഹചര്യത്തിലാണ് വീണ്ടും ശക്തമായ സമരത്തിന് കർഷകർ നിർബന്ധിതമായത്.


സമരത്തിൻ്റെ ഏറ്റവും പുതിയഘട്ടം 2018 നവംബർ1 മുതൽ പാലക്കാട് സുൽത്താൻ പേട്ട മാതാകോവിൽ വഴിയിലുള്ള ഗ്രാമഭാരതം ചായക്കടയിൽ 75 ദിവസമായി തീക്ഷണമായി തുടരുകയാണ്. സമരത്തിൽ പങ്കെടുത്ത 75 പേർ തന്ന കരുത്ത്, ഊർജം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചിരട്ട കരകൗശലവസ്ഥക്കൾ നിർമിച്ചും, ചെരുപ്പ് നിർമിച്ചും, ചിത്രം വരച്ചും, പാട്ടുപാടിയും, കൂൺകൃഷിപരിശീലനം നൽകിയും, രോഗികളെ പരിശോധിച്ചും, ഫോട്ടോ പ്രദർശനം നടത്തിയും, ഗാന്ധി ചിത്രങ്ങൾ ആലേഖനം ചെയ്ത സ്റ്റാമ്പ്, നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ പ്രദർശനം, ശിൽപനിർമാണം,... തുടങ്ങി തികച്ചും വ്യത്യസ്തമായ ഈസമരും ഇനിയൊരു മുന്നറിയിപ്പില്ലാതെ.ഏറ്റവും ശക്തമായ രൂപം പുറത്തെടുക്കും.


സമരം കേരള സർക്കാറിനോട് ആവശ്യപ്പെടുന്നത് 1,കേരളത്തിൽ ഒരുതുണ്ട് കൃഷിഭൂമിപോലും നശിപ്പിക്കാൻ കഴിയാത്ത വിധം നിയമം കർശനമാക്കുക. 2,നെൽകർഷകർക്ക് കൊയ്ത്ത് കഴിഞ്ഞാൽ വരമ്പത്ത് റൊക്കം പണം നൽകി സർക്കാർ നെല്ല് സംഭരിക്കുക. 3,നെൽപാടങ്ങൾ ലക്ഷക്കണക്കിന് ജലം സംഭരിക്കുന്നതിനാൽ കർഷകർക്ക് റോയൽറ്റി നൽകുക. 4,പ്രകൃതിക്ഷോഭംമൂലമോ മറ്റോ ഉണ്ടാകുന്ന വിളനാശത്തിന് വിളക്ക് തുല്യമായ നഷ്ടപരിഹാരം നൽകുക. 5,അനർഹരെഒഴിവാക്കി കാർഷകൻ്റെ കടങ്ങൾ എഴുതി തള്ളുക. 6, പാലക്കാട്-തൃശ്ശൂർ ജില്ലകളിലെ നെൽപാടങ്ങൾ ഒരു ക്ലസ്റ്റർ ആക്കി പ്രത്യേക നെൽകൃഷി മേഖലയാക്കി കേന്ദ്ര സഹായത്തോടെ നെൽകൃഷി വികസന പാക്കേജ് നടപ്പിലാക്കുക. 7, പറമ്പികുളം-ആളിയാർ കരാർ റദ്ധ്ചെയ്യുക. 8, പ്ലാച്ചിമട ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരം ഉടൻ നൽകുക.


ഈ ആവശ്യങ്ങൾ ഉന്നയിച്ച് സ്ഥിരം സമരക്കരല്ലാത്ത വ്യത്യസ്തരം,നിസ്വാർത്ഥരുമായ 75 പേർ ഉപവസിച്ചു എന്നത് ഈ സമരത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ഉപവസിക്കുന്നവർ അവരവരുടെ തൊഴിൽചെയ്താണ് സമരംചെയ്തത്. ശക്തമായ ജനകീയ പിൻതുണ ആർജിച്ചുവരുന്ന സമരത്തെ അവഗണിച്ച് മുന്നോട്ടു പോകുന്ന ഭരണകൂടം വലിയ വിലനൽകേണ്ടിവരും. സമരപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാ സമരസമിതി ആലോചിച്ചുവരികയാണ്. സമരീതിമാറ്റുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ഉടൻ തീരുമാനിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment